‘ഒന്‍പതാം മാസമല്ലേ.. ശ്രദ്ധിക്കണ്ടേ ചേച്ചീ’..!! നിറവയറില്‍ ഉലഞ്ഞാടി സ്‌നേഹ.. നൃത്ത വീഡിയോ

പ്രസവത്തിന് അഡ്മിറ്റാവും മുന്‍പ് സ്‌നേഹ പറഞ്ഞ ആഗ്രഹം സാധിപ്പിച്ച് കൊടുത്ത് ശ്രീകുമാര്‍! എനിക്കിത് ആദ്യത്തെ അനുഭവമെന്ന് സ്‌നേഹയും. ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരാണ് സ്‌നേഹയും ശ്രീകുമാറും. മറിമായമെന്ന പരമ്പരയില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു. മണ്ഡോദരിയും ലോലിതനും ജീവിതത്തില്‍ ഒന്നിക്കുകയാണെന്നറിഞ്ഞപ്പോള്‍ ആരാധകരും സന്തോഷം പങ്കുവെച്ചിരുന്നു. വിവാഹശേഷവും സ്‌നേഹ അഭിനയരംഗത്ത് സജീവമാണ്. പാട്ടും അഭിനയവുമൊക്കെയായി ശ്രീകുമാറും കൂടെയുണ്ട്. കുഞ്ഞതിഥിയുടെ വരവിനായുള്ള കാത്തിരിപ്പിലാണ് ഞങ്ങള്‍ എന്ന് ഇരുവരും പറഞ്ഞിരുന്നു. പിസിഒഡി മാറ്റിയതിനെക്കുറിച്ചും സ്‌നേഹ തുറന്ന് പറഞ്ഞിരുന്നു. ആശുപത്രിയില്‍ അഡ്മിറ്റാവുന്നതിന് മുന്‍പ് സ്‌നേഹ പറഞ്ഞ ആഗ്രഹം സാധിപ്പിച്ച് കൊടുത്തിരിക്കുകയാണ് ശ്രീകുമാര്‍. പുത്തന്‍ വീഡിയോയിലൂടെയായിരുന്നു സ്‌നേഹ സന്തോഷം പങ്കുവെച്ചത്.
​പ്രസവത്തിന് അഡ്മിറ്റാവും മുന്‍പ് സ്‌നേഹ പറഞ്ഞ ആഗ്രഹം സാധിപ്പിച്ച് കൊടുത്ത് ശ്രീകുമാര്‍! എനിക്കിത് ആദ്യത്തെ അനുഭവമെന്ന് സ്‌നേഹയും.ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരാണ് സ്‌നേഹയും ശ്രീകുമാറും. മറിമായമെന്ന പരമ്പരയില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു. മണ്ഡോദരിയും ലോലിതനും ജീവിതത്തില്‍ ഒന്നിക്കുകയാണെന്നറിഞ്ഞപ്പോള്‍ ആരാധകരും സന്തോഷം പങ്കുവെച്ചിരുന്നു. വിവാഹശേഷവും സ്‌നേഹ അഭിനയരംഗത്ത് സജീവമാണ്. പാട്ടും അഭിനയവുമൊക്കെയായി ശ്രീകുമാറും കൂടെയുണ്ട്. കുഞ്ഞതിഥിയുടെ വരവിനായുള്ള കാത്തിരിപ്പിലാണ് ഞങ്ങള്‍ എന്ന് ഇരുവരും പറഞ്ഞിരുന്നു. പിസിഒഡി മാറ്റിയതിനെക്കുറിച്ചും സ്‌നേഹ തുറന്ന് പറഞ്ഞിരുന്നു. ആശുപത്രിയില്‍ അഡ്മിറ്റാവുന്നതിന് മുന്‍പ് സ്‌നേഹ പറഞ്ഞ ആഗ്രഹം സാധിപ്പിച്ച് കൊടുത്തിരിക്കുകയാണ് ശ്രീകുമാര്‍. പുത്തന്‍ വീഡിയോയിലൂടെയായിരുന്നു സ്‌നേഹ സന്തോഷം പങ്കുവെച്ചത്.

പ്രസവത്തിനായി ആശുപത്രിയിലേക്ക് പോവുന്നതിന് മുന്‍പ് തിയേറ്ററില്‍ പോയി സിനിമ കാണണമെന്ന് ആഗ്രഹിച്ചിരുന്നു. ഇനി വൈകിപ്പിച്ചാല്‍ അത് നടക്കുമെന്ന് തോന്നുന്നില്ല. ശ്രീയും കൂടി അഭിനയിച്ച സിനിമയായ 2018 നായിരുന്നു സ്‌നേഹയും ചേച്ചിയും ശ്രീക്കൊപ്പമായി പോയത്. ഇടയ്ക്ക് നീര് വന്നതിനാല്‍ കാല് നിലത്തുവെച്ച് അധികം ഇരിക്കരുതെന്ന് ഡോക്ടര്‍ നിര്‍ദേശിച്ചിരുന്നു. ഇരുന്ന് മാത്രമല്ലല്ലോ കിടന്ന് സിനിമ കാണാന്‍ പറ്റുന്ന തിയേറ്ററുകളുണ്ടല്ലോ എന്ന് ഒരു കൂട്ടുകാരി പറഞ്ഞപ്പോഴാണ് അത് ശരിയാണല്ലോ എന്നോര്‍ത്തതെന്ന് സ്‌നേഹ പറയുന്നു.അഡ്മിറ്റാവാനുള്ള ദിവസം അടുത്ത് വരികയാണ്. പ്രസവമൊക്കെ കഴിഞ്ഞാല്‍ പിന്നെ എപ്പോഴാണ് തിയേറ്ററിലേക്ക് പോവുന്നതെന്ന് അറിയില്ലല്ലോ. മനസില്‍ ആഗ്രഹിച്ച കാര്യമാണല്ലോ, എന്തായാലും പോയി കാണാമെന്ന് കരുതി. അങ്ങനെയാണ് ചേച്ചിയെ വിളിച്ചും ഇതേക്കുറിച്ച് പറഞ്ഞത്. പോവുന്ന വഴിയില്‍ ചേച്ചിയേയും പിക്ക് ചെയ്യുകയായിരുന്നു ഇരുവരും. സിനിമ കാണാനായി വീട്ടില്‍ നിന്നും ഇറങ്ങുന്നതും തിയേറ്ററിലേക്ക് എത്തിയതുമെല്ലാം സ്‌നേഹ വീഡിയോയില്‍ കാണിച്ചിരുന്നു.എന്തായാലും ഇന്നത്തെ ദിവസം ഞങ്ങള്‍ സിനിമ കണ്ട് ആഘോഷിക്കാനായി തീരുമാനിച്ചിരിക്കുകയാണ്. കിടന്ന് സിനിമ കാണുന്ന സംവിധാനം ഞാന്‍ ആദ്യമായാണ് കാണുന്നത്. തലയണയൊക്കെയായി ശരിക്കും കിടന്ന് തന്നെ സിനിമ ആസ്വദിക്കാം. കാല് നീട്ടി വെച്ച് സന്തോഷത്തോടെയായി സിനിമ കാണുകയാണ് സ്‌നേഹ. മൊത്തത്തില്‍ ഞാന്‍ ഇതൊന്ന് എക്‌സ്പീരിയന്‍സ് ചെയ്യട്ടെ. ആളുകളൊക്കെ വന്ന് തുടങ്ങിയതിനാല്‍ ഇനി സിനിമ കണ്ട് സംസാരിക്കാമെന്നും സ്‌നേഹ പറഞ്ഞിരുന്നു.സിനിമ അടിപൊളിയാണ്. ഒരു സെക്കന്‍ഡ് പോലും ബോറടിച്ചില്ല. മേക്കിംഗ് സൂപ്പറാണെന്നായിരുന്നു ചേച്ചി പറഞ്ഞത്. മേക്കിംഗ് തന്നെയാണ് ഏറ്റവും വലിയ പ്രത്യേകത. ശ്രീ അതിന്റെ ഷൂട്ടിന് പോവുമ്പോഴൊക്കെയായി നമുക്കിത് കുറച്ചൂടെ അടുത്തറിയാം. ഒരുപാട് സ്ട്രഗിള്‍ ചെയ്തിട്ടാണ് ജൂഡേട്ടന്‍ ഈ സിനിമ ചെയ്തിട്ടുള്ളത്. അതിന്റെ റിസല്‍ട്ട് കാണാന്‍ പറ്റി. അതില്‍ സന്തോഷം.എന്റെ വീട്ടില്‍ വെള്ളം കയറിയില്ലെങ്കിലും ആ സമയത്ത് റെഡ് എഫ്എം ന്റെ പരിപാടിക്കായി പോയ സമയത്തായിരുന്നു അത്. ഹോട്ടലില്‍ നിന്നും ഒരു വീട്ടിലേക്ക് മാറി താമസിച്ചിരുന്നു. അതൊക്കെ മനസിലേക്ക് വന്നിരുന്നു. നമ്മള്‍ ഫെയ്‌സ് ചെയ്‌തൊരു കാര്യമായത് കൊണ്ട് ടച്ചിംഗാണ്. സിനിമ ഇറങ്ങുന്ന സമയത്ത് തന്നെ കാണണമെന്ന് ആഗ്രഹിച്ചിരുന്നു. ആരോഗ്യസ്ഥിതി കാരണം ഇപ്പോഴാണ് കാണാനായത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *