ആരെയെങ്കിലും തല്ലണം എന്ന് തോന്നിയിട്ടുണ്ടോ? എനിക്ക് സന്തോഷം തരുന്നത് ആ ഒരു ഒറ്റക്കാര്യമാണ് എന്ന് മഞ്ജു വാര്യര്‍, ഏറ്റവും ദേഷ്യം വരുന്ന കാര്യം എന്താണ്?
മഞ്ജു വാര്യര്‍ ഇപ്പോള്‍ മലയാളത്തിന്റെ മാത്രം സ്വത്തല്ല. നാഗര്‍കോയില്‍ ജനിച്ച മലയാളിയായ മഞ്ജു വാര്യര്‍, കരിയറിന്റെ ആദ്യ ഇന്നിങ്‌സില്‍ കേരളക്കരയ്ക്ക് മാത്രം സ്വന്തമായ നടിയായിരുന്നു. എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല. തമിഴകത്ത് തുടര്‍ച്ചയായി ഹിറ്റുകള്‍ നല്‍കുന്ന നടി ബോളിവുഡ് സിനിമാ ലോകത്തേക്കും പോകാനൊരുങ്ങി നില്‍ക്കുകയാണ്. ഏറ്റവും ഒടുവില്‍ ഇന്നലെ റിലീസ് ചെയ്ത, രജിനികാന്തിനൊപ്പമുള്ള വേട്ടയ്യന്‍ വരെ മഞ്ജുവിന്റെ ജൈത്ര യാത്ര തുടരുകയാണ്.
സിനിമയുടെ പ്രമോഷന്റെ ഭാഗമായി നിരവധി തമിഴ് ചാനലുകളിലും മഞ്ജു വാര്യരുടെ അഭിമുഖം വന്നിരുന്നു. സണ്‍ ടിവിയിലെ വണക്കം തമിഴ എന്ന ഷോയില്‍ മഞ്ജു അവതാരകരെയും എന്റര്‍ടൈന്‍ ചെയ്യുന്ന രീതിയിലാണ് സംസാരിച്ചത്. ആരെയെങ്കിലും തല്ലണം എന്ന് തോന്നിയിട്ടുണ്ടോ, ഏറ്റവും ദേഷ്യം വരുന്ന കാര്യം എന്താണ്, ഏറ്റവും അധികം സന്തോഷിക്കുന്നത് എപ്പോഴാണ് എന്നൊക്കെയുള്ള ചോദ്യങ്ങള്‍ക്ക് മഞ്ജു വാര്യര്‍ പ്രതികരിച്ചു.
ജീവിതത്തില്‍ ഇന്നുവരെ ആരെയും തല്ലണം എന്നൊന്നും തോന്നിയിട്ടില്ല. അത്തരം സന്ദര്‍ഭങ്ങളുണ്ടായിട്ടുമില്ല എന്ന് മഞ്ജു വ്യക്തമാക്കി. ദേഷ്യം വരാറുണ്ട്. ആരെങ്കിലും കള്ളം പറയുന്നത് എനിക്കിഷ്ടമില്ല. കള്ളം പറഞ്ഞതാണ് എന്ന് എനിക്ക് തിരിച്ചറിഞ്ഞാല്‍ ദേഷ്യം വരും. എന്തിനാണ് അതിന്റെ ആവശ്യം എന്ന് ചിന്തിക്കാറുണ്ട്. ചിലരുടെ സംസാരം കേട്ട് നിര്‍ത്തിയിരുന്നെങ്കില്‍ എന്ന് തോനനാറുണ്ട്. അത് ഈ ഇന്റസ്ട്രിയിലായിരിക്കുമ്പോള്‍ സ്വാഭാവികമാണ്. ദിവസവും നമ്മള്‍ അത്രയധികം ആളുകളെ കാണാറുണ്ടല്ലോ- എന്നായിരുന്നു മഞ്ജുവിന്റെ പ്രതികരണം.
സന്തോഷിപ്പിക്കുന്ന കാര്യം എന്താണ് എന്ന ചോദ്യത്തിന് അത് ഞാന്‍ തന്നെയാണ് എന്ന് മഞ്ജു മറുപടി നല്‍കി. എന്തെങ്കിലും കാണുന്നത് കൊണ്ടോ, എന്തെങ്കിലും കൈയ്യില്‍ കിട്ടുന്നതുകൊണ്ടോ സന്തോഷം വരാറില്ല. എനിക്കുള്ള സന്തോഷം ഞാന്‍ തന്നെയാണ്, എന്റെ ഉള്ളില്‍ തന്നെയാണ് എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. വെറുതേ എവിടെയെങ്കിലും ഇരുന്നാലും എനിക്ക് സന്തോഷമാണ്. എന്നെ ഒന്നിനും സന്തോഷിപ്പിക്കാന്‍ കാഴിയില്ല, എന്നെ എനിക്ക് മാത്രമേ സന്തോഷിപ്പിക്കാന്‍ കഴിയൂ- മഞ്ജു പറഞ്ഞു.
ഒരു മാന്ത്രിക ശക്തി കിട്ടിയാല്‍ എന്ത് ചെയ്യും എന്ന ചോദ്യത്തിന്, ഞാന്‍ അദൃശ്യയാവും എന്നായിരുന്നു മഞ്ജുവിന്റെ മറുപടി. അതെന്തിനാണ്, എന്നിട്ടെന്ത് ചെയ്യും എന്ന് ചോദിച്ചാല്‍ വ്യക്തമായ മറുപടിയില്ല. ചെറുപ്പം മുതലേ ആഗ്രഹിക്കുന്ന ഒന്നാണ്, നമ്മള്‍ അദൃശ്യരായാല്‍ എങ്ങനെയുണ്ടാവും എന്ന്. എന്ത് ചെയ്യും എന്ന് ചോദിച്ചാല്‍, അങ്ങനെ ആയി കഴിഞ്ഞതിന് ശേഷം മാത്രമേ തീരുമാനിക്കാന്‍ പറ്റുകയുള്ളൂ എന്ന് മഞ്ജു പറഞ്ഞു.
@All rights reserved Typical Malayali.
Leave a Comment