നാല് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം കിട്ടിയ കണ്‍മണി, അന്ന് ലേബര്‍ റൂമില്‍ വേദനകൊണ്ട് കിടന്ന ഓര്‍മ പങ്കുവച്ച് സ്‌നേഹ ശ്രീകുമാര്‍; കേദാറിന് ഒരു വയസ്സ്

മറിമായം എന്ന ആക്ഷേപഹാസ്യ പരിപാടിയിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ അഭിനേത്രിയാണ് സ്‌നേഹ ശ്രീകുമാര്‍. അതിന് ശേഷം പല സ്‌കിറ്റുകലിലൂടെയും സിനിമകളിലൂടെയും ടെലിവിഷന്‍ ഷോകളിലൂടെയും പ്രേക്ഷകര്‍ക്ക് പരിചിതയായി.

അഭിനയത്തിന് പുറമെ യൂട്യൂബ് വീഡിയോകളിലും സജീവമായ സ്‌നേഹ, തന്റെയും കുടുംബത്തിന്റെയും വിശേഷങ്ങളെല്ലാം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. അങ്ങനെയാണ് മകന്‍ കേദാറിന്റെയും പെറ്റ് ഡോഗ് ആയ ഓസ്‌കാറിന്റെയും എല്ലാം വിശേഷങ്ങള്‍ ആരാധകര്‍ അറിയുന്നത്.

ഇന്ന് കേദറിന്റെ ഒന്നാം ജന്മദിനമാണ്. വേദന അറിഞ്ഞ് പ്രസവിച്ച ആ ദിവസത്തെ ഓര്‍ത്ത് സ്‌നേഹ പങ്കുവച്ച ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. കഴിഞ്ഞ വര്‍ഷം ഈ ദിവസം, ഈ നേരം താന്‍ വേദന തുടങ്ങി ലേബര്‍ റൂമില്‍ കിടക്കുകയായിരുന്നു എന്ന് സേനഹ പറയുന്നു. കേദറിന്റെ മനോഹരമായ ഒരു ഫോട്ടോയ്‌ക്കൊപ്പമാണ് സ്‌നേഹയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്.

‘ഉച്ചക്ക് വാവയെ കിട്ടും വരെയുള്ള സമയം വേദനയും ചെറിയ പേടിയും ഒക്കെയായി മുന്നോട്ടു പോയി. ഇപ്പോഴും എന്റെ ദൈവത്തിന്റെ മുഖം സൂസന്‍ ഡോക്ടറിന്റെയാണ്. മോനെ എന്നെ കാണിക്കാന്‍ കൊണ്ടുവന്നപ്പോള്‍ ഒരു പീക്കിരി. പിന്നീടുള്ള ദിവസങ്ങള്‍ ഇന്നുവരെയും ഓരോ അനുഭവങ്ങള്‍ ആയിരുന്നു. എന്നും ഓര്‍മ്മയില്‍ സൂക്ഷിക്കാനുള്ള ദിവസങ്ങള്‍. ഞാന്‍ അമ്മ ആയിട്ട് ഇന്നേക്ക് ഒരു വര്‍ഷം. എന്റെ കേദാറിനു ഇന്ന് ഒരു വയസ്’ എന്നാണ് സ്‌നേഹയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്

2019 ല്‍ ആയിരുന്നു സ്‌നേഹയുടെയും ശ്രീകുമാറിന്റെയും വിവാഹം. രണ്ടു പേരും ഒരു ജീവിതം നല്‍കിയ അനുഭവങ്ങളില്‍ നിന്ന് പാഠങ്ങള്‍ പഠിച്ച് ഒരുമിച്ച് തുടങ്ങിയ രണ്ടാമത്തെ ജീവിതമായിരുന്നു. പിസിഒഡിയുടെ പ്രശ്‌നം ഉള്ളതിനാല്‍ സ്‌നേഹയ്ക്ക് ഒരു കുഞ്ഞിന് വേണ്ടി നാല് വര്‍ഷം കാത്തിരിക്കേണ്ടി വന്നു. 2023 ലാണ് കേദാര്‍സ്‌നേഹയുടെയും ശ്രീകുമാറിന്റെയും ജീവിതത്തിലേക്ക് വന്നത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *