വീട്ടിൽ അതിക്രമിച്ചു കയറി.. സ്വന്തം മകളോട് ഒരച്ഛനും പറയാന്‍ പാടില്ലാത്തത്..! നടന്‍ വിജയകുമാറിന്റെ വീഡിയോ പുറത്ത് വിട്ട് മകള്‍

തിരുവനന്തപുരം: നടൻ വിജയകുമാറിനെതിരെ പരാതിയുമായി മകളും നടിയുമായ അർഥന ബിനു. വിജയകുമാർ വീട്ടിൽ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തിയെന്നാണ് അർഥനയുടെ പരാതി. മുത്തശ്ശിയെയും സഹോദരിയെയും കൊല്ലുമെന്നാണ് ഭീഷണി മുഴക്കിയത്. വീടിന്റെ വാതിൽ പൂട്ടിയതിനാൽ ജനലിലൂടെയായിരുന്നു നടന്റെ ഭീഷണി. താൻ പറയുന്ന സിനിമകളിൽ മാത്രമേ മകൾ അഭിനയിക്കാവൂ എന്നും പറഞ്ഞത് അനുസരിച്ചില്ലെങ്കിൽ സിനിമാഭിനയം നിർത്തുമെന്നും പറയുന്നുണ്ട്.വിജയകുമാർ ജനൽ വഴി ഭീഷണിപ്പെടുത്തിയ ശേഷം വീടിന്റെ മതിൽ ചാടി പോകുന്ന വിഡിയോയും അർഥന പങ്കുവെച്ചിട്ടുണ്ട്. സഹായത്തിനായി പൊലീസ് സ്റ്റേഷനിൽ വിവരമറിയിച്ചിട്ടും നടപടിയില്ലാത്തതിനാലാണ് വിഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചതെന്നും അർഥന പറഞ്ഞു.

അമ്മയെയും സഹോദരിയെയും തന്നെ ഭീഷണിപ്പെടുത്തിയ കേസ് നിലനിൽക്കുന്നതിനിടെയാണ് ഈ സംഭവമെന്നും അർഥന പറയുന്നു. ജീവിക്കാനായി മുത്തശ്ശി തന്നെ വിറ്റുവെന്നും നടൻ പറഞ്ഞുവെന്നും അർഥന കൂട്ടിച്ചേർത്തു. വിജയകുമാറിൽ നിന്ന് നിയമപരമായി വിവാഹ മോചനം നേടിയതാണ് അർഥനയുടെ അമ്മ. അമ്മക്കും സഹോദരിക്കും 85 വയസുള്ള മുത്തശ്ശിക്കുമൊപ്പമാണ് അർഥന താമസിക്കുന്നത്. നേരത്തേയും ഈ വീട്ടിൽ വിജയകുമാർ അതിക്രമിച്ചു കയറി പ്രശ്നമുണ്ടാക്കിയിട്ടുണ്ട്. അർഥനയുടെ അമ്മയുടെ വീടാണിത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *