മകള്‍ ലക്ഷ്മിയെ ഓര്‍ത്ത് കണ്ണുനിറഞ്ഞ് സുരേഷ് ഗോപി..അവളിപ്പോ ഉണ്ടെങ്കിൽ മുപ്പത്തിരണ്ടു വയസ്സാണ് മുപ്പതു വയസ്സായ ഏതു പെണ്‍കുട്ടിയേയും കണ്ടു കഴിഞ്ഞാല്‍ കെട്ടിപ്പിടിച്ചു അവളെ ഉമ്മ വയ്ക്കാന്‍ കൊതിയാണ്
മലയാള ചലച്ചിത്രരംഗത്തെ പ്രമുഖ അഭിനേതാവാണ് സുരേഷ്ഗോപി. ജൂണ്‍ 26, 1957-ൽ ജ്ഞാനലക്ഷ്മിയുടെയും ഗോപിനാഥൻ പിള്ളയുടെയും മകനായി കൊല്ലത്ത് ജനിച്ചു. 1965-ൽ ഓടയിൽ നിന്ന് എന്ന ചിത്രത്തിലൂടെ 8 വയസ്സുള്ളപ്പോൾ ബാലതാരമായാണ് സുരേഷ് വെള്ളിത്തിരയിൽ എത്തുന്നത്. പിന്നീട് 1986-ൽ മമ്മൂട്ടി നായകനായ ‘പൂവിനു പുതിയ പൂന്തെന്നൽ’ എന്ന സിനിമയിൽ വില്ലനായി വന്ന സുരേഷ് ഗോപി ജനശ്രദ്ധ നേടി. തുടർന്ന് ചെറിയതും വലിയതുമായ നിരവധി വേഷങ്ങൾ അദ്ദേഹത്തെ തേടി എത്തി. അതിൽ ശ്രദ്ധേയമായത് മോഹൻലാൽ നായകനായ ഇരുപതാം നൂറ്റാണ്ട് (വില്ലൻ), രാജാവിന്റെ മകൻ എന്നീ സിനിമകളിലെ വേഷങ്ങളാണ്.
അവളിപ്പോ ഉണ്ടെങ്കിൽ മുപ്പത്തിരണ്ടു വയസ്സാണ്. മുപ്പതു വയസ്സായ ഏതു പെൺകുട്ടിയേയും കണ്ടു കഴിഞ്ഞാൽ കെട്ടിപ്പിടിച്ചു അവളെ ഉമ്മ വയ്ക്കാൻ കൊതിയാണ്. ലക്ഷ്മിയുടെ നഷ്ടം എന്നു പറയുന്നത് എന്നെ പട്ടടയിൽ കൊണ്ടുചെന്ന് കത്തിച്ചു കഴിഞ്ഞാൽ ആ ചാരത്തിനു പോലും ആ വേദനയുണ്ടാകും.”- ഇന്റർവ്യൂ ചെയ്യുന്ന പെൺകുട്ടിയുടെ പേര് ലക്ഷ്മി എന്നാണെന്നറിഞ്ഞപ്പോൾ, മകളുടെ ഓർമയിൽ കണ്ണുനിറച്ച് സുരേഷ് ഗോപി പറയുന്നു.
@All rights reserved Typical Malayali.
Leave a Comment