മകളെ കാണാൻ ഓടിയെത്തി മഞ്ജു.. മീനാക്ഷിയുടെ താമസസ്ഥലത്തിനടുത്ത് മഞ്ജു വാര്യർ വന്നു…

സോഷ്യല്‍ മീഡിയയില്‍ അത്രയ്‌ക്കൊന്നും സജീവമല്ലാത്ത താരപുത്രിയാണ് മീനാക്ഷി ദിലീപ്. വല്ലപ്പോഴും കൂടിയാണ് ഒരു പോസ്റ്റ് പങ്കുവയ്ക്കുന്നത്. അത് അങ്ങ് വൈറലാവുകയും ചെയ്യും. പ്രത്യേകിച്ച് ക്യാപ്ഷനോ ടാഗോ ഹാഷ് ടാഗോ ഒന്നും ഇല്ലാതെയാണ് മീനാക്ഷി ഫോട്ടോസും വീഡിയോസും പങ്കുവയ്ക്കുന്നത്. എന്നിട്ടും അത് കയറി വയറലാവും.അങ്ങനെ ഇപ്പോള്‍ താരപുത്രി ഏറ്റവും ഒടുവില്‍ പങ്കുവച്ചരിയ്ക്കുന്നത് ഒരു ഡാന്‍സ് വീഡിയോ ആണ്. ഇരുട്ടിന്റെ മറയില്‍ നിന്നുകൊണ്ടുള്ള ഒരു ഷാഡോ ഡാന്‍സ്. അതില്‍ മീനാക്ഷിയുടെ മുഖം വ്യക്തമല്ലെങ്കിലും സ്റ്റെപ്പുകള്‍ എല്ലാം കൃത്യമായി കാണാം. ആ മെയ് വഴക്കവും കൈ മൂവ്‌മെന്റ്‌സും താളബോധവും പറയാതെ വയ്യ, അടിപൊളി പ്രകടനം തന്നെ.സെലിബ്രിറ്റികളുടെ അടക്കം നിരവധി കമന്റുകളാണ് ചിത്രത്തിന് താഴെ വന്നിരിയ്ക്കുന്നത്. വിനീത് കുമാര്‍, സാന്ദ്ര തോമസ്, അഭിരാമി, ജ്യോതി കൃഷ്ണ, ബിജു ധ്വനിതരംഗം തുടങ്ങി നിരവധി പേര്‍ ബ്യൂട്ടിഫുള്‍ എന്നും, വൗവു എന്നുമൊക്കെ പറഞ്ഞുകൊണ്ട് എത്തിയിട്ടുണ്ട്. ആരാധകരുടെ കമന്റും രസകരമാണ്.

താരപുത്രിമാര്‍ എല്ലാം അച്ഛനമ്മമാരുടെ പാരമ്പര്യം പിന്‍തുടര്‍ന്ന് സിനിമയില്‍ എത്തിയാലും മഞ്ജു വാര്യരുടെയും ദിലീപിന്റെയും മകളായിട്ടും മീനാക്ഷി മാത്രം അഭിനയലോകത്തേക്ക് ഉണ്ടാവില്ല എന്ന് പ്രേക്ഷകര്‍ക്ക് ഉറപ്പാണ്. മകള്‍ക്ക് അതിനോട് താത്പര്യമില്ല എന്ന് ദിലീപ് ആദ്യമേ പറഞ്ഞിട്ടുണ്ട്. മീനാക്ഷി പൊതുവെ ക്യാമറ കണ്ണുകളില്‍ നിന്ന് മാറി നില്‍ക്കുന്ന താരപുത്രി കൂടെയാണ്. എന്തായാലും മീനാക്ഷിയ്ക്കുള്ള ആരാധക പിന്തുണ ചെറുതൊന്നും അല്ല.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *