കാസർഗോഡ് ഭർത്താവിനെയും മകനെയും ഉപേക്ഷിച്ച് 35 കാരി വീട്ടമ്മ ബംഗാളിയോടൊപ്പം ഒളിച്ചോടി കോടതി മുറിയിൽ പൊട്ടിക്കരഞ്ഞ് മകൻ
മഞ്ചേശ്വരം: നീണ്ട നാളുകള്‍ക്ക് ശേഷം മാതാവിനെ കണ്ടപ്പോള്‍ പന്ത്രണ്ടുകാരനായ മകന് പൊട്ടിക്കരയുന്നുണ്ടായിരുന്നു. എന്നാല്‍ അതൊന്നും ഗൗനിക്കാതെ 35കാരി കാസര്‍കോട് കോടതിയില്‍വെച്ച് ഇതര സംസ്ഥാന തൊഴിലാളിയായ കാമുകന്റെ കൂടെ ഇറങ്ങിപ്പോയി. ഒമ്പതുമാസം മുമ്പ് കാണാതായ യുവതിയെ കഴിഞ്ഞ ദിവസമാണ് മഞ്ചേശ്വരം പൊലീസ് ഉത്തര്‍പ്രദേശ് ലഖ്നോവില്‍ നിന്ന് കാമുകന്റെ കൂടെ കണ്ടെത്തിയ.
ഇരുവരെയും ബുധനാഴ്ച രാവിലെ മഞ്ചേശ്വ രം പൊലീസ് സ്റ്റേഷനിലെത്തിച്ച് മൊഴികൾ രേഖപ്പെടുത്തിയതിന് ശേഷം കോടതിയിൽ ഹാജരാക്കുകയായിരുന്നു. അതിനിടെ 12കാ രനായ ഏക മകനും ഏതാനും ബന്ധുക്ക ളും കോടതിയിൽ എത്തിയിരുന്നു. ഉമ്മയെ കണ്ടതോടെ പൊട്ടിക്കരഞ്ഞ മകനെ സമാ ധാനിപ്പിക്കാൻ ബന്ധുക്കൾ ആവത് ശ്രമിച്ചു. യുവതിയോട് അവർ കൂടെവരാൻ ആവശ്യ പ്പെട്ടങ്കിലും ചെവിക്കൊള്ളാതെ കാമുകനൊ പ്പം നടന്നുനീങ്ങുകയായിരുന്നു.
മൊബൈൽ ചാറ്റിങ്ങിലൂടെയാണ് 25കാരനാ യ ടൈൽസ് ജീവനക്കാരനുമായി യുവതി പ രിചയം സ്ഥാപിച്ചത്. ഡിവൈ.എസ്.പി പി. കെ. സുധാകരന്റെ സ്ക്വാഡ് അംഗങ്ങളായ ലക്ഷ്മി നാരായണൻ, ശ്രീജിത്ത്, മഞ്ചേശ്വരം സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓ ഫിസർ തോമസ് എന്നിവരുടെ നേതൃത്വത്തി ലാണ് ലഖ്നോവിൽ നിന്ന് യുവതിയെയും കാമുകനെയും കസ്റ്റഡിയിലെടുത്തത്.
@All rights reserved Typical Malayali.
Leave a Comment