ഇപ്പോഴാണ് മഞ്ജു ജീവിതം ആഘോഷിക്കുന്നത് – വീഡിയോ വൈറൽ ആകുന്നു

മഞ്ജു വാര്യരുടെ സഹോദരനായ മധു വാര്യരും പ്രേക്ഷകര്‍ക്ക് പരിചിതനാണ്. ചെറുപ്പം മുതലേ അനിയത്തി തനിക്കൊരു പാരയായിരുന്നുവെന്ന് മധു മുന്‍പ് പറഞ്ഞിരുന്നു. പഠനത്തിലും കലയിലും ഒരേപോലെ തിളങ്ങിയിരുന്നു മഞ്ജു. മധുവിനെയായിരുന്നു ആദ്യം ഡാന്‍സിന് ചേര്‍ത്തതെങ്കിലും അതുകണ്ട് മഞ്ജുവും താളം ചവിട്ടിയതോടെ മഞ്ജുവിനെയും പഠിപ്പിക്കുകയായിരുന്നു. മഞ്ജുവിനെ ട്രോളി മധു വാര്യര്‍ പങ്കുവെച്ച വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്.​മഞ്ജു വാര്യരുടെ സഹോദരനായ മധു വാര്യരും പ്രേക്ഷകര്‍ക്ക് പരിചിതനാണ്. ചെറുപ്പം മുതലേ അനിയത്തി തനിക്കൊരു പാരയായിരുന്നുവെന്ന് മധു മുന്‍പ് പറഞ്ഞിരുന്നു. പഠനത്തിലും കലയിലും ഒരേപോലെ തിളങ്ങിയിരുന്നു മഞ്ജു. മധുവിനെയായിരുന്നു ആദ്യം ഡാന്‍സിന് ചേര്‍ത്തതെങ്കിലും അതുകണ്ട് മഞ്ജുവും താളം ചവിട്ടിയതോടെ മഞ്ജുവിനെയും പഠിപ്പിക്കുകയായിരുന്നു. മഞ്ജുവിനെ ട്രോളി മധു വാര്യര്‍ പങ്കുവെച്ച വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്.കഷ്ടപ്പെട്ട് സൈക്കിള്‍ ഓടിക്കുന്ന മഞ്ജുവിന്റെ വീഡിയോയിരുന്നു മധു വാര്യര്‍ പോസ്റ്റ് ചെയ്തത്. കുതിരവട്ടം പപ്പുവിന്റെ ഡയലോഗും ചേര്‍ത്തായിരുന്നു വീഡിയോ. ട്രോളുന്നൊരു ചേട്ടന്‍ സ്വന്തമായുണ്ടായാല്‍ ഇതാണ് അവസ്ഥയെന്നായിരുന്നു മഞ്ജു പറഞ്ഞത്. ക്ഷണനേരം കൊണ്ടായിരുന്നു വീഡിയോ വൈറലായി മാറിയത്. കുഞ്ഞായിരിക്കുമ്പോള്‍ ചേട്ടനെ കുറേ ദ്രോഹിച്ചിട്ടുണ്ടെന്ന് പറയാറില്ലേ, അതിന്റെ കടം ചേട്ടന്‍ ഇങ്ങനെ തീര്‍ക്കട്ടെയെന്നായിരുന്നു കമന്റുകള്‍.

അഭിനേതാവായാണ് മധു വാര്യരും സിനിമയിലെത്തിയത്. അഭിനയവുമായി മുന്നേറുമ്പോഴും ചേട്ടന്റെ മനസില്‍ സംവിധാനമാണെന്ന് മഞ്ജു പറഞ്ഞിരുന്നു. ലളിതം സുന്ദരത്തിലൂടെയായി ചേട്ടന്‍ ആഗ്രഹം സഫലീകരിച്ചപ്പോള്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് മഞ്ജുവായിരുന്നു. ചിത്രത്തിന്റെ നിര്‍മ്മാണത്തിലും മഞ്ജു പങ്കുചേര്‍ന്നിരുന്നു. വര്‍ഷങ്ങളായി ചേട്ടന്‍ മനസില്‍ കൊണ്ടുനടന്നിരുന്ന ആഗ്രഹം സഫലമാവുന്നതില്‍ ഒരുപാട് സന്തോഷമെന്നായിരുന്നു താരം അന്ന് പ്രതികരിച്ചത്.ലിവ് ഇന്‍ ദ മൊമന്റ് എന്ന ക്യാപ്ഷനോടെയായാണ് മഞ്ജു പുത്തന്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. നിറഞ്ഞ് ചിരിച്ച് പോസ് ചെയ്ത ചിത്രങ്ങള്‍ വൈറലായിരുന്നു. സൂപ്പര്‍ ചിത്രങ്ങളാണെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. ബൈക്ക് റൈഡ് വിശേഷങ്ങള്‍ പങ്കുവെച്ചും താരമെത്തിയിരുന്നു.കുട്ടിക്കാലത്ത് മഞ്ജു തനിക്ക് വലിയ പാരയായിരുന്നുവെന്ന് മധു വാര്യര്‍ പറഞ്ഞിരുന്നു. കൂട്ടത്തിലെ പാര മഞ്ജുവാണ്. കൊന്ന് കളയും എന്നൊക്കെ പറഞ്ഞ് ഭീഷണിപ്പെടുത്തുമായിരുന്നു. എല്ലാവരും നില്‍ക്കുമ്പോള്‍ ഞാന്‍ അത് പറയട്ടെ, ഇത് പറയട്ടെ എന്നൊക്കെ ചോദിക്കാറുണ്ടായിരുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *