ഞാൻ എനിക്ക് ഇഷ്ട്ടമുള്ള രീതിയിൽ വസ്ത്രം ധരിക്കും അതൊക്കെ ചോദിക്കാൻ നിങ്ങളാരാ….വസ്ത്രധാരണത്തെ വിമർശിച്ചവർക്ക് അഭയ ഹിരണ്‍മയിയുടെ മറുപടി

പാട്ടിലെ വിശേഷം പങ്കുവെച്ചാലും അഭയ ഹിരണ്‍മയിയെ വിമര്‍ശകര്‍ വെറുതെ വിടാറില്ല. വേഷവിധാനത്തെക്കുറിച്ച് പറഞ്ഞായിരുന്നു ഇത്തവണയും കമന്റുകള്‍ വന്നത്. കമന്റ് ചെയ്തവര്‍ അത് ഡിലീറ്റ് ചെയ്‌തെങ്കിലും അവരെ മെന്‍ഷന്‍ ചെയ്ത് രൂക്ഷമായ ഭാഷയില്‍ തന്നെ മറുപടി നല്‍കുകയായിരുന്നു ഗായിക. മുന്‍പും അഭയയ്‌ക്കെതിരെ ഇത്തരത്തിലുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.abhaya hiranmayi s comment about her dressing went viral.നിങ്ങളുടെ മാന്യതയ്ക്കനുസരിച്ച് ഡ്രസ് ഇടാന്‍ സൗകര്യമില്ല! വസ്ത്രധാരണത്തെ വിമര്‍ശിച്ചയാള്‍ക്ക് അഭയ ഹിരണ്‍മയിയുടെ മറുപടി.വ്യത്യസ്തമായ ആലാപന ശൈലിയുമായി മുന്നേറുന്ന ഗായികയാണ് അഭയ ഹിരണ്‍മയി. പാട്ടിനേക്കാളും കൂടുതല്‍ ചര്‍ച്ചയായി മാറിയയത് അഭയയുടെ വ്യക്തി ജീവിതമാണ്. ഗോപി സുന്ദറുമായുള്ള ലിവിംഗ് റ്റുഗദര്‍ ജീവിതവും വേര്‍പിരിയലും അതിന് ശേഷമുള്ള കാര്യങ്ങളുമെല്ലാം സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായിരുന്നു. 19ാമത്തെ വയസിലായിരുന്നു ജീവിതം മാറ്റിമറിച്ച കൂടിക്കാഴ്ച നടന്നത്. ഫിലിം ഫെസ്റ്റിവല്‍ സമയത്ത് അദ്ദേഹത്തെ ഇന്റര്‍വ്യൂ ചെയ്തിരുന്നു. അങ്ങനെ തുടങ്ങിയ സൗഹൃദമാണ് ലിവിംഗ് റ്റുഗദറിലെത്തിയത്. അന്ന് അങ്ങനെയൊരു തീരുമാനമെടുത്തതില്‍ പിന്നീടൊരിക്കലും കുറ്റബോധം തോന്നിയിട്ടില്ലെന്നും, ഇപ്പോഴത്തെ ജീവിതത്തില്‍ സമാധാനവും സന്തോഷവുമുണ്ടെന്നും അഭയ പറഞ്ഞിരുന്നു.പാട്ടിലാണ് ഇപ്പോഴത്തെ ശ്രദ്ധയെന്നും സ്‌റ്റേജ് ഷോകളൊക്കെ ആസ്വദിച്ചാണ് ചെയ്യുന്നതെന്നും അഭയ പറഞ്ഞിരുന്നു. പാട്ടിലെ വിശേഷങ്ങളും ജീവിതത്തിലെ മറ്റ് കാര്യങ്ങളെക്കുറിച്ചുമെല്ലാം പറഞ്ഞ് സോഷ്യല്‍മീഡിയയില്‍ സജീവമാണ് അഭയ. കഴിഞ്ഞ ദിവസത്തെ പരിപാടിയെക്കുറിച്ചുള്ള അഭയയുടെ പോസ്റ്റ് നിമിഷനേരം കൊണ്ടായിരുന്നു വൈറലായി മാറിയത്. ആസ്വദിച്ച് പാട്ടുപാടുക. ചുറ്റുപാടുമുള്ള ശബ്ദങ്ങളൊന്നും ശ്രദ്ധിക്കാതെയിരിക്കുക. പാട്ടിനോട് നീതി പുലര്‍ത്തുകയെന്ന ക്യാപ്ഷനോടെയായിരുന്നു ഷോയ്ക്കിടയിലെ ചിത്രങ്ങള്‍ പങ്കുവെച്ചത്. പാട്ടിനെക്കുറിച്ചാണ് അഭയ പറഞ്ഞതെങ്കിലും ഇത്തവണയും ചര്‍ച്ചയായത് വസ്ത്രധാരണമായിരുന്നു.

നിങ്ങള്‍ക്ക് മുന്‍പേ ജാനകിയമ്മയും ചിത്ര ചേച്ചിയും എന്തിന് റിമി ടോമിയുമെല്ലാം മാന്യമായ വേഷത്തിലൂടെ ഷോ ചെയ്തവരാണ്. വില കുറഞ്ഞ വസ്ത്ര മാന്യത കാണിക്കുന്നത് കഴപ്പ് തന്നെയാണ്. പിന്നെ പൊതുമധ്യത്തില്‍ അല്‍പവസ്ത്രം ധരിച്ച് നഗ്നത കാണിക്കുന്നത് മാനസിക രോഗമാണ്, തെറ്റായ രീതിയില്‍ കുത്തഴിഞ്ഞ് ജീവിച്ച് മറ്റുള്ളവര്‍ക്ക് തെറ്റായ സന്ദേശം നല്‍കി പോകുന്നവര്‍ക്ക് വീരാളി പട്ടം കിട്ടുമോയെന്നായിരുന്നു ഒരാള്‍ ചോദിച്ചത്.
താങ്കളുടെ മാന്യതയ്്ക്ക് അനുസരിച്ചുള്ള ഡ്രസ് ഇടാന്‍ എനിക്ക് സൗകര്യമില്ല. ജാനകിയമ്മയുടെയും ചിത്രാമ്മയുടെയും ഒക്കെ വാല്യു നിങ്ങള്‍ ഡ്രസിലാണല്ലേ കണ്ടതെന്നായിരുന്നു അഭയ തിരിച്ച് ചോദിച്ചത്. എന്തിനാണ് ഇത്തരം കമന്റുകളില്‍ പ്രതികരിക്കുന്നതെന്നായിരുന്നു ആരാധകര്‍ അഭയയോട് ചോദിച്ചത്. മറ്റൊരാളുടെ സ്വകാര്യ ജീവിതത്തില്‍ ഇടപെടാനോ, അഭിപ്രായം പറയാനോ പോവുന്ന ശീലമില്ല എനിക്ക്. എന്നാല്‍ എന്റെ ജീവിതത്തിലോ അതേയുള്ളൂ. മറ്റുള്ളവരെന്തിനാണ് ഇത്രയധികം തന്റെ കാര്യത്തില്‍ ആകുലപ്പെടുന്നതെന്ന് അറിയില്ല. പോസ്റ്റുകള്‍ക്ക് താഴെ വരുന്ന കമന്റുകളെല്ലാം നോക്കാറുണ്ട്. സമയം കിട്ടുമ്പോള്‍ മറുപടിയും നല്‍കാറുണ്ടെന്നും അഭയ ഹിരണ്‍മയി പറഞ്ഞിരുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *