അമ്മയുടെ വിധി അതാണല്ലോ എന്ന് തമാശ പറയാറുണ്ട്! ലിസിയുടെ സിനിമകളെക്കുറിച്ച് കല്യാണി പറഞ്ഞത്

യുവനായികമാരില്‍ പ്രധാനികളിലൊരാളായി മാറിയിരിക്കുകയാണ് കല്യാണി പ്രിയദര്‍ശന്‍. തെന്നിന്ത്യന്‍ ഭാഷകളിലെല്ലാമായി താരപുത്രി ഇതിനകം സാന്നിധ്യം അറിയിച്ച് കഴിഞ്ഞിട്ടുണ്ട്.kalyani priyadarshan talks about her mother s movies അമ്മയുടെ വിധി അതാണല്ലോ എന്ന് തമാശ പറയാറുണ്ട്! ലിസിയുടെ സിനിമകളെക്കുറിച്ച് കല്യാണി പറഞ്ഞത്.പ്രിയദര്‍ശന്റെയും ലിസിയുടെയും മകളായ കല്യാണിയും സിനിമയില്‍ സജീവമാണ്. പഠനം പൂര്‍ത്തിയാക്കിയതിന് ശേഷമായാണ് താരപുത്രി സിനിമയിലെത്തിയത്. കുട്ടിക്കാലം മുതലേ സിനിമ കണ്ടും കേട്ടുമാണ് വളര്‍ന്നത്. അഭിനയം ചെറുപ്പം മുതലേ ഇഷ്ടമുള്ള കാര്യമായിരുന്നുവെന്നും കല്യാണി പ്രിയദര്‍ശന്‍ പറയുന്നു. ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു കല്യാണി വിശേഷങ്ങള്‍ പങ്കുവെച്ചത്. കോളേജിലായിരുന്ന സമയത്ത് നാടകങ്ങളിലൊക്കെ അഭിനയിച്ചിരുന്നു. അത് സിനിമയിലെത്തിയപ്പോള്‍ ഗുണകരമായിട്ടുണ്ട്. കഥാപാത്രത്തെക്കുറിച്ച് കൃത്യമായി മനസിലാക്കിയാല്‍ സ്വഭാവികമായി അഭിനയിക്കാനാവുമെന്നാണ് എല്ലാവരും പറഞ്ഞത്. ഞാന്‍ അഭിനയിക്കാനിറങ്ങിയപ്പോള്‍ അച്ഛനും അമ്മയും ഉപദേശങ്ങളൊന്നും തന്നിരുന്നില്ല. കാര്യങ്ങള്‍ സ്വന്തമായി മനസിലാക്കി, അഭിനേത്രിയെന്ന നിലയില്‍ ഞാന്‍ പൂര്‍ണതയില്‍ എത്തിക്കോളുമെന്നായിരുന്നു അച്ഛന്‍ പറഞ്ഞത്.അമ്മയുടെ സിനിമകളും അച്ഛന്റെ ചിത്രങ്ങളുമെല്ലാം ഞങ്ങള്‍ കണ്ടിട്ടുണ്ട്. അമ്മ അഭിനയിക്കുന്നത് കാണാന്‍ ഒരുപാടിഷ്ടമാണ്. അന്നത്തെ കാലത്ത് മിക്ക സിനിമകളിലും അമ്മ മരിക്കുന്ന രംഗമുണ്ടാവാറുണ്ട്. എല്ലാത്തിലും അമ്മയെ കൊല്ലുന്നതാണല്ലോ എന്ന് പറഞ്ഞ് ഞങ്ങള്‍ തമാശയാക്കാറുണ്ട് അമ്മയെ. അമ്മയെ നായികയാക്കി അച്ഛന്‍ സിനിമകളെല്ലാം എനിക്കൊരുപാട് ഇഷ്ടമാണെന്നും കല്യാണി പറയുന്നു.

മലയാള സിനിമയിലൂടെ അരങ്ങേറ്റം വേണമെന്നൊക്കെ ആഗ്രഹിച്ചിരുന്നു. എന്നാല്‍ മികച്ചൊരു അവസരം വന്നപ്പോള്‍ അത് സ്വീകരിക്കുകയായിരുന്നു. ഹലോ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് കല്യാണി തുടക്കം കുറിച്ചത്. കഥ കേട്ടപ്പോള്‍ തന്നെ ഇഷ്ടമായിരുന്നു. അച്ഛനും അമ്മയുമൊന്നും ഞാന്‍ അഭിനയിക്കുന്നത് കാണാന്‍ ലൊക്കേഷനിലേക്ക് വന്നിരുന്നില്ല. കോമഡിയായിരുന്നു ആദ്യം ചിത്രീകരിച്ചത്. കൂടെയുള്ളവരെല്ലാം നല്ല സപ്പോര്‍ട്ടീവായിരുന്നു. കോമഡി രംഗത്തിന് ശേഷം ഇമോഷണലായുള്ള സീനായിരുന്നു എടുത്തത്. ഗ്ലിസറിന്‍ ഉപയോഗിച്ച് കരയാന്‍ പഠിച്ചത് അങ്ങനെയാണ്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *