രേണുവും മക്കളും ബാംഗ്ലൂരിലേക്ക്…മക്കളേയും ഒപ്പം കൂട്ടി താന്‍ നാളെ ബാംഗ്ലൂരില്‍ എത്തുമെന്നാണ് രേണു അറിയിച്ചിരിക്കുന്നത്

അച്ഛൻ ഷൂട്ടിന് പോയെന്ന് റിതുല്‍! ഏട്ടന്‍ ഇവിടെത്തന്നെയുണ്ട്! സുധിയില്ലാതെ രേണുവും മക്കളും സ്റ്റാര്‍ മാജിക്കില്‍.കൊല്ലം സുധിയുടെ വിയോഗത്തില്‍ നിന്നും പ്രിയപ്പെട്ടവര്‍ക്ക് ഇനിയും കരകയറാനായിട്ടില്ല. സുധിച്ചേട്ടന്‍ ഇല്ലെന്ന സത്യം വിശ്വസിക്കാനാവുന്നില്ല. എവിടേക്കോ ഷൂട്ടിന് പോയത് പോലെയാണ് തോന്നുന്നതെന്നായിരുന്നു പ്രിയപ്പെട്ടവരെല്ലാം പറഞ്ഞത്. വാവക്കുട്ടാ എന്ന സുധിയുടെ വിളി ഇനിയില്ലെന്നറിഞ്ഞതിന്റെ സങ്കടം രേണുവിനും മാറിയിട്ടില്ല.കൊല്ലം സുധി മറ്റൊരു ലോകത്തേക്ക് യാത്രയായെന്ന് വിശ്വസിക്കാനാവുന്നില്ലെന്ന് ഭാര്യ രേണു പറഞ്ഞിരുന്നു. പ്രണയിച്ച് വിവാഹിതരായവരായിരുന്നു രേണുവും സുധിയും. ആദ്യഭാര്യ ഉപേക്ഷിച്ച് പോയതോടെ മകനെയും കൂട്ടിയായിരുന്നു സുധി പരിപാടികള്‍ക്ക് പോയിരുന്നത്. അതിനിടയിലായിരുന്നു രേണുവിനെ പരിചയപ്പെട്ടതും ജീവിതത്തിലേക്ക് കൂടെക്കൂട്ടിയതും. പ്രാരാബ്ധങ്ങളുണ്ടെങ്കിലും സന്തോഷകരമായ കുടുംബജീവിതം നയിച്ച് വരികയായിരുന്നു ഇവര്‍. സ്വന്തമായി ഒരു വീടെന്ന മോഹം ബാക്കിയാക്കിയാണ് സുധി മടങ്ങിയത്. സ്റ്റാര്‍ മാജിക്കിലെ സ്ഥിരം താരങ്ങളിലൊരാള്‍ കൂടിയായിരുന്നു സുധി. സുധിയില്ലാതെ കിച്ചുമോനും റിതുലിനുമൊപ്പമായി രേണു സ്റ്റാര്‍ മാജിക്കിലേക്ക് എത്തിയതിന്റെ പ്രമോ വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്.അച്ഛന്റെ ഷൂട്ട് ഇവിടെയാണ്. കൊല്ലം സുധി ഷൂട്ടിന് പോയി. ഏട്ടന്‍ ഇവിടെയുണ്ട്, കാണാന്‍ പറ്റില്ലെന്നായിരുന്നു രേണു പറഞ്ഞത്. വേര്‍പാടിന്റെ വേദനയില്‍ തോരാത്ത കണ്ണീരുമായാണ് കുടുംബം സ്റ്റാര്‍ മാജിക്കിലേക്ക് എത്തിയത്. ഒരു കലാകാരന്‍ അരങ്ങൊഴിയുമ്പോള്‍ അവനെ ഓര്‍ത്ത് ദു:ഖിക്കാനും, വേദന പൊഴിക്കാനും കുറച്ച് പേരെങ്കിലുമുണ്ടെങ്കില്‍ അവനൊരു വലിയ കലാകാരനായിരിക്കുമെന്നാണ് പറയുന്നതെന്നായിരുന്നു ഗിന്നസ് പക്രു പറഞ്ഞത്.
ഏട്ടാ, ഞങ്ങള്‍ വീണ്ടും വന്നു. ഏട്ടന്‍ ഇല്ലാത്ത ഏട്ടന്റെ സ്റ്റാര്‍ മാജിക്കിലേക്ക്. ഏട്ടന്‍ കണ്ടോ ഞങ്ങളെ എന്ന കുറിപ്പോടെയായാണ് രേണു പ്രമോ വീഡിയോ പങ്കുവെച്ചത്. രേണു ഇങ്ങനെ കരയല്ലേ, മക്കളുണ്ടല്ലോ കൂടെ. അവരുടെ കാര്യങ്ങള്‍ നോക്കണ്ടേ, നിങ്ങളൊക്കെ ഇങ്ങനെ വിഷമിക്കുന്നത് കാണുമ്പോള്‍ സുധിച്ചേട്ടന് വേദനിക്കും. നിങ്ങളെ വിട്ടുപിരിയാന്‍ അദ്ദേഹത്തിന് ഒരിക്കലും കഴിയില്ല, എപ്പോഴും അദ്ദേഹം നിങ്ങളുടെ കൂടെത്തന്നെയുണ്ടെന്ന് പറഞ്ഞ് ആരാധകര്‍ രേണുവിനെ ആശ്വസിപ്പിക്കുകയായിരുന്നു.

സുധിക്കുട്ടനൊപ്പം ചെലവഴിച്ച സന്തോഷനിമിഷങ്ങളുടെ ചിത്രങ്ങളും വീഡിയോകളുമെല്ലാം രേണു ഇന്‍സ്റ്റഗ്രാമിലൂടെ പങ്കിട്ടിരുന്നു. വേദനിപ്പിക്കുന്ന ഓര്‍മ്മകളൊക്കെ തന്ന് സുധിക്കുട്ടന്‍ എങ്ങോട്ടാണ് പോയതെന്നായിരുന്നു രേണു ചോദിച്ചത്. നാളെ രാവിലെ കാണാം എന്ന് പറഞ്ഞാണ് തേലദിവസം ഫോണ്‍ വെച്ചത്. രാവിലെ കുറേ കോളുകള്‍ വന്നപ്പോഴാണ് അപകടം മണത്തത്. എപ്പോഴും സീറ്റ് ബെല്‍റ്റിടാറുള്ള ആളാണ്, എങ്ങനെയാണ് ഇത് സംഭവിച്ചതെന്നറിയില്ലെന്നും രേണു പറഞ്ഞിരുന്നു.രേണുവിന്റെ റീല്‍സ് വീഡിയോകള്‍ സോഷ്യല്‍മീഡിയയിലൂടെ വീണ്ടും വൈറലായിരുന്നു. ഭര്‍ത്താവ് മരിച്ചിട്ട് നിങ്ങള്‍ക്കെങ്ങനെ ഇത് ചെയ്യാനാവുന്നുവെന്നായിരുന്നു വിമര്‍ശനം. അത് നേരത്തെ ചെയ്തതാണ്. ഏട്ടനുണ്ടായിരുന്ന സമയത്ത് ചെയ്തതാണ്, സത്യം അറിയാതെ വെറുതെ പറയല്ലേ. കമന്റുകളൊക്കെ കണ്ട് സങ്കടം സഹിക്കാനാവാതെയാണ് ഇങ്ങനെയരു പോസ്റ്റ്. ഇപ്പോള്‍ എനിക്ക് ഹാപ്പിയായി റീല്‍സ് ചെയ്യാനാവുമെന്ന് തോന്നുന്നുണ്ടോ, എന്റെ ജീവന്റെ പാതിയെയാണ് നഷ്ടമായതെന്നായിരുന്നു രേണു കുറിച്ചത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *