മാളവികയുടെ വരന്‍ ക്രിസ്ത്യാനിയാണോ? ക്രിസ്തുമത വിശ്വാസ പ്രകാരവും നിശ്ചയം നടന്നോ? ചടങ്ങിന്റെ കൂടുതല്‍ ചിത്രങ്ങള്‍ പങ്കുവച്ച് താരപുത്രി

ഈ മാസം 7 നായികുന്നു ജയറാമിന്റെ മകള്‍ മാളിവിക ജയറാമിന്റെ വിവാഹ നിശ്ചയം കഴിഞ്ഞത്. അന്ന് രാത്രി നടന്ന പാര്‍ട്ടിയുടെ ഏതാനും ചിത്രങ്ങള്‍ കൂടെ പങ്കുവച്ച് എത്തിയിരിക്കുകയാണിപ്പോള്‍ താരപുത്രി
ആഘോഷത്തിന്റെ വര്‍ഷം.ജയറാമിന്റെ കുടുംബത്തില്‍ ഇത് ആഘോഷത്തിന്റെ വര്‍ഷമാണ്. ആദ്യം മകന്‍ കാളിദാസിന്റെ വിവാഹ നിശ്ചയം വളരെ ആര്‍ഭാടമായി നടന്നു. അത് കഴിഞ്ഞ് മാളവികയുടെ വിവാഹ നിശ്ചയവും കഴിഞ്ഞു.ഈ മാസം ഏഴാം തിയ്യതിയായിരുന്നു മാളവികയുടെയും നവനീതിന്റെയും വിവാഹ നിശ്ചയം. അതിന്റെ ഏതാനും ചിത്രങ്ങള്‍ നേരത്തെ താരപുത്രി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു.
ഇപ്പോഴിതാ കൂടുതല്‍ ഫോട്ടോകളുമായി എത്തിയിരിക്കുകയാണ്. ക്രിസ്തീയ വധൂ – വരന്മാര്‍ വിവാഹത്തിന് അണിഞ്ഞൊരുങ്ങുന്നത് പോലെയാണ് ചിത്രത്തില്‍ മാളവികയും നവനീതും ഒരുങ്ങിയെത്തിയിരിക്കുന്നത്.
ചില ചിത്രങ്ങള്‍ കണ്ടാല്‍, ക്രിസ്തീയ ആചാരപ്രകാരമാണോ നിശ്ചയം നടന്നത് എന്നും തോന്നിപ്പോവും. ഇത് കണ്ട്, വരന്‍ ക്രിസ്ത്യാനിയാണോ എന്ന് ചോദിച്ച് ചിലര്‍ എത്തിയിട്ടുണ്ട്.എന്നാല്‍ നവനീത് ഗിരിഷ് ഹിന്ദുമത വിശ്വാസി തന്നെയാണ്. യുഎന്നിലെ മുന്‍ ഉദ്യോഗസ്ഥനായ ഗിരീഷ് മേനോന്റെയും വത്സല മേനോന്റെയും മകനാണ് നവനീത്.

ആചാരപ്രകാരമുള്ള വിവാഹ നിശ്ചയ ചടങ്ങിന് ശേഷം രാത്രിയില്‍ നടന്ന ഫങ്ഷന് വേണ്ടി മാളവികയും നവനീതും സെലക്ട് ചെയ്ത ഡ്രെസ്സിങ് രീതി ഇങ്ങനെയായിരുന്നു.എന്റെ രാജകുമാരന്റെ കൈ പിടിച്ച് ഇടനാളികയിലൂടെ വെള്ള വസ്ത്രമണിഞ്ഞ് ഞാന്‍ നടന്നു എന്നാണ് ചിത്രങ്ങള്‍ പങ്കുവച്ച് മാളവിക ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *