ഏക സഹോദരിയുടെ വിവാഹത്തിന് ടിക്കറ്റും ബുക്ക് ചെയ്ത് കാത്തിരുന്ന യുവാവിന് സംഭവിച്ചത്
മാജസ്റ്ററിൽ മലയാളി വിദ്യാർത്ഥി മരിച്ച നിലയിൽ.ത്യശൂർ മാള സ്വദേശി ആയ ഹരി കൃഷ്ണനെയാണ് മരിച്ച നിലയിൽ കണ്ടത്. മാജസ്റ്റർ യൂണിവേഴ്സിറ്റിയിൽ എം എസി സി സ്ട്രെച്ചർ എൻജിനീയർ ആയിരുന്ന ഹരി കൃഷ്ണന്റെ മൃത ദേഹം കിടപ്പു മുറിയിലാണ് കണ്ടെത്തിയത്.എട്ടു മാസത്തിനു മുൻപാണ് ഹരി കൃഷ്ണൻ യു കെയിൽ എത്തുന്നത്.മലയാളി ഉടമസ്ഥതയിൽ ഉള്ള വാടക വീട്ടിൽ ആയിരുന്നു സുഹ്യത്തുക്കൾക്ക് ഒപ്പമായി താമസിച്ചു വന്നിരുന്നത്.രാവിലെ ഹരിയെ അന്വേഷിച്ചു കൊണ്ട് എത്തിയ സുഹ്യത്തുക്കൾ ആണ് കിടപ്പ് മുറിയിൽ മരിച്ച നിലയിൽ കണ്ടത്.സുഹ്യത്തുക്കൾ ഉടൻ തന്നെ വീട്ട് ഉടമസ്ഥനെയും പോലീസിനെയും വിവരമറിയിച്ചു.
സംഭവ സ്ഥലത്തു പോലീസ് എത്തി മറ്റു നടപടി ക്രമങ്ങൾ പൂർത്തിയാക്കൂകയാണ്.രാത്രി കിടക്കാൻ പോകുന്നത് വരെ സുഹ്യത്തുക്കൾക്ക് ഒപ്പം സമയം ചിലവഴിച്ച ഹരിക്ക് എന്താണ് പെട്ടെന്ന് സംഭവിച്ചത് എന്ന് അറിയാതെ വിതുമ്പുകയാണ് സുഹ്യത്തുക്കൾ.വിവരം അറിഞ്ഞു എത്തിയ മലയാളികൾ എല്ലാം മറ്റു സുഹ്യത്തുക്കളെ ആശ്വസിപ്പിക്കുകയാണ്.പഠിക്കാൻ മിടുക്കൻ ആയ വിദ്യാർത്ഥി ആയിരുന്നു ഹരി കൃഷ്ണൻ.97 ശതമാനം മാർക്കോടെയാണ് അവസാന പരീക്ഷ പാസ് ആയത്.ഏക സഹോദരിയുടെ വിവാഹം ജൂലൈ മാസം നടക്കാൻ ഇരിക്കെ അതിൽ പങ്കെടുക്കാൻ ആയി ടിക്കറ്റ് ബുക്ക് ചെയ്തു കൊണ്ട് കാത്തിരിക്കുന്ന വേളയിലാണ് മരണം കവർന്നത്.
@All rights reserved Typical Malayali.
Leave a Comment