മീനാക്ഷി പണിത പുത്തന്‍ വീട്..!! അച്ഛന്‍ നല്‍കിയ കരുത്തില്‍ സ്വന്തമാക്കിയത് കണ്ടോ..!! പാലുകാച്ച് വീഡിയോ പുറത്ത്..!!

അഭിനയവും അവതരണവുമായി സജീവമാണ് മീനാക്ഷി അനൂപ്. യൂട്യൂബ് ചാനലിലൂടെയും താരം വിശേഷങ്ങള്‍ പങ്കിടാറുണ്ട്. അച്ഛനും അമ്മയും സഹോദരനുമെല്ലാം വീഡിയോകളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. തനിക്ക് വന്ന ചോദ്യങ്ങള്‍ക്ക് മറുപടിയുമായെത്തിയിരിക്കുകയാണ് മീനാക്ഷി. ഇന്‍സ്റ്റഗ്രാമില്‍ ആസ്‌ക്ക് മി എ ക്വസ്റ്റ്യന്‍ എന്ന് കൊടുത്തിരുന്നു. കുറേയേറെ ചോദ്യങ്ങളാണ് വന്നത്. എന്നെ ആര്‍ക്ക് വേണമെങ്കിലും ഇഷ്ടപ്പെടാം. അച്ഛനും അമ്മയ്ക്കും എനിക്കും അതില്‍ പ്രശ്‌നങ്ങളില്ല. എല്ലാം തമാശയായി കാണണമെന്നുമായിരുന്നു മീനാക്ഷി അനൂപ് പറഞ്ഞത്.

പുതിയ പ്രൊജക്ടിനെക്കുറിച്ചാണ് ചിലര്‍ ചോദിച്ചത്. ഞാനൊരു സിനിമയില്‍ അഭിനയിച്ച് വരികയാണ്. ഇന്ദ്രന്‍സ് അങ്കിളിനൊപ്പമുള്ള ഫോട്ടോ ഞാന്‍ പങ്കിട്ടിരുന്നു. പൊള്ളാച്ചിയിലായിരുന്നു സിനിമയുടെ ഷൂട്ട്. അതുകൂടാതെ വിജയ് യേശുദാസ് ചേട്ടനൊപ്പം ഒരു സിനിമ കൂടിയുണ്ട്. അതിന്റെ സംവിധായിക എന്റെ ക്ലാസ്‌മേറ്റാണ്. അവളുടെ അച്ഛന്റെ സിനിമയിലൂടെയാണ് ഞാന്‍ തുടക്കം കുറിച്ചത്.

ടോപ് സിംഗറിനെക്കുറിച്ചും മീനാക്ഷി സംസാരിച്ചിരുന്നു. സീസണ്‍ 4ല്‍ ഒരുപാട് മാറ്റങ്ങളുണ്ട്. കുറേ കുഞ്ഞിക്കുട്ടികളുണ്ട്. മൊത്തത്തില്‍ നല്ല രസമാണ്. ചിലരൊക്കെ വെയ്റ്റ് എത്രയാണെന്ന് ചോദിച്ചിട്ടുണ്ട്. ഞാനിപ്പോള്‍ 42 കിലോയാണ്. തമിഴ്‌നാട് ഷൂട്ടിന് പോയപ്പോള്‍ അവിടെയുള്ള ഫുഡ് എനിക്ക് തീരെ പറ്റുന്നുണ്ടായിരുന്നില്ല. അവിടെ എല്ലാത്തിലും മല്ലിയില ഇടുന്നുണ്ടായിരുന്നു. അതെനിക്ക് തീരെ ഇഷ്ടമല്ല. അതുകഴിഞ്ഞ് ഒരു പനിയും കൂടി വന്നിരുന്നു. കുറച്ചൂടെ വണ്ണം വെക്കണമെന്ന് ആഗ്രഹമുണ്ട്. ചില ഉടുപ്പുകളൊക്കെ ഇടുമ്പോള്‍ എനിക്ക് തന്നെ എന്നെ കാണുമ്പോള്‍ ഒരു തൃപ്തിയില്ല, എങ്ങനെയെങ്കിലും കുറച്ച് തടി വെക്കണമെന്നുണ്ടെന്നും മീനാക്ഷി പറഞ്ഞിരുന്നു. സ്‌കിന്‍ ഞാന്‍ അത്യാവശ്യം നന്നായിട്ട് ശ്രദ്ധിക്കാറുണ്ട്. ഒരിടയ്ക്ക് നന്നായി കുരുക്കള്‍ വരുമായിരുന്നു. അങ്ങനെയാണ് കെയര്‍ ചെയ്ത് തുടങ്ങിയത്. നല്ല പ്രൊഡക്ടുകള്‍ മാത്രമേ ഉപയോഗിക്കാറുള്ളൂ. നല്ലതായി ശ്രദ്ധിച്ചാല്‍ ആ വ്യത്യാസം ശരിക്കും അറിയാന്‍ പറ്റും.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *