കല്യാണത്തിന് മുന്‍പ് പ്രെഗ്നന്റായി..വിവാഹത്തില്‍ ഗൗതമിന്റെ അച്ഛന് സമ്മതമില്ലായിരുന്നു…വിവാഹ ശേഷം നേരിട്ട മാനസിക പ്രശ്‌നത്തെ കുറിച്ച് മഞ്ജിമ തുറന്നു പറയുന്നു

ബാലതാരമായി സിനിമാ ലോകത്തേക്ക് എത്തിയതാണ് മഞ്ജിമ മോഹന്‍. എന്നാല്‍ ഒരു ഘട്ടം എത്തിയപ്പോള്‍ അഭിനയത്തില്‍ നിന്ന് ബ്രേക്ക് എടുത്ത് പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചത് തന്റെ മാത്രം തീരുമാനമായിരുന്നു എന്ന് മഞ്ജിമ പറയുന്നു. പിന്നീട് അഭിനയത്തിലേക്ക് നായികയായി തിരിച്ചുവന്നതും എന്റെ ഇഷ്ടപ്രകാരമാണ്. ഒരു സിനിമാ താരത്തെ വിവാഹം ചെയ്യില്ല എന്ന് പറഞ്ഞ ഞാന്‍, സിനിമാ പാരമ്പര്യമുള്ള കുടുംബത്തിലെ നടനെ തന്നെ വിവാഹം ചെയ്തതും എന്റെ ഇഷ്ടപ്രകാരമാണ് എന്ന് മെര്‍സി ജോണുമായുള്ള പോട്കാസ്റ്റ് വീഡിയോയില്‍ മഞ്ജിമ മോഹന്‍ പറഞ്ഞു.

ദാമ്പത്യ ജീവിതം വളരെ മികച്ച രീതിയിലാണ് പോകുന്നത്. 2022 ല്‍ ആണ് വിവാഹം കഴിഞ്ഞത്. ഇഷ്ടപ്പെട്ട ആളെ എന്നും കാണാന്‍ പറ്റുക, അദ്ദേഹത്തിനൊപ്പം ജീവിക്കാന്‍ പറ്റുക എന്നൊക്കെ പറയുന്നത് ശരിക്കും അനുഗ്രഹമാണ്. വിവാഹ ജീവിതം എന്റെ ലൈഫില്‍ വലിയ മാറ്റങ്ങളൊന്നും കൊണ്ടുവന്നിട്ടില്ല. ഞാനും എന്റെ ജീവിത രീതികളും എല്ലാം പഴയതുപോലെ തന്നെയാണ്.

ഓരോ ദിവസവും എനിക്ക് ഗൗതമിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ സാധിയ്ക്കുന്നു. ഞങ്ങള്‍ ഒരുപാട് സംസാരിക്കും. അത് രസകരമാണ്. ഒരുമിച്ച് മനസ്സിലാക്കി മുന്നോട്ട് പോകാന്‍ സാധിക്കുക എന്നത് വലിയ കാര്യമാണ്. റൊമാന്‍സും ഹണിമൂണ്‍ കാലവും മാത്രമല്ല വിവാഹ ജീവിതം, അതിനപ്പുറവും ഉണ്ട്. കല്യാണം കഴിഞ്ഞ് പോകുമ്പോള്‍ പൊതുവെ എല്ലാ പെണ്‍കുട്ടികളും ഇമോഷണലായിരിക്കും. പക്ഷെ ഞാന്‍ വളരെ എക്‌സൈറ്റഡ് ആയിരുന്നു. ചിരിച്ച് കളിച്ച് ഭയങ്കര ഹാപ്പി ഫെയിസിലായിരുന്നു ഞാന്‍

കല്യാണം കഴിഞ്ഞ് ഒരു വലിയ സിനിമാ കുടുംബത്തിലേക്ക് പോകുന്നു എന്നതും ഉത്തരവാദിത്വമാണ്. പക്ഷെ അതും രസമാണ്. എനിക്കിഷ്ടമില്ലാത്ത ഒരേ ഒരു കാര്യം, എന്‍രെ അടുത്ത സുഹൃത്തുക്കളാണെങ്കില്‍ പോലും, എന്നെ കാണുമ്പോള്‍ ആദ്യം ചോദിയ്ക്കുന്നത് എന്റെ സുഖവിവരങ്ങളല്ല, ഗൗതം എന്ത് ചെയ്യുന്നു, ഏത് സിനിമ ചെയ്യുന്നു, അമ്മായിയച്ഛന്‍ (നടന്‍ കാര്‍ത്തിക്) എന്തു ചെയ്യുന്നു എന്നൊക്കെയാണ്. അതിന് ശേഷമെങ്കിലും എന്റെ കാര്യം ചോദിച്ചെങ്കില്‍ പ്രശ്‌നമില്ലായിരുന്നു. പക്ഷെ അവരിലൂടെ മാത്രം നമ്മളെ കാണുന്നത് ചിലപ്പോഴൊക്കെ എനിക്ക് പ്രശ്‌നമായി തോന്നാറുണ്ട്. പക്ഷെ ഇപ്പോള്‍ ഞാന്‍ അത് ശീലിച്ചു- എന്ന് മഞ്ജിമ മോഹന്‍ പറയുന്നു.

വിവാഹ സമയത്ത് കേട്ട സോഷ്യല്‍ മീഡിയ കമന്റുകളെ കുറിച്ചും മഞ്ജിമ തുറന്ന് സംസാരിച്ചു. എന്തും സോഷ്യല്‍ മീഡിയയില്‍ തുറന്ന് കാണിക്കുന്നതിനോട് ഞാന്‍ ഒട്ടും യോജിക്കുന്നില്ല. തുടക്കത്തിലൊക്കെ അങ്ങനെയായിരുന്നു, പക്ഷേ പിന്നീട് എനിക്ക് മനസ്സിലായി, കാഴ്ചക്കാര്‍ അവരുടെ കാഴ്ചപ്പാടുകളില്‍ നിന്നുകൊണ്ടാണ് നമ്മളെയും വിലയിരുത്തുന്നത് എന്ന്. അത് വളരെ മോശമായി എന്നെ ബാധിക്കാന്‍ തുടങ്ങിയപ്പോഴാണ് സോഷ്യല്‍ മീഡിയയെ അധികം പ്രോത്സാഹിപ്പിക്കാതിരുന്നത്.

ഞങ്ങള്‍ രണ്ട് പേരും, എന്താണ് ഞങ്ങളുടെ ജീവിതം എന്ന് സോഷ്യല്‍ മീഡിയയില്‍ തുറന്ന് കാണിക്കാന്‍ ഇഷ്ടപ്പെടാത്തവരാണ്. പക്ഷെ എന്തെങ്കിലും വിശേഷ ദിവസം വരുമ്പോള്‍ ഒരുമിച്ചുള്ള ഫോട്ടോ പോസ്റ്റ് ചെയ്യാന്‍ വേണ്ടി കുടുംബത്തില്‍ നിന്ന് തന്നെ വല്ലാത്ത സമ്മര്‍ദ്ദം ഉണ്ടാവാറുണ്ട്. വിവാഹ ശേഷമുള്ള ആദ്യത്തെ പൊങ്കലിന് ഫോട്ടോ പോസ്റ്റ് ചെയ്യാന്‍ നിര്‍ബന്ധിച്ചത് ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു. ക്രിസ്മസിനും ന്യൂ ഇയറിനും എല്ലാം ഫോട്ടോ പോസ്റ്റ് ചെയ്തില്ലെങ്കില്‍ ആളുകള്‍ മറ്റൊരു തരത്തില്‍ കഥകള്‍ മെനയും.

എന്റെ വിവാഹത്തെ കുറിച്ച് വന്ന നെഗറ്റീവ് കമന്റുകള്‍ മാനസികമായി എന്നെ തളര്‍ത്തിയിരുന്നു. വിവാഹത്തിന് മുന്‍പ് ഞാന്‍ ഗര്‍ഭിണിയായതുകൊണ്ടാണ് വിവാഹം ലളിതമാക്കിയത്, ഗൗതമിന്റെ അച്ഛന് വിവാഹത്തില്‍ താത്പര്യമുണ്ടായിരുന്നില്ല, അദ്ദേഹം ആരെയും ക്ഷണിക്കാത്തതിന് കാരണം അതുകൊണ്ടാണ് എന്നൊക്കെയാണ് വാര്‍ത്തകള്‍ വന്നത്. എന്നെ അത് മാനസികമായി വേദനിപ്പിച്ചു. ആ അവസ്ഥയില്‍ ഞാന്‍ തളര്‍ന്നിരിക്കുമ്പോള്‍ എന്തും തുറന്ന് സംസാരിക്കാനുള്ള സ്വാതന്ത്ര്യം ഗൗതം തന്നു. അതാണ് ഞങ്ങളുടെ മാര്യേജ് ലൈഫിന്റെ അടിത്തറ. തുടക്കത്തില്‍ തന്നെ നമ്മള്‍ പരസ്പരം മനസ്സിലാക്കാതെ, വിഷമിച്ചിരിക്കുന്നതിന് കാരണം മറ്റെന്തെങ്കിലുമാണ് എന്ന് ഗൗതം ഊഹിച്ചു മാറിയിരുന്നുവെങ്കില്‍ തുടക്കത്തിലെ പ്രശ്‌നങ്ങളും വന്നേനെ. പ്രോപ്പറായ കമ്യൂണിക്കേഷനാണ് ഏതൊരു ദാമ്പത്യത്തിന്റെയും അടിത്തറ- മഞ്ജിമ മോഹന്‍ പറഞ്ഞു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *