പ്രശസ്ത നടി ശാരിയുടെ മകള്‍ വിവാഹിതയായി അത്യാഢംബര വധുവായി കല്യാണിയെ ഒരുക്കി മകളുടെ ഭംഗി കണ്‍നിറയെ ആസ്വദിച്ച് നടി
പൂച്ചക്കണ്ണുള്ള നായിക, മലയാള സിനിമ ശാരിയെ വിശേഷിപ്പിക്കുന്നത് അങ്ങനെയാണ്. നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകളുള്‍പ്പടെ നിരവധി മികച്ച സിനിമകളിലാണ് താരം അഭിനയിച്ചിട്ടുള്ളത്. നീണ്ടനാളത്തെ ഇടവേള അവസാനിപ്പിച്ച് തിരിച്ചെത്തിയിരുന്നു. ദേശാടനക്കിളി കരയാറില്ല എന്ന ചിത്രത്തിലൂടെയായാണ് ശാരി മലയാളത്തിലേക്കെത്തിയത്. ഒരു തമിഴ് സിനിമയുടെ ഫോട്ടോഷൂട്ട് നടന്നോണ്ടിരിക്കുകയായിരുന്നു. അതിനിടയിലാണ് എനിക്ക് മലയാളത്തില്‍ നിന്നും അവസരം ലഭിച്ചതെന്ന് ശാരി പറയുന്നു. റെഡ് കാര്‍പ്പറ്റില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു താരം അഭിനയ ജീവിതത്തെക്കുറിച്ച് മനസുതുറന്നത്.ചെന്നൈയിലെ എന്റെ വീട്ടിലേക്ക് വരികയായിരുന്നു എല്ലാവരും. കഥ പറഞ്ഞപ്പോള്‍ത്തന്നെ എനിക്ക് ഇഷ്ടമായിരുന്നു. മലയാളത്തില്‍ ഒരുവാക്ക് പോലും എനിക്ക് പറയാനറിയില്ല. നല്ല കഥാപാത്രമാണ്, ഞാന്‍ ഇത് ചെയ്താല്‍ ശരിയാവുമോ. ഞാന്‍ അധികം സംസാരിക്കാത്ത ഷൈ ടൈപ്പ് ക്യാരക്ടറാണ്. ഈ കഥാപാത്രം ഞാന്‍ ചെയ്ത് നശിപ്പിക്കണോയെന്ന് ചോദിച്ചപ്പോള്‍ അതേക്കുറിച്ച് പേടിക്കേണ്ട, അത് ഞാന്‍ നോക്കിക്കോളാമെന്നായിരുന്നു പത്മരാജന്‍ സാര്‍ പറഞ്ഞത്. മോഹന്‍ലാല്‍, ഉര്‍വശി, കാര്‍ത്തിക ഇവരെയെല്ലാം കണ്ടിരുന്നു. ഇവരെല്ലാം മലയാളത്തിലെ താരങ്ങളാണല്ലോ, അവരെ കണ്ടപ്പോഴും ടെന്‍ഷനായിരുന്നു.പത്മരാജന്‍ സാര്‍ എന്നില്‍ അര്‍പ്പിച്ച വിശ്വാസം, അദ്ദേഹം എന്റെ ഗുരുവാണ്. ഷൂട്ടിനിടെ തെറ്റിയപ്പോഴൊന്നും അദ്ദേഹം വഴക്ക് പറഞ്ഞിരുന്നില്ല. കാര്‍ത്തികയൊക്കെ എന്നെ ഇരുന്ന് മലയാളം പഠിപ്പിച്ചിരുന്നു. പേടിക്കേണ്ട, നിങ്ങള്‍ക്കിത് ചെയ്യാനാവുമെന്ന് പറഞ്ഞ് എല്ലാവരും എന്നെ പോത്സാഹിപ്പിച്ചിരുന്നു. അങ്ങനെയാണ് ആ സിനിമ ചെയ്തതെന്നുമായിരുന്നു ശാരി പറഞ്ഞത്.
രേഷ്മ ഫിലിം വളരെ ബോള്‍ഡായ കഥാപാത്രമാണ്. സ്‌മോള്‍ ഇല്ല എന്താണ് ചെയ്യുക എന്ന് വേണു ചേട്ടന്‍ എന്നോട് ചോദിക്കുന്ന രംഗമുണ്ട്. അത് പ്രശ്‌നമാക്കണ്ട, ഞാന്‍ പോയി എടുത്ത് വരാമെന്ന് പറഞ്ഞ് സ്‌കൂട്ടറെടുത്ത് വൈന്‍ ഷോപ്പില്‍ പോയി മദ്യം എടുത്ത് വരുന്നുണ്ട്. അവിടെയുള്ളവരെല്ലാം എന്നെ നോക്കുമ്പോള്‍ എന്താ എനിക്ക് എടുത്തൂടേയെന്ന് ഞാന്‍ തിരിച്ച് ചോദിക്കുന്നുണ്ട്. ആ രംഗങ്ങളൊക്കെ ഞാന്‍ എങ്ങനെ ചെയ്തു എന്ന് ഇപ്പോഴും ഓര്‍ക്കാറുണ്ട്. സംവിധായകനാണ് എന്നെക്കൊണ്ട് അങ്ങനെ ചെയ്യിച്ചത്. എനിക്ക് കിട്ടിയ സംവിധായകരെല്ലാം അങ്ങനെയുള്ളവരായിരുന്നു.റിയല്‍ ലൈഫില്‍ ഇതുവരെ അങ്ങനെയൊന്നും ചെയ്തിട്ടില്ല. രണ്ടുമൂന്ന് ദിവസമെടുത്താണ് ഞാന്‍ ടൂവീലര്‍ പഠിച്ചത്. രാവിലെ കൊണ്ടുപോയി ജസ്റ്റ് പഠിപ്പിച്ച് തരും. രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ നേരെ ഷൂട്ട് ചെയ്യുകയായിരുന്നു. പാര്‍വതി പുറകിലിരിക്കുന്ന രംഗമായിരുന്നു. അതെനിക്ക് പേടിയായിരുന്നു. രണ്ടാളും അന്ന് വീണിരുന്നു. അന്ന് എനിക്ക് കാലിലാണ് പരിക്ക് പറ്റിയത്. ബൈക്കോടിക്കുന്നതിനെക്കുറിച്ച് ഓര്‍ക്കുമ്പോഴേ ഇത് മനസിലേക്ക് വരുമെന്നുമായിരുന്നു ശാരി പറഞ്ഞത്.
@All rights reserved Typical Malayali.
Leave a Comment