എനിക്ക് 9 വയസുള്ളപ്പോഴാണ് അമ്മ വീണ്ടും ഗർഭിണി ആയത് കൂട്ടുകാര്‍ കളിയാക്കുമോ എന്നു ഞാൻ ഭയപ്പെട്ടു വെളിപ്പെടുത്തിലുമായി അഹാന
മലയാള സിനിമ ലോകത്ത് ഇന്ന് മുൻ നിര നായികമാരിൽ ഒരാളാണ് അഹാന കൃഷ്‌ണ. നടനും രാഷ്ട്രീയ പ്രവർത്തകനുമായ നടൻ കൃഷ്‌ണകുമാറിന്റെ മകളാണ് അഹാന, അദ്ദേഹവും കുടുംബവും ഇന്ന് ആരാധകർ ഏറെയുള്ള ഒരു താര കുടുംബമാണ്. അദ്ദേഹത്തിന്റെ നാല് പെൺമക്കളും ഇന്ന് വളരെ പ്രശസ്തരാണ്. അഹാന എപ്പോഴും തന്റെ ഏറ്റവും ഇളയ സഹോദരിയായ ഹൻസികയെ കുറിച്ച് വളരെ വാചാലയാകാറുണ്ട്.
അത്തരത്തിൽ ഇപ്പോൾ അഹാന പങ്കുവെച്ച ഒരു കുറിപ്പാണു സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. അഹാനയുടെ വാക്കുകൾ ഇങ്ങനെ.. ഞാന്‍ ഇവളെ വളരെ അധികം സ്നേഹിക്കുന്നു. ഇങ്ങനെയൊരു പാവക്കുട്ടിയെ എന്റെ അനുജത്തികുട്ടിയായി കിട്ടിയതില്‍ ഞാന്‍ വളരെ ഭാഗ്യവതിയാണ്. അതുകൊണ്ടാണ് എനിക്ക് ഇവളെ കെട്ടിപ്പിടിക്കാനും, ഉമ്മ വയ്ക്കാനും ദേഷ്യം പിടിപ്പിക്കാനും, മനോഹരമായ സമ്മാനങ്ങള്‍ നല്‍കി സര്‍പ്രൈസ് നല്‍കി അവളുടെ പ്രതികരണവും സന്തോഷ നിമിഷങ്ങളും റെക്കോഡ് ചെയ്യാനുമെല്ലാം കഴിയുന്നത്.
എനിക്ക് ഒന്‍പതു വയസുള്ളപ്പോഴാണ് എന്റെ അമ്മ വീണ്ടും ഗര്‍ഭിണിയാണെന്നു എന്നെ അറിയിക്കുന്നത്. പക്ഷെ പെട്ടന്ന് അത് കേട്ടപ്പോൾ കൂട്ടുകാര്‍ കളിയാക്കുമോ എന്നു ആലോചിച്ച് ആദ്യം ഞാന്‍ വളരെയദികം അസ്വസ്ഥയായി. എന്നാല്‍ ഇപ്പോൾ ഞാൻ തിരിച്ചറിയുന്നു ഈ കുഞ്ഞില്ലാത്ത ഞങ്ങളുടെ ജീവിതം എത്ര ബോറിങ്ങായിരിക്കുമെന്ന്. ഞങ്ങളുടെ ജീവിതത്തിലെ വെളിച്ചം. ഞങ്ങളുടെ ഹൃദയത്തിലെ സന്തോഷം. ഐ ലവ് യൂ ബേബി. ഈ ചിത്രം 2011 ല്‍ എടുത്തതാണ്. ഹന്‍സുവിന്റെ ജന്മദിനമല്ല. നിങ്ങളേക്കാള്‍ കൂടുതല്‍ നിങ്ങളാരെയെങ്ങിലും സ്നേഹിക്കുന്നുണ്ടെങ്കില്‍ ഒരു കാരണവുമില്ലാതെ നീണ്ട കുറിപ്പ് പങ്കുവെക്കൂ. കാരണം ചിലദിവസങ്ങളില്‍ നിങ്ങളുടെ ഹൃദയത്തിന് സ്നേഹം മുഴുവന്‍ ഉള്‍ക്കൊള്ളാനാവില്ല.
എന്നായിരുന്നു അഹാനയുടെ ഹൃദയത്തിൽ നിന്നും അനിയത്തിയോടുള്ള സ്നേഹം തുറന്ന് പറയുന്ന വാക്കുകൾ. ലൂക്ക എന്ന ചിത്രത്തോടെയാണ് അഹാന മലയാള സിനിമയിൽ തന്റെ സ്ഥാനം ഉറപ്പിച്ചത്, ചിത്രം വലിയ വിജയമായിരുന്നു. ഇപ്പോൾ അഹായുടേയും അച്ഛന്റെയും പാത പിന്തുടർന്ന് അനിയത്തി ഇഷാനിയും സിനിമയിൽ അഭിനയം തുടങ്ങിയിരുന്നു. മമ്മൂട്ടിയുടെ ചിത്രം വണ്ണിൽ ഇഷാനി അഭിനയിച്ചിരുന്നു.
ഇവരുടെ എല്ലാവരും സമൂഹ മാധ്യങ്ങളിൽ വളരെ സജീവമാണ്. കൃഷ്‌ണകുമാർ എപ്പോഴും തന്റെ മക്കളെയും കുടുംബത്തെയും കുറിച്ച് വളരെ അഭിമാനത്തോടെ സംസാരിക്കാറുണ്ട്, അദ്ദേഹത്തിന്റെ പല തുറന്ന് പറച്ചിലുകളും വൈറലാകാറുണ്ട്. പെണ്‍മക്കള്‍ മുപ്പത്തിയഞ്ച് വയസ് കഴിഞ്ഞിട്ട് വിവാഹം കഴിച്ചാല്‍ മതിയെന്നാണ് തന്റെ അഭിപ്രായമെന്നും, അതുമാത്രവുമല്ല മക്കള്‍ വിവാഹം കഴിക്കണമെന്ന് നിര്‍ബന്ധമുള്ള കാലമൊന്നുമല്ല ഇപ്പോഴുള്ളത്, ഇനി അവർ വിവാഹം കഴിച്ചില്ലങ്കിലും കുഴപ്പമൊന്നുമില്ലന്നും കൃഷ്ണകുമാർ പറയുന്നു, കലാകാരിയായി മുന്നോട്ട് പോകാനാണ് അവരുടെ താല്പര്യമെങ്കിൽ ആദ്യം അത് പൊസിഷനിലെത്തിക്കട്ടെ അതിനു ശേഷംമതി വിവാഹം.
ചെറുപ്രായത്തിൽ വിവാഹം ആലോചിക്കുമ്പോൾ ചെറുക്കനും ഏകദേശം അതേ പ്രായമായിരുനിക്കും അതുകൊണ്ടുതന്നെ പക്വത കുറവായിരിക്കും, അതുകാരണം അവരുടെ ഭാവി കുടുംബജീവിതത്തില്‍ താളപ്പിഴകള്‍ ഉണ്ടാകാനും ഒടുവില്‍ കലാജീവിതവും കുടുംബജീവിതവും തകരുന്ന അവസ്ഥ വരെയുണ്ടാകും, അതിനേക്കാൾ നല്ലതാണ് ജീവിതം എന്താണെന്ന് മനസിലാക്കിയതിനു ശേഷം കുടുംബ ജീവിതം തുടങ്ങിയാൽ മതിയെന്ന് താൻ പറയുന്നതെന്നും, കൂടാതെ ഇപ്പോൾ ഞാന്‍ ഉണ്ടാക്കുന്ന വരുമാനത്തിന്റെ ഇരട്ടിയാണ് ഇന്ന് അവര്‍ നാല് പേരും ഉണ്ടാക്കുന്നത് എന്നും അദ്ദേഹം പറയുന്നു.
@All rights reserved Typical Malayali.
Leave a Comment