നന്ദയുടെ യഥാർത്ഥ നായകൻ ഇനി രാഘവ …തന്റെ ജീവന്റെ പാതിയായി ഇനി ഇദ്ദേഹവും …വിവാഹനിശ്ചയ സന്തോഷം പങ്കിട്ട് മാൻസി
ചന്ദ്രികയില്‍ അലിയുന്ന ചന്ദ്രകാന്തത്തിലൂടെയാണ് മാനസി ജോഷി മലയാളികള്‍ക്ക് പരിചിതയായത്. പകരക്കാരിയായെത്തി വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടുകയായിരുന്നു മാനസി. മലയാളത്തില്‍ അത്ര പരിചിതമല്ലാത്ത തരത്തിലുള്ള ഗെറ്റപ്പിലായിരുന്നു താരത്തിന്റെ വരവ്. ഹിന്ദി സീരിയലുകളിലൊക്കെ കാണുന്ന നായികമാരെപ്പോലെയുണ്ട് നന്ദ എന്നായിരുന്നു പ്രേക്ഷകര്‍ പറഞ്ഞത്. കന്നഡക്കാരിയാണെങ്കിലും മലയാളം പഠിക്കാനുള്ള ശ്രമത്തിലാണ് താന്‍ എന്ന് താരം പറഞ്ഞിരുന്നു. അധികം സ്പീഡില്ലാതെ പറഞ്ഞാല്‍ മലയാളം കൃത്യമായി മനസിലാവും. എന്നാല്‍ അതേ ഭാഷയില്‍ തന്നെ മറുപടി കൊടുക്കാന്‍ പലപ്പോഴും കഴിയാറില്ല. പഠിക്കാന്‍ അത്ര എളുപ്പമുള്ള ഭാഷയല്ല മലയാളം എന്നായിരുന്നു മാനസിയും പറഞ്ഞത്.
അഭിനയ മേഖലയുമായി യാതൊരു ബന്ധവുമില്ലായിരുന്നു മാനസിക്ക്. മനസിലെ ആഗ്രഹം സാക്ഷാത്ക്കരിക്കാനായി കഠിനമായി ശ്രമിച്ചിരുന്നു. അങ്ങനെയാണ് ചില അവസരങ്ങള്‍ ലഭിച്ചത്. തുടക്കത്തില്‍ അത്ര നല്ല അനുഭവങ്ങളായിരുന്നില്ല മാനസിക്ക് ലഭിച്ചത്. നിങ്ങള്‍ക്ക് അഭിനയിക്കാനൊന്നും അറിയില്ലല്ലോ, പിന്നെന്തിനാണ് ഈ മേഖലയിലേക്ക് വന്നതെന്നായിരുന്നു വിമര്‍ശനങ്ങള്‍. കഴിവ് തെളിയിക്കുമെന്ന വിശ്വാസത്തോടെ പൊരുതി മുന്നേറുകയായിരുന്നു മാനസി. അങ്ങനെയാണ് കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചത്.
ഇതാദ്യമായാണ് ഒരു മലയാള പരമ്പരയില്‍ അഭിനയിക്കുന്നത്. നിറഞ്ഞ സ്നേഹമാണ് നിങ്ങള്‍ നല്‍കുന്നത്. അതില്‍ ഒരുപാട് സന്തോഷമുണ്ട്. ഈ സ്നേഹവും സപ്പോര്‍ട്ടും എന്നും വേണമെന്നും താരം പറഞ്ഞിരുന്നു. ഗൗതമും നന്ദയും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട ജോഡികളാണ്. ഇവരുടെ പേജില്‍ നിരവധി ഗ്രൂപ്പുകളും പേജുകളുമൊക്കെയുണ്ട്. ഞാനും ആ പേജുകളുമൊക്കെ കണ്ടിരുന്നു. അതില്‍ സന്തോഷമേയുള്ളൂവെന്നുമായിരുന്നു മാനസി പറഞ്ഞത്. സീരിയലിലെ വിശേഷങ്ങള്‍ മാനസിയും പങ്കുവെക്കാറുണ്ട്. നിമിഷനേരം കൊണ്ട് തന്നെ പോസ്റ്റുകളെല്ലാം ശ്രദ്ധിക്കപ്പെടാറുമുണ്ട്. നായകനുമായുള്ള കെമിസ്ട്രി മികച്ചതാണെന്നായിരുന്നു എല്ലാവരും പറഞ്ഞത്.
അഭിനയം മാത്രമല്ല ഡാന്‍സും വഴങ്ങുമെന്നും മാനസി തെളിയിച്ചിരുന്നു. ഡാന്‍സ് റിയാലിറ്റി ഷോയിലെ വിശേഷങ്ങളും സോഷ്യല്‍മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. ജീവിതത്തിലെ പുതിയ വിശേഷത്തെക്കുറിച്ചുള്ള പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്. 20ാം തീയതി തന്റെ എന്‍ഗേജ്മെന്റ് കഴിഞ്ഞുവെന്നായിരുന്നു താരം പറഞ്ഞത്. ഭാവി വരനൊപ്പമുള്ള ചിത്രങ്ങളും പങ്കുവെച്ചിരുന്നു. മാനസിയുടെ രാഘവ എന്നായിരുന്നു ചിത്രങ്ങളുടെ ക്യാപ്ഷന്‍. സഹപ്രവര്‍ത്തകരും ആരാധകരുമടക്കം നിരവധി പേരാണ് ചിത്രങ്ങള്‍ക്ക് താഴെയായി ആശംസ അറിയിച്ചെത്തിയിട്ടുള്ളത്. പട്ടുസാരിയില്‍ അതീവ സുന്ദരിയായാണ് മാനസി ചടങ്ങിനെത്തിയത്. ശരിക്കും കല്യാണപ്പെണ്ണിനെ പോലെയുണ്ടെന്നായിരുന്നു കമന്റുകള്‍. ഭാവിവരനെക്കുറിച്ചുള്ള കൂടുതല്‍ വിശേഷങ്ങളൊന്നും താരം വെളിപ്പെടുത്തിയിട്ടില്ല.
@All rights reserved Typical Malayali.
Leave a Comment