കാവ്യാ മാധവന്റെ ആദ്യ ഭര്‍ത്താവിന്റെയും കുടുംബത്തിന്റെയും ഇപ്പോഴത്തെ ജീവിതം കണ്ടോ കാവ്യയുടെ അവസ്ഥ
മലയാള സിനിമയുടെ ശാലീന സൗന്ദര്യം ആരെന്ന് ചോദിച്ചാൽ ഒരു പക്ഷെ സിനിമ പ്രേമികൾ ഒന്നടങ്കം പറയുന്ന പേരാകും കാവ്യാ മാധവൻ എന്ന നടിയുടേത്. സൗന്ദര്യവും, വ്യത്യസ്തമായ അഭിനയ ശൈലിയും, നാട്ടിൻ പുറത്തുകാരിയായ സംസാരവും എല്ലാം കൊണ്ടും മലയാളികളുടെ പ്രിയ നായികയായി കാവ്യാ മാധവൻ ഉയർന്നപ്പോൾ പ്രായം വെറും 15 ആയിരുന്നു. ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലാണ് ആദ്യമായി കാവ്യാ നായിക വേഷമിട്ടത്.
2009 ൽ ആണ് ഏറെ കൊട്ടിഘോഷിച്ചുനടന്ന കാവ്യ- നിഷാൽ വിവാഹം നടക്കുന്നത്. വിവാഹം കഴിഞ്ഞ് അധികനാള്‍ കഴിയും മുമ്പെ ബന്ധം വേര്‍പ്പെടുത്തുന്നതായുള്ള വാര്‍ത്തകളും പുറത്തുവന്നു. ഉഭയസമ്മതപ്രകാരം വിവാഹമോചനം ആവശ്യപ്പെട്ടാണ് ഇരുവരും കോടതിയെ സമീപിച്ചത്. കൂടിച്ചേരാന്‍ ആഗ്രഹിയ്ക്കുന്നില്ലെന്ന് കാണിച്ച് ഇരുവരും എറണാകുളം കുടുംബ കോടതിയില്‍ വച്ചുവേര്പിരിയുകയും ചെയ്തു. ശേഷം നിരവധി ഗോസിപ്പുകൾ പ്രചരിക്കുകയും ചെയ്തു. എല്ലാത്തിനും വിരാമം ഇട്ടുകൊണ്ടാണ് ദിലീപിന്റെ ജീവിതത്തിലേക്ക് കാവ്യ കടക്കുന്നതും.
@All rights reserved Typical Malayali.
Leave a Comment