മുടി അമ്മച്ചിക്കെട്ട് കെട്ട് ബീച്ചില്‍ കുളിച്ച് താരപുത്രി..!! മകളുടെ ചിത്രങ്ങള്‍ വൈറലാക്കി അച്ഛനും അമ്മയും..!! കക്ഷി ആരാണെന്ന് മനസിലായോ..!!

ഇതിപ്പോള്‍ മക്കള്‍ മാഹാത്മ്യം ആണെന്ന് തോന്നുന്നു. താരപുത്രിമാരുടെയും പുത്രന്മാരുടെയും കാലമാണ്. അക്കൂട്ടത്തിലേക്ക് ഇതാ പൂര്‍ണിമയുടെയും ഇന്ദ്രജിത്തിന്റെയും അഭിമാനം ഉയര്‍ത്തി പിടിച്ച് മകള്‍ നക്ഷത്ര ഇന്ദ്രജിത്തും. ആദ്യമായി മകള്‍ റെഡ് കാര്‍പെറ്റിലൂടെ നടക്കുന്ന സന്തോഷം പങ്കുവച്ചാണ് പൂര്‍ണിമ ഇന്‍സ്റ്റഗ്രാമില്‍ എത്തിയിരിയ്ക്കുന്നത്.ലാവന്റര്‍ കളര്‍ നിറത്തിലുള്ള ഡ്രസ്സില്‍ ഒരു ബോളിവുഡ് നടിമാരുടെ സ്‌റ്റൈലില്‍ ആണ് നക്ഷത്ര റെഡ് കാര്‍പെറ്റിലൂടെ നടന്നുവരുന്നത്. ആ ചിരിയും നടത്തവും എന്തൊരു ആകര്‍ഷണമാണ് എന്ന് ആരാധകര്‍ കമന്റ് എഴുതുന്നു. ലാലണ്ണാസ് സോഗ് എന്ന ഹ്രസ്വ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിയ്ക്കുള്ള ഫിലിം ക്രിട്ടിക്‌സ് ഗില്‍ഡ് നോമിനി ആയിട്ടാണ് പുരസ്‌കാര നിശയില്‍ നക്ഷത്ര എത്തുന്നത്.നക്ഷത്രയുടെ ഡ്രസ്സിങിനെ കുറിച്ചും, ചിരിയെ കുറിച്ചും, സൗന്ദര്യത്തെ കുറിച്ചും, മുഖഛായയെ കുറിച്ചും എല്ലാം പറഞ്ഞുകൊണ്ടും താരപുത്രിയെ ആശംസിച്ചും ഒരുപാട് കമന്റുകളാണ് പൂര്‍ണിമ പങ്കുവച്ച വീഡിയോയ്ക്ക് താഴെ വരുന്നത്. നടി ജ്യോതികയുടെ മുഖ ഛായയുണ്ടെന്ന് ചിലര്‍ പറയുന്നു. പൂര്‍ണിമയുടെ അമ്മയുടെ ചിരിയാണെന്നാണ് ഓരാളുടെ കമന്റ്.

അമ്മയെ പോലെ സുന്ദരി, അച്ഛമ്മയുടെ കൊച്ചുമോള്‍, സിനിമയില്‍ വലിയ ഭാവി ആശംസിയ്ക്കുന്നു എന്നിങ്ങനെയുള്ള കമന്റുകളും വരുന്നുണ്ട്.ഫിലിം ക്രിട്ടിക്‌സ് ഗിള്‍ഡിന്റെ സോഷ്യല്‍ മീഡിയ പേജില്‍ അവാര്‍ഡ് ഷോയ്ക്ക് താരങ്ങള്‍ റെഡ് കാര്‍പെറ്റില്‍ എത്തുന്ന വീഡിയോ പുറത്ത് വിട്ടിരുന്നു. ബോളിവുഡിലെ പ്രമുഖ താരങ്ങള്‍ക്ക് ഒപ്പമാണ് നക്ഷത്രയും റെഡ് കാര്‍പെറ്റില്‍ നടക്കുന്നത്. നക്ഷത്രയ്ക്ക് ഒപ്പം ഷോയില്‍ പൂര്‍ണിമയും പങ്കെടുക്കുന്നുണ്ട്.ഇന്ദ്രജിത്തിന്റെ രണ്ട് മക്കളും ഇതിനോടകം സിനിമയില്‍ തങ്ങളുടെ സാന്നിധ്യം അറിയിച്ചതാണ്. പ്രാര്‍ത്ഥന ഇന്ദ്രജിത്ത് പാട്ടിന്റെ ലോകത്ത് ആണെങ്കില്‍ നക്ഷത്ര അഭിനയത്തിലാണ്. ടിയാന്‍ എന്ന ചിത്രത്തിലൂടെയാണ് തുടക്കം പിന്നീടി പോപ്പി എന്ന സിനിമയിലും നക്ഷത്ര അഭിനയിച്ചിട്ടുണ്ട്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *