നടി ശോഭനയുടെ ദത്തുപുത്രി അനന്തയെ ഇപ്പോള്‍ കണ്ടോ നീണ്ട മുടി നാടന്‍ പെണ്‍കുട്ടിയായി അനന്ത നാരായണി
പ്രമുഖ തെന്നിന്ത്യൻ ചലച്ചിത്ര നടിയും, നർത്തകിയുമാണ് ശോഭന. മണിച്ചിത്രത്താഴ് എന്ന മലയാളചലച്ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ അവാർഡ് ശോഭനക്ക് ലഭിച്ചിട്ടുണ്ട്. ‘മിത്ര് മൈ ഫ്രണ്ട്’ എന്ന ഇംഗ്ലീഷ് ചിത്രത്തിലെ അഭിനയത്തിന് 2002-ൽ ശോഭനക്ക് രണ്ടാമത്തെ ദേശീയ അവാർഡ് ലഭിച്ചു. പ്രശസ്ത നടി സുകുമാരിയും, നടൻ വിനീതും ബന്ധുക്കളാണ്. കുട്ടിക്കാലം മുതൽക്കേ ഭരതനാട്യം അഭ്യസിച്ചിരുന്ന ശോഭന 1984-ൽ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത ‘ഏപ്രിൽ 18’ എന്ന ചിത്രത്തിലൂടെയാണ് മലയാള ചലച്ചിത്രരംഗത്ത് എത്തുന്നത്.
ഭരതന്റെ ‘ഇത്തിരിപ്പൂവേ ചുവന്ന പൂവേ’ എന്ന മമ്മൂട്ടി ചിത്രത്തിലാണ് ശോഭന രണ്ടാമത് അഭിനയിക്കുന്നത്. അതേ വർഷം തന്നെ മമ്മൂട്ടിയുടെ നായികയായി ‘കാണാമറയത്ത്’ എന്ന ചിത്രത്തിലും അഭിനയിച്ചു. ശോഭന ഒരു പ്രശസ്ത ഭരതനാട്യ നർത്തകി കൂടിയാണ്. മദ്രാസിലെ ചിദംബരം അക്കാദമിയിലാണ് ശോഭന ഭരതനാട്യം അഭ്യസിച്ചു തുടങ്ങിയത്. പ്രശസ്ത നർത്തകിമാരായ ചിത്രാ വിശ്വേശരനും, പദ്മ സുബ്രമണ്യവും ശോഭനയുടെ ഗുരുനാഥമാരായിരുന്നു.
@All rights reserved Typical Malayali.
Leave a Comment