ദിലീപിന് ഇനി ശ്വാസംമുട്ടും മഞ്ജുവാര്യര്‍ കോടതിയില്‍ മുന്‍ താരദമ്പതികള്‍ വീണ്ടും മുഖാമുഖം കാണുമ്പോള്‍

ഞാൻ കാരണം ആരും വേദനിക്കാൻ പാടില്ല എന്നാണ് എന്റെ ആഗ്രഹം എന്ത് ചെയ്യുമ്പോഴും ദൈവത്തോട് പറയാറുണ്ട്.ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കി ജനപ്രിയ നായകനായി മാറിയ നടനാണ് ദിലീപ് .സ്റ്റേജുകളിൽ മിമിക്രി താരമായിട്ടായിരുന്നു ദിലീപ് കരിയർ തുടങ്ങിയത്. പിന്നീട് ചില സിനിമകളിൽ സംവിധാന സഹായിയായി പ്രവർത്തിച്ചു. അതോടൊപ്പം ചെറിയ ചെറിയ വേഷങ്ങളില്‍ സിനിമയിൽ മുഖം കാണിച്ചു. ഒടുവിൽ നായകനായി മലയാളികളുടെ പ്രിയപ്പെട്ട താരമായി ജനപ്രിയനായകനായി. നിര്‍മ്മാതാവായി. ഇടക്ക് വിവാദങ്ങളിൽ പെട്ടിരുന്നുവെങ്കിലും താരത്തോടുള്ള പ്രേക്ഷകരുടെ ഇഷ്ടത്തിന് കുറവൊന്നും വന്നിട്ടില്ല. ഇപ്പോഴിതാ ദിലീപിന്റെ ഒരു പഴയകാല അഭിമുഖം ആണ് വീണ്ടും വൈറൽ ആയി മാറുന്നത്.
ദിലീപിനിനെതിരെയുള്ള ആക്ഷേപത്തെ കുറിച്ച് അവതാരകൻ ചോദിക്കുമ്പോൾ ദിലീപ് നൽകുന്ന മറുപടി ഇങ്ങനെ ആയിരുന്നു.കാവ്യയുടെ പേരിൽ എന്റെ പേര് വച്ചിട്ടാണ് ആക്ഷേപം പോകുന്നത് എന്ന് ഓർക്കുമ്പോൾ സങ്കടം ഉണ്ട്. കാരണം ഞങ്ങൾ 10, 18 സിനിമകളിൽ ഒരുമിച്ചഭിനയിച്ചവർ ആണ്. കുറെ വര്ഷക്കാലമായിട്ട് സ്‌ക്രീനിൽ കാണുന്നവർ ആണ്. കാവ്യ, മീര, നയൻതാര ഇവരെല്ലാം എന്റെ നല്ല സുഹൃത്തുക്കൾ ആണ്. ഇതിൽ നല്ല അടുപ്പമുള്ള എന്റെ സുഹൃത്താണ് കാവ്യ. എന്റെ ഒരു സുഹൃത്തിനു പ്രോബ്ലം വരുമ്പോൾ എന്റെ ഇമേജ്, എന്റെ മറ്റുള്ള കാര്യം എന്ന് പറഞ്ഞു മാറി നില്കുന്നത് ശരിയല്ല-ദിലീപ് പറഞ്ഞു തുടങ്ങുന്നു.
മഞ്ജു ഒരു പെണ്ണല്ലേ.ഞാൻ വളരെ സമ്പന്നൻ ആണ്. പൈസകൊണ്ടല്ല സുഹൃത്തുക്കളെ കൊണ്ട്. അതിൽ ആണുങ്ങളും പെണ്ണുങ്ങളും ഉണ്ട്. അവർക്ക് ഒരു വിഷയം വരുമ്പോൾ ഞാൻ കൂടെ നില്കും.ദിലീപ് ഇങ്ങനെ പറയുമ്പോൾ അവതാരകൻ ചോദിക്കുന്നത് ഇത് മഞ്ജുവിന് പ്രശ്നം ആകില്ലേ എന്നാണ്.ഉറപ്പായും തോന്നും കാരണം മഞ്ജു ഒരു പെണ്ണല്ലേ, എന്നോട് ചില സമയങ്ങളിൽ ഇതേകുറിച്ച് പറഞ്ഞിട്ടും ഉണ്ട്. ഞാൻ അത് കാര്യമാക്കണ്ട എന്ന് പറഞ്ഞു വിട്ടു.

നല്ല ഒരു സുഹൃത്ത്.മഞ്ജു എന്നത് എന്റെ ഭാര്യ എന്നതിലുപരി നല്ല ഒരു സുഹൃത്തായിരുന്നു ഇപ്പോഴും അങ്ങനെ തന്നെയാണ്. ഈ ഭാര്യ ഭർത്താവ് എന്ന് പറയുമ്പോൾ, കല്യാണം കഴിഞ്ഞ സമയത്ത് ഒരു പോസീസീവ്നെസ്സിന്റെ ഒരു വലിയ സംഭവം ഉണ്ട്. അത് കുഴപ്പം ആകുന്നു, അത് നമ്മൾ രണ്ടുപേരെയും കൂടുതൽ ഭരിക്കുന്നു എന്ന് തോന്നുമ്പോൾ അത് കുഴപ്പങ്ങളിലെ കലാശിക്കൂ. അപ്പോൾ നമ്മൾ ലിബറൽ ആവുകയാണ് നല്ലത്. പോസീസീവ്നെസ്സ് മാറ്റി വച്ച് സുഹൃത്തുക്കൾ ആകുമ്പോൾ അതൊരു വിഷയം ആകില്ല – ദിലീപ് പറയുന്നു.
നിന്റെ ഇഷ്ടങ്ങൾ ചെയ്യാം.എന്റെ പിറകിൽ ആക്കി വച്ചിട്ടില്ല. എനിക്ക് ഒപ്പം തുല്യത ഉള്ള ഒരാൾ ആയിട്ടാണ് ഞാൻ കണ്ടിട്ടുള്ളത്. ഞാൻ വീണ്ടും നൃത്തം പഠിച്ചാലോ, കുച്ചിപ്പുടി പഠിച്ചിട്ടില്ല എന്ന് മഞ്ജു പറഞ്ഞപ്പോൾ നിന്റെ ഇഷ്ടം എന്നാണ് ഞാൻ പറഞ്ഞത്. സ്‌കൂൾ കഴിഞ്ഞസമയത്താണ് സിനിമയിലേക്ക് മഞ്ജു വരുന്നത് അപ്പോൾ പഠിക്കണം എങ്കിൽ പഠിക്കാം എന്നും ഞാൻ പറഞ്ഞു. പിന്നെ അരങ്ങേറ്റം നടത്താനുള്ള ആഗ്രഹം പറഞ്ഞപ്പോഴും ഞാൻ എതിർത്തില്ല. നിനക്ക് എന്ത് തോനുന്നു എങ്കിലും ചെയ്യാം എന്നാണ് പറഞ്ഞത്.
ആ വിഷമം മാത്രം.ഇനി നാളെ എന്റെ അടുത്ത് വന്നിട്ട് സിനിമ ചെയ്യണം എന്ന് പറഞ്ഞാലും ഞാൻ തിരിച്ചൊന്നും പറയില്ല. എല്ലാ ഫ്രീഡവും ഞാൻ കക്ഷിക്ക് കൊടുത്തിട്ടുണ്ട് ദിലീപ് പറയുന്നു.
തെറ്റിദ്ധരിക്കപ്പെടുമ്പോൾ വിഷമം ഉണ്ട്. നമ്മൾ ഒരു നന്മ കാണുമ്പൊൾ അതിൽ കുറ്റം കണ്ടുപിടിക്കുന്നത് ഒരു ദുഖമാണ്. ഞാൻ ദൈവത്തെ മറന്നു ഒന്നും ചെയ്യാറില്ല. എന്ത് ചെയ്യുമ്പോഴും അത് ദൈവത്തോട് പറഞ്ഞിട്ടാണ് ചെയ്യുക ആരെയും വേദനിപ്പിക്കണം എന്ന് എനിക്കില്ല- ദിലീപ് മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിൽ ആണ് ഇക്കാര്യം പറയുന്നത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *