ശാരീരിക ബുദ്ധിമുട്ടുകളിൽ തളരില്ല; ഇന്ന് കുടുംബം ഈ ചുമലിലാണ്; സൈബർ ഫോറൻസിക് ബിരുദധാരിയായ ലിയയുടെ വിജയഗാഥ

അമ്മയായും, അമ്മൂമ്മയായും, ചേച്ചി ആയും അനുജത്തി ആയും കുശുമ്പ് നിറഞ്ഞ ഭാര്യ ആയും എന്ന് വേണ്ട ലിയാ മാത്യു എന്ന ഒറ്റയാൾ പടയാളി വേറിട്ടവേഷങ്ങളിലാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.നിരവധി വേഷ പകർച്ചകൾ, അഞ്ഞൂറോളം വീഡിയോസ് എല്ലാം ക്രിയേറ്റ് ചെയ്തത് ലിയ ഒറ്റയ്ക്കാണ്,. ഒറ്റയ്ക്ക് വഴി വെട്ടി വന്നവൾ എന്ന് നിസ്സംശയം ഈ ഒറ്റയാൾ പോരാളിയെ നമുക്ക് വിളിക്കാം. സോഷ്യൽ മീഡിയയിലൂടെ നമ്മളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ഈ ഒറ്റയാൾ പോരാളി ഒരുപാട് പ്രതിസന്ധികളെ അതിജീവിച്ചുകൊണ്ടാണ് ഒരു കുടുംബത്തിന്റെ ചുമതല മുഴുവനും ഏറ്റെടുത്തത്. സൈബർ ഫോറൻസിക് വിഷയത്തിൽ ബിരുദം സ്വന്തമാക്കിയായ ലിയ ശാരീരിക പരിമിതികളെ അതിജീവിച്ചെത്തിയ വ്യക്തിത്വം കൂടിയാണ്. നമ്മുടെ ഒക്കെ ജീവിതത്തിൽ ചെറിയ ഒരു അവസ്ഥ വന്നാൽ തന്നെ ഇനി എന്ത് ചെയ്യും എന്ന ചിന്തയിൽ നിന്നുപോകുമ്പോഴാണ് നാല്പതുശതമാനം ശാരീരിക പരിമിതികളെയും അതിജീവിച്ചുകൊണ്ട് ലിയ സോഷ്യൽ മീഡിയയിൽ കുതിക്കുന്നത്. അഭിനയവും,ഷൂട്ടിങ്ങും എഡിറ്റിങ്ങും എല്ലാം ലിയ തന്നെയാണ് ചെയ്യുന്നത്. മിക്ക ദിവസങ്ങളും മണിക്കൂറുകളോളം കാമറയ്ക്ക് മുൻപിൽ നിൽക്കേണ്ടി വരുമ്പോൾ ഉണ്ടാകുന്ന ശാരീരിക ബുദ്ധിമുട്ടുകളെ വകവയ്ക്കാതെയാണ് പലപ്പോഴും ലിയ വീഡിയോ കവർ ചെയ്യുന്നത്. ഇപ്പോഴിതാ സമയം മലയാളത്തിന് നൽകിയ അഭിമുഖത്തിലൂടെ മനസ്സ് തുറക്കുകയാണ് ലിയ.

ടിക് ടോക്കിലൂടെയാണ് ഞാൻ ഇ ഒരു മേഖലയിലേക്ക് എത്തുന്നത്. എല്ലാവരും ഉപയോഗിക്കുന്നത് കണ്ടിട്ടാണ് ഞാനും അത് ഉപയോഗിച്ചുതുടങ്ങുന്നത്. എന്നാൽ എല്ലാവരും ചെയ്യുന്ന ഒരു വീഡിയോ കവറിങ്ങിൽ നിന്നും വ്യത്യസ്തമായ എന്തെങ്കിലും ചെയ്യണം എന്ന ആഗ്രഹം കൊണ്ടാണ് ഞാൻ വീഡിയോ ചെയ്യാൻ തുടങ്ങിയതും. അന്നും കുറെ ക്യാരക്ടേഴ്‌സ് വച്ചാണ് അന്നും വീഡിയോസ് ചെയ്തത്. അങ്ങനെ പോകുന്നതിന്റെ ഇടയിലാണ് ടിക് ടോക്കിന് പൂട്ടുവീഴുന്നത്. അതോടെ ചെയ്തുവച്ച വീഡിയോസ് എവിടെയെങ്കിലും പോസ്റ്റ് ചെയ്യണമല്ലോ, അങ്ങനെയാണ് ഫേസ്ബുക്കിലേക്കും, യൂ ട്യൂബിലേക്കും വീഡിയോ അപ്ലോഡ് ചെയ്യാൻ ആരംഭിച്ചത്.

സത്യത്തിൽ അതിൽ നിന്നും ഒരു വരുമാനം കിട്ടും എന്നൊന്നും പ്രതീക്ഷ ഒന്നും ഇല്ലായിരുന്നു. എന്നാൽ വീഡിയോ ഇട്ടു ഒരു മാസത്തിനുള്ളിൽ തന്നെ തരക്കേടില്ലാത്ത ഒരു വരുമാനം കിട്ടി തുടങ്ങി. അങ്ങനെ ഇതാണ് എന്റെ കർമ്മ മേഖല എന്ന തിരിച്ചറിവിലേക്ക് എത്തി.

​സൈബർ ഫോറൻസിക് ബിരുദധാരി
​സൈബർ ഫോറൻസിക് ബിരുദധാരി
എല്ലാവരും ചെയ്യുന്ന കോഴ്സ് അല്ലാതെ എന്തെങ്കിലും വ്യത്യസ്ത കോഴ്സ് ചെയ്യണം എന്ന ആഗ്രഹമായിരുന്നു പ്ലസ് ടു കഴിഞ്ഞപ്പോൾ ഉള്ളുനിറയെ. ഫോറൻസിക് സയന്സാണ് ഞാൻ അന്വേഷിച്ചത്. എന്നാൽ കേരളത്തിന് പുറത്തുപോയി പഠിക്കണം എന്നുള്ളതുകൊണ്ടുതന്നെ എനിക്ക് ആത് ബുദ്ധിമുട്ടായി. വീട്ടിൽ നിന്നും മാറി നിൽക്കുക എന്നത് ചിന്തിക്കാൻ ആകില്ല അതുതന്നെ ആയിരുന്നു കാരണവും. അങ്ങനെയാണ് സൈബർ ഫോറൻസിക് കോഴ്സ് എടുക്കുന്നത്. പൊഫെഷണലി അങ്ങനെ മുൻപോട്ട് പോകണം എന്ന് കരുതിയാണ് പഠിച്ചതും. ഒരിക്കലും പ്രതീക്ഷിച്ചതല്ല കണ്ടന്റ് ക്രയേഷൻ എന്ന നിലയിലേക്ക് ഞാൻ എത്തുമെന്ന്.

എനിക്ക് എന്റെ ഒരു കംഫർട്ട് സോൺ എന്ന നിലയിൽ ഈ വീഡിയോ ക്രിയേഷൻ അത്രയും ഓക്കേയാണ്. നിലവിൽ ഇത് തന്നെ തുടരാൻ ആണ് ആഗ്രഹവും. എന്റെ പപ്പയും മമ്മയും ചേച്ചിയും ചേട്ടനും എല്ലാവരും ഇപ്പോൾ എനിക്ക് കൂട്ടായി ഒപ്പം തന്നെയുണ്ട്. ഞാൻ ഇന്ന് ഈ നിലയിൽ എത്താൻ ഉറപ്പായും കാരണവും അവർ തരുന്ന സ്നേഹവും, പിന്തുണയും തന്നെയാണ്. എല്ലാത്തിനും ഉപരി ദൈവ അനുഗ്രഹവും.

​അവഗണനയും പരിഹാസവും നേരിട്ടത്
​അവഗണനയും പരിഹാസവും നേരിട്ടത്
എനിക്ക് ജന്മനാ ചില ശാരീരികബുദ്ധിമുട്ടുകൾ ഉള്ള ആളാണ്, 40 ശതമാനം ബുദ്ധിമുട്ടുകളെ എനിക്ക് ഉള്ളൂ. വലിയ ബുദ്ധിമുട്ടുകൾ ദൈവം വരുത്തിയിട്ടില്ല. ഈ ഒരു കുറവിനെ ബന്ധുക്കൾ അങ്ങനെ കളിയാക്കിയിട്ടില്ലെങ്കിലും ഞാൻ പഠിച്ച സമയത്ത് സമൂഹം എന്നെ ഒറ്റപെടുത്തിയിട്ടുണ്ട്. പ്രത്യേകിച്ചും എന്റെകൂടെ പഠിച്ചവരും അധ്യാപകരും.

എന്റെ അടുത്തുവന്നിരിക്കാൻ പോലും പേടിച്ച ഒരു കുട്ടിയുണ്ട്. ഇന്നും ആ മുഖം ഞാൻ മറക്കില്ല; അത് കരഞ്ഞ സമയംഎന്റെ മനസ്സിൽ മായാതെയുണ്ട്. എന്റെ ഒരു ടീച്ചർ വളരെ മോശമായി എന്നോട് പെരുമാറിയിട്ടുണ്ട്. ഒരു പരിപാടിക്ക് പങ്കെടുക്കാൻ ഞാൻ പോകാൻ നിന്നപ്പോഴാണ് നീ പോകണ്ട അവിടെ പോയിരിക്ക് എന്നുപറഞ്ഞു എന്നെ വഴക്ക് പറഞ്ഞു ഓടിച്ചുവിട്ട അവസ്ഥ വരെ ഉണ്ടായിരുന്നു. ഞൊണ്ടിയെന്നും, ഇരട്ടപ്പേരുകൾ പലതും വിളിച്ചും ഇനി കളിയാക്കിയ ഒരു സമൂഹം ഉണ്ടായിരുന്നു അന്ന്. എന്നാൽ ഇന്ന് അങ്ങനെ അല്ല. നല്ല മാറ്റം ഉണ്ട്. ഇതിനെയൊക്ക അതിജീവിച്ചിച്ചെത്തിയത് അത്ര സിംപിൾ കാര്യമായിരുന്നില്ല.

​സോഷ്യൽ മീഡിയയിൽ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി
​സോഷ്യൽ മീഡിയയിൽ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി
ഇതിലേക്ക് ഇറങ്ങിയപ്പോൾ വീഡിയോ ചെയ്യാൻ നല്ലൊരു ഫോൺ പോലും ഇല്ലാതിരുന്ന ഒരു കാലം എനിക്ക് ഉണ്ട്. ചേച്ചിയുടെ ഭർത്താവ് ആയിരുന്നു ആ സമയത്ത് എന്നെ ഏറ്റവും കൂടുതൽ സഹായിച്ചത്. ചേട്ടായിയുടെ ഫോണിൽ ആയിരുന്നു തുടക്കസമയത്ത് ഞാൻ വീഡിയോ എടുക്കുന്നതും . പിന്നെ വരുമാനം കിട്ടിയ ശേഷമാണു ഒരു ഫോൺ വാങ്ങുന്നതും വീഡിയോ ചെയ്യുന്നതും. പിന്നെ നേരിട്ട വിഷമം ബന്ധുക്കളുടെ കുറ്റപ്പെടുത്തല് ആയിരുന്നു. പെൺകുട്ടി എന്ന നിലയിൽ വീഡിയോ ചെയ്താൽ കൊള്ളില്ല ന്ന നിലയിൽ ആയിരുന്നു അവരുടെ സംസാരം.

ആ സ്വപ്നം അധികം വൈകാതെ നടക്കും
ആ സ്വപ്നം അധികം വൈകാതെ നടക്കും
ബന്ധുക്കളുടെ അത്തരം പെരുമാറ്റവും എന്നെ ഏറെ വേദനിപ്പിച്ചു. എന്നാൽ ഇപ്പോൾ അവർ പോലും എനിക്ക് പിന്തുണ തരുന്നു എന്നുള്ളതാണ്. ഇന്ന് എന്റെ കുടുംബം ഞാനാണ് നോക്കുന്നത്. പപ്പക്ക് ചെറുതായി വയ്യാതെ ആയതിൽ പിന്നെ എല്ലാ കാര്യങ്ങളും എനിക്ക് നോക്കാൻ ആകുന്നുണ്ട്. ഒരു 24 വർഷത്തിലേറെയായി ഞങ്ങൾ വാടകവീട്ടിലാണ് . ഇപ്പോൾ എന്റെ ഈ വരുമാനം കൊണ്ട് ആണ് ഒരു വീടെന്ന സ്വപ്നത്തിലേക്ക് ഞങ്ങൾ എത്തുന്നത്. ദൈവാനുഗ്രഹത്താൽ അധികം വൈകാതെ ആസ്വപ്നം പൂവണിയും എന്ന വിശ്വാസവും ഇപ്പോൾ എനിക്ക് ഉണ്ട്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *