വിവാഹപന്തലില്‍ നടന്നത് സംഭവിക്കാന്‍ പാടില്ലാത്തത്..!! നടുക്കുന്ന കാരണം പുറത്ത്..

ഞെട്ടിപ്പിക്കുന്ന വാർത്തയാണ് ഇപ്പോൾ തിരുവനന്തപുരം വർക്കല വടശ്ശേരി കോണത്തിൽ നിന്നും വരുന്നത്.മകളുടെ വിവാഹ ദിനത്തിൽ പിതാവിനെ വിവാഹ പന്തലിൽ അയൽവാസി അ,ടി,ച്ചു കൊ,ന്നു എന്നുള്ള ദാരുണ വാർത്തയാണിത്.അവിടെയുള്ള രാജുവാണ് മ,രി,ച്ച,ത്.രാജുവിന്റെ മകളുടെ വിവാഹം ഇന്ന് നടക്കാൻ ഇരിക്കെ മണിക്കൂറുകൾക്ക് മുൻപാണ് സംഭവം നടക്കുന്നത്.സംഭവവുമായി ബന്ധപ്പെട്ടു കൊണ്ട് ഇവരുടെ അയൽവാസികൾ ആയ യുവാക്കളെ അറസ്റ്റ് ചെയ്തു.സംഭവത്തിൽ ഞെട്ടിക്കുന്ന വിവരമാണ് ഇപ്പോൾ പുറത്തു വരുന്നത്.ഇന്നലെ രാത്രി 12 30 നു ആയിരുന്നു സംഭവം.ഇന്ന് രാവിലെ പത്തരക്കാണ് രാജുവിന്റെ മകളുടെ വിവാഹം നിശ്ചയിച്ചിരുന്നത്.വിവാഹ തലേന്ന് വീട്ടിൽ വിവാഹ സൽക്കാരവും ഉണ്ടായിരുന്നു.ഇതിനു ശേഷം ഏവരും വീട്ടിലേക്ക് മടങ്ങിയതിന് പിന്നാലെയാണ് സംഭവം.അയൽവാസികൾ ആയ ജിഷ്ണുവും കൂട്ടുകാരുമാണ് കൃത്യം നടത്തിയത്.ഈ സമയത്തു രാജുവും ഭാര്യയും കല്യാണ പെണ്ണും മാത്രമാണ് ഉണ്ടായിരുന്നത്.രാത്രിയിൽ അതിഥികൾ എല്ലാം പോയ്യെന്നു ഉറപ്പാക്കിയ ശേഷം ആയിരുന്നു കൃത്യം നടത്തിയത്.അവർ കല്യാണ പെണ്ണിനെ നിലത്തിട്ടു മർദിച്ചു.തടയാൻ വന്ന അമ്മയ്ക്കും മർദനം ഏറ്റു .ബഹളം കേട്ട് ഓടി വന്നു ഇവരെ തടയാൻ ശ്രമിക്കുന്നതിനിടെ രാജുവിനെ മൺവെട്ടി കൊണ്ട് യുവാക്കൾ അടിച്ചു വീഴ്ത്തി.വീണതിന് പിന്നാലെ നാല് പേരും ചേർന്ന് മർദിച്ചു.

രക്ഷിക്കാൻ വന്ന ബന്ധുക്കളെയും ഇവർ ഉപദ്രവിച്ചു.ബഹളം കേട്ട് അയൽക്കാർ ഓടി വന്നതോടെ ഇവർ ഇവിടെ നിന്നും രക്ഷപ്പെട്ടു.രാജുവിനെ ഉടൻ തന്നെ ഹോസ്പിറ്റലിൽ എത്തിച്ചു എങ്കിലും മരിച്ചിരുന്നു.മുൻപ് വിദേശത്തു ആയിരുന്ന രാജു പിന്നീട് ജോലി ഒഴിവാക്കി നാട്ടിൽ വന്നു സ്ഥിര താമസത്തിൽ ആയിരുന്നു.ഏക മകളുടെ വിവാഹം ഈ പിതാവിന്റെ ഏറെ കാലം ആയുള്ള സ്വപ്നം അയിരുന്നു.അതെ സമയം അയൽവാസി ആയ ജിഷ്ണുവിന്റെ വിവാഹം നിരസിച്ചതിന് വൈരാഗ്യം തീർക്കാനാണ് യുവാക്കൾ എത്തിയത് എന്ന് രാജുവിന്റെ ബന്ധുക്കൾ പറയുന്നു.ആലോചന വന്നപ്പോൾ ജിഷ്ണുവിന്റെ കുടുംബ പശ്ചാത്തലം മോശമായി വന്നതോടെയാണ് ഈ വിവാഹ ആലോചന വേണ്ടെന്നു വെച്ചതെന്ന് ബന്ധുക്കൾ വെളിപ്പെടുത്തി.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *