ചേട്ടന്‍ പ്രേമിച്ച് കല്യാണമുറപ്പിച്ച പെണ്‍കുട്ടി അനിയനൊപ്പം ഒളിച്ചോടി.. പിന്നാലെ സംഭവിച്ചത് കണ്ടോ? നടുങ്ങി നാട്‌

ജീവിതം പലർക്കും പലതാണ് കരുതി വെക്കുന്നത്.ഇപ്പോൾ മധുരയിൽ നിന്നും എത്തുന്നത് അതീവ ട്വിസ്റ്റ് നിറഞ്ഞ സങ്കടം നിറഞ്ഞ വാർത്തയാണ്.മധുര പലമേടിൽ കോളിളക്കം ഉണ്ടാക്കിയിരിക്കുകയാണ് ഈ വാർത്ത.ഒരു യുവാവിന്റെ ആത്മഹത്യയും അതിലേക്ക് നയിച്ച കാര്യങ്ങൾ പിന്നീട് ഉണ്ടായ ട്വിസ്റ്റുമാണ് ഇപ്പോൾ ഗ്രാമത്തിലെ ചർച്ചാ വിഷയം.സെല്ലിക്കൊട് അങ്കിപ്പെട്ടി ഗ്രാമത്തിൽ താമസിക്കുന്ന പെരിയ കറുപ്പൻ എന്ന യുവാവാണ് പ്രണയിച്ച പെൺകുട്ടിക്ക് ഒപ്പം അനുജൻ ഒളിച്ചോടിയതിൽ മനം നൊന്ത് ജീവനൊടുക്കിയത്.
അടുത്ത ഗ്രാമത്തിൽ താമസിക്കുന്ന ബന്ധു ആയ പതിനാറുകാരിയായ പെൺകുട്ടിയോട് 26 വയസ്സ് ഉള്ള പെരിയ കറുപ്പന് പ്രണയം ഉണ്ടായിരുന്നു.ഒരു നിർമാണ കബനി സൂപ്പർ വൈസർ ആയിരുന്നു പെരിയ കറുപ്പൻ.ആ കുട്ടിയോട് ഈ കാര്യം പറഞ്ഞില്ല എങ്കിലും ഇയാൾ സ്വന്തം വീട്ടിൽ വിഷയം അവതരിപ്പിച്ചിരുന്നു.ഇത് പ്രകാരം വീട്ടുകാരുമായി ആലോചിച്ചു പെൺകുട്ടിയെ വിവാഹം ചെയ്യാനുള്ള നീക്കം തുടങ്ങി.ഇതിന് ഇടയിലാണ് പെൺകുട്ടിയും പെരിയ കറുപ്പന്റെ അനുജൻ ചിന്ന കറുപ്പനുമായി പ്രണയത്തിൽ ആകുന്നത്.

മൈക്ക് സെറ്റ് സ്ഥാപനം നടത്തുകയാണ് ചിന്ന കറുപ്പൻ.തുടർന്ന് അവർ ഒളിച്ചോടി.എന്നാൽ ഈ കാര്യം പെരിയ കറുപ്പനു സഹിക്കാവുന്നതിൽ അപ്പുറമായി.ഇതിൽ മനം നൊന്ത് പെരിയ കറുപ്പൻ വീട്ടിൽ തൂങ്ങി മരിക്കുകയായിരുന്നു.എന്നാൽ കഥ അവിടെയും അവസാനിച്ചില്ല.പെരിയ കറുപ്പൻ മരിച്ച വിവരം അറിഞ്ഞു കുറ്റ ബോധത്തിൽ നീറിയ ഒളിച്ചോടിയ അനുജൻ ചിന്ന കറുപ്പനും പെൺകുട്ടിയും വിഷം കഴിച്ചു ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു.ഇരുവരെയും ഗുരുതര അവസ്ഥയിൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *