കണ്മണി മോള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണം’.. ആ വാര്‍ത്ത അറിയിച്ച് മുക്ത
മുക്ത മകളെ വളർത്തുന്നതുപോലെ എന്നെല്ലാവരും പറയുന്നു, മുക്ത മകളെ വളർത്തുന്നതിന് എന്താണിത്ര പ്രത്യേകത.മുക്ത മകൾ കണ്മണിയെ വളർത്തുന്നത് കണ്ട് നോക്കി നിന്നു പോയിട്ടുണ്ട് എന്നൊരു സെലിബ്രിറ്റി നടി പറഞ്ഞിരുന്നു. അത്രയും പ്രത്യേകതയോടെയാണ് മുക്ത മകളെ വളർത്തുന്നത്. സോഷ്യൽ മീഡിയയിൽ വൈറൽ അമ്മയും മകളുമാണ് മുക്തയും കണ്മണിയും. നടി മുക്തയുടെ മകൾ എന്ന ലേബലിൽ നിന്നും മാറി സ്വന്തമായൊരു പേര് ഇതിനോചകം കൺമണിക്കുട്ടി ഇന്റസ്ട്രിയിലും ആരാധകർക്കിടയിലും എല്ലാം മാറിക്കഴിഞ്ഞു.ജൂലൈ 18 നാണ് കണ്മണിയുടെ ജന്മദിനം. ലളിതമായ രീതിയിൽ നടത്തിയ ബേർത്ത് ഡേ ആഘോഷത്തിന്റ വീഡിയോ ഇപ്പോഴാണ് മുക്ത തന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ടത്. പിറന്നാളാഘോഷത്തിന്റെ ഭാഗമായി നടത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ നേരത്തെ തന്നെ മുക്ത ഇൻസ്റ്റയിൽ പങ്കുവച്ചിരുന്നു.മുക്ത പങ്കുവയ്ക്കുന്ന ഫോട്ടോസിൻരെയും വീഡിയോസിന്റെയും എല്ലാം താഴെ വരുന്ന കമന്റുകളാണ്, മുക്ത ഒരു മാതൃകാ അമ്മയാണ് എന്നത്. മുക്ത മകളെ വളർത്തുന്നതു പോലെ മക്കളെ വളർത്തണം എന്ന് പലരും കമന്റിൽ പറയുന്നതു കാണാം.മുക്ത കണ്മണിയെ പരിചരിക്കുന്നത് കണ്ട് അതിശയിച്ചിട്ടുണ്ട് എന്ന് പത്താം വളവ് എന്ന സിനിമയിൽ അഭിനയിക്കുന്ന സമയത്ത് നടി അദിതി രവിയും പറഞ്ഞിരുന്നു. അതിനും മാത്രം എന്തു പ്രത്യേകതയിലാണ് മുക്ത മകളെ വളർത്തുന്നത് എന്നാണ് ചിലരുടെ സംശയം.
മക്കൾ ജനിച്ചു കഴിഞ്ഞതിന് ശേഷമല്ല, അവരുടെ ജനനത്തിന് മുന്നേ തന്നെ ഏതായിരിക്കണം അവരുടെ വഴി, എങ്ങിനെയായിരിക്കണം എന്ന് അച്ഛനമ്മമാർക്ക് തീരുമാനിക്കാൻ കഴിയും എന്നാണ് പഠനങ്ങൾ പറയുന്നത്. ആ രീതിയാണ് മുക്തയും ഫോളോ ചെയ്തിട്ടുള്ളത്.മുക്തയുടെ വീഡിയോകളിൽ എല്ലാം കണ്മണിയും നിറഞ്ഞു നിൽക്കാറുണ്ട്. മകളോടുള്ള മുക്തയുടെ പെരുമാറ്റം കണ്ടു തന്നെ പഠിക്കണം. അവരോട് സംസാരിക്കുന്ന രീതിയാണെങ്കിലും അവർക്ക് നൽകുന്ന പരിഗണനയാണെങ്കിലും എല്ലാം അവരെ സ്വാധീനിക്കും.മുക്ത മകളുടെ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും എല്ലാം കൃത്യമായ മറുപടി പറയും. എല്ലാത്തിലും മകലെ പങ്കാളിയാക്കും. വളരെ സ്വാതന്ത്ര്യത്തോടെയാണ് മകളെ വളർത്തുന്നത്. ഇതൊക്കെ കണ്ടാണ് മുക്ത മകളെ വളർത്തുന്നതു പോലെ എന്നെല്ലാവരും പറയുന്നത്.കർക്കശക്കാരിയായ അമ്മയാണോ മുക്ത എന്ന് ചോദിച്ചാൽ കണ്മണി പറയം പഠിക്കുമ്പോൾ മാത്രമാണ് ഞങ്ങൾ ശത്രുക്കൾ, അല്ലാത്തപ്പോൾ ബെസ്റ്റ് ഫ്രണ്ടാണെന്നാണ്. മകലെ കൊഞ്ചിച്ചു വഷളാക്കുന്ന അമ്മയല്ല, വേണ്ടിടത്ത് കർക്കശവും അല്ലാത്തിടത്ത് സൗഹൃദവും കാണിക്കുന്ന അമ്മയാണ് മുക്ത
പഠിപ്പിയ്ക്കുക എന്നതിനപ്പുറം, മകൾക്ക് താത്പര്യമുണ്ടാവേണ്ട കാര്യത്തേ നേരത്തെ തന്നെ അവളിലേക്ക് എത്തിച്ചിരുന്നു. കലാപരമായ ബന്ധം നൽകി. അതിനെ അവൾക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ മുന്നിലെത്തിച്ചു. നിർബന്ധിക്കാതെ തന്നെ മകളത് ചെയ്യുന്ന രീതിയിൽ ആസ്വാദ്യകരമാക്കി. അങ്ങിനെയാണ് റീൽ വീഡിയോസ് എല്ലാം പുറത്തുവരുന്നത്.
@All rights reserved Typical Malayali.
Leave a Comment