ഭർത്താവ് നവീനൊപ്പമുള്ള ജീവിതത്തെപ്പറ്റി ആദ്യമായി പറഞ്ഞ് നടി ഭാവന. ഇതാണ് അവസ്ഥ.
മലയാളത്തിൻ്റെ പ്രിയ താരം ഭാവന ഏറെ കാലത്തിനു ശേഷം ഒരു മലയാള സിനിമയിൽ അഭിനയിക്കുകയാണ്. പൊതു പരിപാടികളിലും മറ്റും എത്താതിരുന്ന താരം കഴിഞ്ഞദിവസം പുളിമൂട്ടിൽ സിൽക്സിൻ്റെ പുതിയ ഷോറൂം ഉത്ഘാടനത്തിന് എത്തിയത് ഏറെ ശ്രദ്ധിക്കപ്പെട്ടു. ഈ വേളയിൽ എടുത്ത താരത്തിൻ്റെ അഭിമുഖത്തിൽ എടുത്ത വാക്കുകൾ ആണ് ഇപ്പോൾ വൈറൽ ആയി മാറുന്നത്. ഭർത്താവ് നവീനിനെപറ്റിയും, തൻ്റെ ലൈഫ് സ്റ്റാലിനെ പറ്റിയും, കുടുംബ ജീവിതത്തെ പറ്റിയുമാണ് ഭാവന വാചാലനായത്. ഭർത്താവ് നവീനുമൊന്നിച്ച് ബാംഗ്ലൂരിലാണ് ഭാവന കഴിയുന്നത്.നവീനിൻ്റെ മാതാപിതാക്കളും ഉണ്ട്. അവർ വീട്ടിൽ തെലുങ്ക് ആണ് സംസാരിക്കുന്നത്. തെലുങ്കും, കന്നടയും തട്ടിം മുട്ടിം ഒക്കെ ആണ് പറയാറുള്ളത്.എൻ്റെ അമ്മയ്ക്ക് തെലുങ്കോ, കന്നടയോ അറിയില്ല. അമ്മയും മരുമകനും തമ്മിലുള്ള സംഭാഷണങ്ങൾ വൻ കോമഡിയാണ്. നവീൻ തമിഴിലും അമ്മ മലയാളത്തിലും ആണ് സംസാരിക്കുക. അവർ കാര്യങ്ങൾ കറക്റ്റായി കമ്മ്യൂണിക്കേറ്റ് ചെയ്യുകയും ചെയ്യും. അത് എങ്ങനെയാണെന്ന് എനിക്കിപ്പോഴും മനസ്സിലായിട്ടില്ല എന്നും ഭാവന പറയുന്നു. നവീൻ അമ്മയ്ക്ക് സ്വന്തം മകൻ ആയി മാറിക്കഴിഞ്ഞു. ഞാനാണ് മരുമക്കൾ എന്നാണ് അമ്മ പറയുന്നത്. വീട്ടിൽ അമ്മായിഅമ്മ, മരുമകൻ കോമ്പോ കോമഡി ആണെന്നും താരം പറയുന്നു. നവീനുമായി ഇടയ്ക്ക് വഴക്ക് ഉണ്ടാകാറുണ്ട്. അപ്പോൾ ഭാഷ ബുദ്ധിമുട്ട് ആകുന്നില്ല.
കുറച്ചു കുറച്ച് മനസ്സിലാകുന്നുണ്ട് കേട്ടോ എന്ന് നവീൻ ഇപ്പോൾ പറയാറുണ്ട്. ഒതുക്കി തീർക്കേണ്ടതോ, ഗിഫ്റ്റൊക്കെ തന്ന് കോംപ്രമൈസ് ചെയ്യേണ്ടത് ആയിട്ടുള്ള വഴക്കൊന്നും ഇതുവരെയും ഞങ്ങളുടെ ജീവിതത്തിൽ ഉണ്ടായിട്ടില്ല. ചെറിയ വഴക്കേ ഉണ്ടാകാറുള്ളൂ. ഇപ്പോഴത്തെ ജീവിതത്തെ കുറിച്ചും ഭാവന മനസ് തുറന്നു. രാവിലെ ഏഴരയ്ക്ക് എഴുന്നേൽക്കുകയും, രാത്രി പതിനൊന്നരയോടെ ഉറങ്ങുകയാണ് പതിവ്. ജംഗ് ഫുണ്ടാണ് കൂടുതൽ കഴിക്കാറുള്ളത്.അതുകൊണ്ട് വർക്കൗട്ട് ഉറപ്പായും ചെയ്യാറുണ്ട്. പകലുറക്കം ശീലമില്ല. ഇനി അഥവാ അത്ര ക്ഷീണമുണ്ടെങ്കിൽ മാത്രമേ അങ്ങനെ ഉറങ്ങാറുള്ളൂ എന്നും ഭാവന പറയുന്നു. ഒടിടി ഫ്ലാറ്റഫോമുകളിൽ സിനിമ കാണുന്നതാണ് ഇപ്പോഴത്തെ ഹോബി എന്നും ഭാവന പറയുന്നു കുടുംബ ജീവിതത്തിൽ സന്തോഷം ആയിരിക്കുന്നതാണ് അവരുടെ പുഞ്ചിരിയുടെ രഹസ്യം എന്നാണ് ആരാധകർ പറയുന്നത്.
@All rights reserved Typical Malayali.
Leave a Comment