രണ്ടാം വിവാഹവാർഷികം ആശുപത്രിയിൽ, നിഴലായി കൂടെ നിന്ന് ഭാര്യ എലിസബത്തും
മലയാള സിനിമ പ്രേക്ഷകർക്ക് വളരെയധികം ഇഷ്ടമുള്ള നടനാണ് ബാല. ഏതാനും നാളുകൾക്ക് മുൻപാണ് നടൻ ബാലയെ അനാരോഗ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കടുത്ത ചുമയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ കൊണ്ടു പോവുകയായിരുന്നു. കരൾ രോഗവുമായി ബന്ധപ്പെട്ടായിരുന്നു ബാലയെ അഡ്മിറ്റ് ചെയ്തിരുന്നത്. ബാലയുടെ കരളിൻ്റെ 30 ശതമാനം മാത്രമേ പ്രവർത്തിക്കുന്നുള്ളൂവെന്നും, അതിനാൽ പെട്ടെന്ന് തന്നെ കരൾ മാറ്റ ശസ്ത്രക്രിയ നടത്തണമെന്നും പറഞ്ഞിരുന്നു.ഈ വാർത്ത പുറത്ത് വന്നതിന് പിന്നാലെ നിരവധി പേരാണ് പ്രിയതാരത്തിന് പ്രാർത്ഥനകളുമായി രംഗത്തെത്തിയത്. ഇപ്പോഴിതാ തൻ്റെ രോഗത്തെക്കുറിച്ചും പ്രാർത്ഥിച്ചവർക്കുവേണ്ടിയും നന്ദി പറയുകയാണ് ബാല. രണ്ടാം വിവാഹ വാർഷികത്തോടനുബന്ധിച്ച് പങ്കുവെച്ച വീഡിയോയിലാണ് ബാല ഇക്കാര്യം പറയുന്നത്. രണ്ടു മൂന്നു ദിവസം കഴിഞ്ഞാൽ ഒരു മേജർ ഓപ്പറേഷൻ ഉണ്ടെന്നും, തനിക്ക് വേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും മനസ്സ് നിറഞ്ഞ നന്ദി അറിയിക്കുന്നു എന്നും ബാല വീഡിയോയിൽ പറയുന്നുണ്ട്. രണ്ടാം വിവാഹ വാർഷികം ആശുപത്രിയിൽ വച്ചാണ് ബാല ആഘോഷിക്കുന്നത്.
ഭാര്യ എലിസബത്തിൻ്റെ നിർബന്ധപ്രകാരമാണ് കേക്ക് മുറിച്ച് വിവാഹ വാർഷികം ആഘോഷിക്കുന്നതെന്നും ബാല പറഞ്ഞു. എന്തും സംഭവിക്കാമെന്നും, മ,ര,ണ,വും ജനനവുമൊക്കെ ഈശ്വരൻ്റെ കൈയ്യിലാണെന്നും ബാലപറഞ്ഞു. ഇനി എന്തു സംഭവിക്കുമെന്ന് അറിയില്ല എന്നും, ഇത്രയും നാൾ എനിക്ക് വേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും നന്ദി അറിയിക്കുകയും ചെയ്തു കൊണ്ടാണ് ബാല വീഡിയോ അവസാനിപ്പിച്ചത്.
@All rights reserved Typical Malayali.
Leave a Comment