ചിരിച്ചുകൊണ്ട് വേദിയിലെത്തി.. പിന്നാലെ കുഴഞ്ഞുവീണു..!! ഇന്നലെ രാത്രി നടന്‍ മാമുക്കോയയ്ക്ക് സംഭവിച്ചത്..

നടൻ മാമുക്കോയയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു. ഉദ്ഘാടന പരിപാടിക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.
മാമുക്കോയയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി .കോഴിക്കോട്: ദേഹാസ്വാസ്ഥ്യത്തെതുടർന്ന് മലപ്പുറം വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച നടൻ മാമുക്കോയ (76) യെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ് അദ്ദേഹം. ആരോഗ്യനില അൽപ്പം ഭേദപ്പെട്ടതോടെയാണ് വണ്ടൂരിൽനിന്നു മെഡിക്കൽ ഐസിയു ആംബുലൻസിൽ പുലർച്ചെ രണ്ടരയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്.മാമുക്കോയയുടെ ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്നാണ് കോഴിക്കോട്ടേക്ക് മാറ്റിയതെന്ന് വണ്ടൂർ സ്വകാര്യ ആശുപത്രിയിൽ മാമുക്കോയയ്ക്ക് പ്രാഥമിക ചികിത്സ നൽകിയ ഡോക്ടർ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ബിപിയും ഹൃദയമിടിപ്പും സാധാരണനിലയിലായി. ആശുപത്രിയിൽ എത്തിയപ്പോൾ ഹൃദയമിടിപ്പ് നിലച്ചിരുന്നു. പത്തു മിനിറ്റോളം സിപിആർ നൽകിയ ശേഷം ഐസിയുവിലേക്ക് മാറ്റി. അതിനു ശേഷം ബിപി ഉയരാനുള്ള മരുന്ന് നൽകി. പിന്നീട് അദ്ദേഹം നേരിയ തോതിൽ ശ്വാസമെടുത്തു തുടങ്ങിയെന്നു ഡോക്ടർ പറഞ്ഞു.

72 മണിക്കൂർ നിരീക്ഷണത്തിൽ തുടരേണ്ടിവരും. ഇതിനുശേഷമേ രോഗിയുടെ മസ്തിഷകത്തിൻ്റെ പ്രവർത്തനം എത്രത്തോളമെന്ന് പറയാനാകൂ. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അദ്ദേഹത്തിൻ്റെ ചികിത്സ നടന്നിരുന്നത്. ബന്ധുക്കളുടെ ആവശ്യപ്രകാരമാണ് മാമുക്കോയയെ കോഴിക്കോട്ടേക്ക് തന്നെ മാറ്റിയതെന്നും ഡോക്ടർ വ്യക്തമാക്കി.മലപ്പുറം കാളികാവിലെ പൂങ്ങോട് അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെൻ്റ് ഉദ്ഘാടനത്തിനിടെയാണ് മാമുക്കോയയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തിങ്കളാഴ്ച രാത്രി എട്ടു മണിയോടെയാണ് സംഭവം. പരിപാടിയുടെ സംഘാടകരും ട്രോമാ കെയർ പ്രവർത്തകരുമാണ് അദ്ദേഹത്തെ ഉടൻ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 10 കിലോമീറ്റർ ദൂരത്തുള്ള ആശുപത്രിയിൽ മാമുക്കോയയെ എട്ടു മിനിറ്റുകൊണ്ടാണ് എത്തിച്ചതെന്നും സിപിആർ നൽകിയിരുന്നുവെന്നും ട്രോമാ കെയർ പ്രവർത്തകർ പറഞ്ഞു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *