വെറുതെ നാട്ടുകാരെക്കൊണ്ട് പറയിപ്പിക്കാനായിട്ട്! മമ്മൂട്ടിയുടെ പുത്തന്‍ ചിത്രങ്ങളെക്കുറിച്ച് ആരാധകര്‍
മലയാളത്തിന്റെ സ്വന്തം താരമായ മമ്മൂട്ടിയുടെ ചിത്രങ്ങള്‍ വീണ്ടും ചര്‍ച്ചയായി മാറിക്കൊണ്ടിരിക്കുകയാണ്. പ്രായം റിവേഴ്സ് ഗിയറില്‍ എന്ന പ്രയോഗം അക്ഷരാര്‍ത്ഥത്തില്‍ ശരിവെക്കാം മമ്മൂട്ടിയുടെ കാര്യത്തില്‍. ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലുമായി പുതിയ ചിത്രങ്ങള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഫാഷന്‍ ഫോട്ടോഗ്രാഫറും അഭിനേതാവുമായ ഷാനി ഷാകിയാണ് ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുള്ളത്. മമ്മൂക്ക തന്നെയാണ് സ്റ്റൈലിംഗ് ചെയ്തിട്ടുള്ളതെന്നായിരുന്നു ഷാനി കുറിച്ചത്. നിരവധി പേരാണ് ചിത്രത്തിന് താഴെയായി കമന്റുകളുമായെത്തിയിട്ടുള്ളത്.
വല്ലതും പറഞ്ഞാല്‍ ക്ലീഷേ ആയിപ്പോവും. ഇങ്ങേരൊക്കെ എന്തിട്ട് വന്നാലും ഒടുക്കത്തെ ലുക്കല്ലേ. 32 തികഞ്ഞ ചെറുപ്പക്കാരന്. ഇപ്പോഴത്തെ പിള്ളേരുടെ ഓരോ ഫാഷനേ, ഈ പയ്യന് വേറെ പണിയൊന്നുമില്ലേ, വെറുതെ നാട്ടുകാരെക്കൊണ്ട് പറയിപ്പിക്കാന്‍. ഇതൊന്നും അത്ര നല്ലതല്ലാട്ടോ, വീണ്ടും സോഷ്യല്‍മീഡിയ ഇളക്കി മറിച്ചു, ഇങ്ങളിതെന്ത് ഭാവിച്ചാണ്. ശരിക്കും ഞെട്ടി. ഇനി ഞങ്ങളുടെ കാര്യം തീരുമാനമായി. ചന്തുവിനെ തോല്‍പ്പിക്കാനാവില്ല മക്കളെ. രണ്ടാമത്തെ ഫോട്ടോയിലെ ചിരി കൊള്ളാമല്ലോ. പിള്ളേരൊക്കെ മാറി നിന്നോളൂട്ടോ തുടങ്ങി രസകരമായ കമന്റുകളാണ് ചിത്രങ്ങള്‍ക്ക് താഴെയുള്ളത്.
മമ്മൂട്ടിയുടെ ചിത്രങ്ങളുമായി നേരത്തെയും ഷാനി ഷാകി എത്തിയിരുന്നു. ഒന്നിച്ചുള്ള ചിത്രങ്ങളും പങ്കുവെക്കാറുണ്ട് അദ്ദേഹം. രാജാവിനൊപ്പം ഒരു ഫോട്ടോ ഷൂട്ട് നടത്തിയെന്നായിരുന്നു ഇടയ്ക്ക് അദ്ദേഹം പറഞ്ഞത്. ഫോട്ടോഗ്രാഫിയും ഫാഷനും മാത്രമല്ല അഭിനേതാവായും തിളങ്ങിയിട്ടുണ്ട് ഷാനി. അച്ഛാദിന്‍, ബിടെക്, നികൊഞച തുടങ്ങിയ സിനിമകളില്‍ ഷാനി അഭിനയിച്ചിട്ടുണ്ട്.
15 വര്‍ഷം മുന്‍പാണ് മമ്മൂട്ടിയെ ആദ്യമായി കണ്ടത്. അന്ന് അദ്ദേഹത്തേക്കാള്‍ ചെറുപ്പമായിരുന്നു ഞാന്‍. എന്നാല്‍ 15 വര്‍ഷത്തിനിപ്പുറം അദ്ദേഹം ചെറുപ്പക്കാരനായി. ഞാന്‍ വയസുമായി എന്നായിരുന്നു മുന്‍പ് ഷാനി കുറിച്ചത്. ഫിറ്റ്നസ് കാര്യങ്ങളില്‍ അങ്ങേയറ്റത്തെ ശ്രദ്ധയുള്ള മമ്മൂട്ടി യുവതാരങ്ങള്‍ക്ക് വരെ മാതൃകയാണ്.
Catch Me If You Can: 16-ാം വയസിൽ പൈലറ്റ്, ഡോക്ടർ, ടീച്ചർ ആയ കള്ളൻ; ഇന്ന് പോലീസിന് ക്ലാസെടുക്കുന്നു
ഇഷ്ടമുള്ള ഭക്ഷണങ്ങളെല്ലാം കഴിക്കാറുണ്ട്. ഇഷ്ടമുള്ള ഭക്ഷണം ഒഴിവാക്കിയുള്ള മെലിയല്‍ പരിപാടികളൊന്നുമില്ല. പിന്നെ പറ്റുന്ന പോലെ വര്‍ക്കൗട്ട് ചെയ്യാറുണ്ട്. അഭിനേതാവ് എന്ന നിലയില്‍ ശരീരം സുന്ദരമായി സൂക്ഷിക്കേണ്ടതുണ്ട്. അക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധ തന്നെ കൊടുക്കുന്നുണ്ടെന്ന് മമ്മൂട്ടി പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ ജീവിതശൈലിയെക്കുറിച്ച് പ്രിയപ്പെട്ടവരെല്ലാം വാചാലരായിരുന്നു. വാപ്പച്ചിയുടെ ചിത്രങ്ങളും സ്റ്റൈലിഷ് ലുക്കുകളുമൊക്കെ തന്നെയും സ്വാധീനിക്കാറുണ്ടെന്ന് മകനായ ദുല്‍ഖര്‍ പറഞ്ഞിരുന്നു. മകന് എന്ന നിലയില്‍ വാപ്പച്ചിയെക്കുറിച്ചോര്ത്ത് അഭിമാനം തോന്നാറുണ്ടെന്നും ദുല്‍ഖര്‍ പറഞ്ഞിരുന്നു. മമ്മൂട്ടിയുടെ ചിത്രങ്ങള്‍ വൈറലാവുമ്പോഴെല്ലാം ദുല്‍ഖറിനെക്കുറിച്ചുള്ള പരാമര്‍ശങ്ങളും ഉണ്ടാവാറുണ്ട്.
@All rights reserved Typical Malayali.
Leave a Comment