അവൾക്ക് മാനസികമായി പ്രശ്നമൊന്നുമില്ല …അവളുടെ നക്ഷത്രത്തിൻറെ കുഴപ്പമാണ് ..ലെനയെ കുറിച്ച് അച്ഛനും അമ്മയും
ഒരു പുസ്തകം എഴുതിയതിന്റെ പേരില്‍ ഇപ്പോള്‍ വാര്‍ത്തകളിലും വിവാദങ്ങളിലും നിറയുകയാണ് ലെന. ലെനയുടെ സംസാരം കേട്ടാല്‍ മയക്ക് മരുന്ന് ഉപയോഗിക്കാന്‍ തോന്നും വിധമാണെന്ന് പോലും ഒരു പ്രമുഖ സംവിധായകന് പറഞ്ഞിരുന്നു. ഇപ്പോഴിതാ ലെനയെ കുറിച്ച് അച്ഛനും അമ്മയും പറഞ്ഞ കാര്യങ്ങള്‍ വൈറലാവുന്നു.from childhood lena was curious about everything says her parents
ലെനയെ കുറിച്ച് അച്ഛന്റെയും അമ്മയുടെയും തുറന്നു പറച്ചില്, അവള് ജനിക്കുന്നതിന് മുന്‍പേ ഡോക്ടര്‍ പറഞ്ഞതാണത്, എന്റെ നക്ഷത്രത്തിന്റെ കുഴപ്പമാണെന്ന് ലെന.ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ് ലെന. ഒരു പുസ്കം എഴുതിയതിന്റെ പേരില്‍ നല്കിയ അഭിമുഖത്തില്‍ പറഞ്ഞ ചില കാര്യങ്ങള്‍ വൈറലായതിന് ശേഷം എയറില്‍ നില്‍ക്കുകയാണെന്ന് ലെന തന്നെ പറയുന്നു. പുസ്തകം ഇറങ്ങിയതു കൊണ്ട് മാത്രമല്ല, ലെന സിനിമയില്‍ എത്തിയതിന്റെ 25 വാര്‍ഷികം ആഷോഷിക്കുന്ന സമയം കൂടെയാണിത്. അതിന്റെ ഭാഗമായി മൈല്‍സ്റ്റോണ്‍ മേക്കേഴ്സിന് നല്കിയ അഭിമുഖത്തില്‍ സര്‍പ്രൈസ് ആയി നടിയുടെ അച്ഛനും അമ്മയും വരികയുണ്ടായി.പ്ലസ് വണ്ണിന് പഠിക്കുമ്പോഴാണ് ജയരാജിന്റെ സ്നേഹം എന്ന സിനിമയിലൂടെ ലെന അരങ്ങേറുന്നത്. പഠിക്കാന്‍ മിടുക്കിയായ കുട്ടിയായിരുന്നു ലെന. അഭിനയത്തിലേക്ക് വരുന്നതിനെ കുറിച്ചൊന്നും ചിന്തിച്ചിരുന്നതേയില്ല. ജയരാജിന്റെ സുഹൃത്തായിരുന്നു ലെനയുടെ സ്കൂള്‍ പ്രിന്‍സിപ്പല്‍. സ്നേഹം എന്ന സിനിമയിലേക്ക് പതിനാറ് – പതിനേഴ് വയസ്സുള്ള കുട്ടി വേണം എന്ന് പറഞ്ഞപ്പോള്‍ സ്കൂളില്‍ ഓഡിഷന് നടത്തുകയായിരുന്നു. അങ്ങനെയാണ് സിനിമയില്‍ എത്തുന്നത്.ലെനയെ കുറിച്ച് സംസാരിക്കുമ്പോള്‍ അച്ഛനും അമ്മയും വളരെ അധികം അഭിമാനം കൊള്ളുന്നത് കാണാമായിരുന്നു. ലെനയുടെ ജനനം അല്പം കോംപ്ലിക്കേറ്റഡ് ആയിരുന്നു എന്ന് അമ്മ പറയുന്നു. ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ വേദന സഹിക്കാന്‍ പറ്റാത്ത അവസ്ഥയായി. അപ്പോള്‍ ഡോക്ടര്‍ ആശ്വസിപ്പിക്കാന്‍ പലതും പറയുന്നുണ്ടായിരുന്നു. ‘നോക്കൂ ഇപ്പോള്‍ ഈ വേദന സഹിക്കൂ, നാളെ നിങ്ങള്‍ അറിയപ്പെടാന്‍ പോകുന്നത് ഈ കുഞ്ഞിന്റെ പേരിലായിരിക്കും’ എന്ന് അന്ന് ഡോക്ടര്‍ പറഞ്ഞിരുന്നുവത്രെ.
ചെറുപ്പം മുതലേ എന്തിനും സംശയങ്ങളായിരുന്നുവത്രെ ലെനയ്ക്ക്. ക്യൂരിയോസിറ്റി അധികമാണ്. അത് എന്താണ് അങ്ങനെ, എന്തുകൊണ്ട് ഇങ്ങനെ എന്നുള്ള ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടേയിരിക്കും. അവസാനം അതിനുള്ള ഉത്തരം കണ്ടെത്തും വിധം മകള്‍ ഒരു പുസ്തകം എഴുതിയതില്‍ അഭിമാനമുണ്ട് എന്നാണ് അച്ഛന് പറഞ്ഞത്.ലെനയെ കുറിച്ച് അച്ഛനും അമ്മയും അഭമാനത്തോടെ പറയുന്ന മറ്റൊരു കാര്യം, ചെറുപ്പം മുതലേ സ്വന്തം കാര്യത്തിന് മറ്റുള്ളവരെ ആശ്രയിക്കാത്ത പ്രകൃതമാണത്രെ. കോളേജില്‍ എത്തുമ്പോഴേക്കും ലെന സമ്പാദിക്കാന്‍ തുടങ്ങി. ഇനി എവിടെ പഠിക്കണം എന്തു പഠിക്കണം എന്നൊക്കെ ലെനയ്ക്ക് കൃത്യമായ ധാരണയുണ്ടായിരുന്നു. കോളേജില്‍ പോയി ജോയിന്‍ ചെയ്തതിന് ശേഷമാണ് ഞങ്ങള്‍ അറിഞ്ഞത് പോലും. അത്രയധികം സെല്‍ഫ് മേഡും, ഇന്റിപെന്റഡുമാണ് ലെന എന്ന് അച്ഛനും അമ്മയും പറഞ്ഞു.
മൂന്ന് – നാല് വയസ്സുള്ളപ്പോള്‍ മുതല്‍ എല്‍ കെ ജി ക്ലാസില്‍ കൊണ്ടു വിടുമ്പോള്‍ പോലും ലെന സാധാരണ കുട്ടികളെ പോലെയായിരുന്നില്ല. ബാഗും പുസ്തകവുമൊക്കെ എടുത്ത് സ്വയം പോകാനായി ഇറങ്ങുമത്രെ. സ്കൂളില്‍ എത്തിയാല്‍ മറ്റ് കുട്ടികള്‍ എല്ലാം കരയുമ്പോള്‍ ലെന അവരെ ആശ്വസിപ്പിക്കും. തന്റെ കര്‍ച്ചീഫ് എടുത്ത് കൊടുത്ത് അവരുടെ എല്ലാം മൂക്ക് തുടച്ചുകൊടുത്ത്, ‘കരയരുത്, നോക്കൂ ഞാനുണ്ട് കൂടെ’ എന്ന് പറഞ്ഞ് ആശ്വസിപ്പിക്കുന്നതെല്ലാം അമ്മ ഇപ്പോഴും ഓര്‍ക്കുന്നു.എന്നാല്‍ അതിന്റെ ക്രെഡിറ്റ് എനിക്കല്ല എന്നാണ് ലെന പറയുന്നത്. എന്റേത് മകം നക്ഷത്രമാണ്. പൊതുവെ മകം പിറന്നവരുടെ സ്വഭാവ സവിശേഷതയാണത്. അവര്‍ തനിച്ച് കാര്യങ്ങള്‍ ചെയ്യാന്‍ പ്രാപ്തരായിരിക്കും. അതുകൊണ്ടാണ് ഞാന്‍ ഇങ്ങനെ. പിന്നെ അച്ഛനും അമ്മയും അങ്ങനെയുള്ള സ്വാതന്ത്ര്യം നല്‍കിയാണ് എന്നെ വളര്‍ത്തിയത്. അവനവന്റെ ജീവിതം അവനവന് തന്നെ ജീവിക്കണം എന്നതാണ് അവരുടെ പോളിസി. പക്ഷെ ഒരു പ്രശ്നം വന്നാല്‍ ഞങ്ങള്‍ കൂടെയുണ്ട് എന്ന ധൈര്യവും തന്നിരുന്നു- ലെന പറഞ്ഞു.
@All rights reserved Typical Malayali.
Leave a Comment