ഭാര്യയുമായുള്ള ബന്ധം എപ്പോൾ വേണമെങ്കിലും മുറിച്ചുമാറ്റാം, പക്ഷെ…; ഭാര്യാ-ഭർതൃ ബന്ധത്തെ കുറിച്ച് മമ്മൂട്ടി പറഞ്ഞത്
ഇന്നത്തെ കാലത്ത് ദാമ്പത്യ ജീവിതങ്ങൾക്ക് വലിയ ഗ്യാരണ്ടി ഒന്നും പറയാൻ പറ്റില്ല. എത്രകാലം പ്രണയിച്ചിട്ടു വിവാഹം ചെയ്തതാണ് എന്നൊക്കെ പറഞ്ഞാലും ജീവിതത്തിലേക്ക് കടക്കുമ്പോൾ തെറ്റിപ്പിരിയുന്നതാണ് കാണാറുള്ളത്. കൂടുതലും സെലിബ്രിറ്റികളുടെ വേർപിരിയലുകൾ ഒരുപാട് ആഘോഷിക്കാറുണ്ട്. ഇന്നത്തെ യുവ തലമുറയ്ക്ക് വിവാഹം ചെയ്യുന്നതും വേർപിരിയുന്നതും എല്ലാം ട്രെന്റാണ്. എന്നാൽ അവിടെ മാതൃകയാണ് ശരിക്കും മമ്മൂട്ടിയും മോഹൻലാലുമെല്ലാം.
സിനിമക്കൊപ്പം കുടുംബ ബന്ധങ്ങൾക്കും ഒരുപാട് വില നൽകുന്ന നടനാണ് മമ്മൂട്ടി. മമ്മൂട്ടി പെർഫക്ട് ഒരു ഫാമിലിമാനാണെന്നാണ് അടുപ്പമുള്ളർ പറയുന്നത്. അത് ബോധ്യപ്പെടുത്തുന്ന ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നുണ്ട്. മമ്മൂട്ടി ഭാര്യ എന്ന ബന്ധത്തെ കുറിച്ച് സംസാരിക്കുന്നതാണ് വീഡോയിലുള്ളത്.
‘ഭാര്യ എന്നത് ഒരു രക്തബന്ധമല്ല. നമുക്ക് അമ്മായിയും അമ്മാവനും ചേട്ടനും അനിയനും വല്യച്ഛനും വല്യമ്മയുമൊക്കെയുണ്ട്. അതിലെല്ലാം നമ്മുടെ ഒരു രക്തബന്ധമുണ്ട്. ആ ബന്ധങ്ങളൊന്നും നമുക്ക് മുറിച്ചുമാറ്റാനായി പറ്റില്ല. പക്ഷെ ഭാര്യ എന്ന ബന്ധം നമുക്ക് എപ്പോൾ വേണമെങ്കിലും മുറിച്ചുമാറ്റാവുന്ന ഒന്നാണ്.’
‘എന്നാൽ നമ്മൾ ആലോചിക്കേണ്ട ഒരു കാര്യം, ഈ ഭാര്യയിലൂടെയാണ് നമുക്ക് ഈ ബന്ധങ്ങളെല്ലാം ഉണ്ടാവുന്നത് എന്നതാണ്. മുറിച്ചുമാറ്റാൻ പറ്റുന്ന ഒരു ബന്ധത്തിൽ നിന്നാണ് മുറിച്ചുമാറ്റാൻ പറ്റാത്ത ഒരുപാട് ബന്ധങ്ങൾ നമ്മുടെ ജീവിതത്തിലുണ്ടാവുന്നത്. അതുകൊണ്ട് ഭാര്യാ – ഭർതൃ ബന്ധം എന്നത് വളരെ ദിവ്യമായ ഒന്നാണ്. പരസ്പരം രണ്ടു മനുഷ്യർ മനസ്സിലാക്കി, മനസ്സുകൊണ്ടു ശരീരം കൊണ്ടും ഒന്നിച്ച് ജീവിക്കുന്നതാണ് ഭാര്യാ- ഭർതൃ ബന്ധം’- മമ്മൂട്ടി പറഞ്ഞു.
@All rights reserved Typical Malayali.
Leave a Comment