മീനാക്ഷിയുടെ പാർട്ടിയിൽ എത്തിയത് ആരൊക്കെയെന്ന് കണ്ടോ
മഞ്ജു വാര്യരുമായി വേർപിരിഞ്ഞ ദിലീപ് കാവ്യാമാധവനെ വിവാഹം കഴിക്കുകയും ഒരു മകൾ ജനിക്കുകയും ഒരുമിച്ച് സന്തോഷത്തോടെ ജീവിക്കുകയും ചെയുന്നുണ്ട്. മനോജ് കെ ജയനും ഉർവശിയും ഇങ്ങിനെ തന്നെയാണ്, വേറെ വിവാഹം കഴിക്കുകയും സന്തോഷത്തോടെ കുടുംബം നയിക്കുകയും ചെയ്യുന്നു. മഞ്ജു മാത്രം എന്നും ഒറ്റയ്ക്ക് എന്നാണ് ആരാധകരുടെ ചർച്ചകൾ.urvashi manoj k jayan daughter new photos in social media and discussions about kunjatta vs dileep manju warrier daughter meenakshi dileep.’മഞ്ജുവിന്റെ മകളെപ്പോലെയല്ല’! ആ അമ്മ മനസ്സ് എത്രത്തോളം ആഗ്രഹിക്കുന്നുണ്ടാകും; ചർച്ചയായി കുഞ്ഞാറ്റയും മീനാക്ഷി ദിലീപും!
സിനിമയിലുള്ള അച്ഛനെക്കാളും അമ്മയെക്കാളും ആരാധകർ ആയിരിക്കും സിനിമയിൽ ഇല്ലാത്ത മക്കൾക്ക്. അത് എല്ലാ ഭാഷയിലുള്ള സിനിമ ഇന്ടസ്ട്രിയിലും അങ്ങിനെ തന്നെയാണ്. അക്കൂട്ടത്തിൽ നിരവധി ആരാധകരുള്ള ഒരു സ്റ്റാർ കിഡ് ആണ് നടൻ മനോജ് കെ ജയന്റേയും നടി ഉർവശിയുടേയും മകൾ കുഞ്ഞാറ്റ. മലയാളി പ്രേക്ഷകരെ സംബന്ധിച്ച് നമ്മുടെയൊക്കെ കണ്മുന്നിൽ വളർന്ന കുട്ടി എന്ന ഇമോഷണൽ കണക്ഷൻ കുഞ്ഞാറ്റയോട് എന്നും ഉണ്ടാകും. അച്ഛനും അമ്മയും വേർപിരിഞ്ഞ ശേഷവും ഇരുവരും വേറെ വിവാഹിതരായെങ്കിലും കുഞ്ഞാറ്റയ്ക്ക് രണ്ടുപേരും ഒരുപോലെ പ്രീയപ്പെട്ടതാണ് എന്നതും ഈ താരപുത്രിയെ വ്യത്യസ്തയാക്കുകയാണ്. ഇപ്പോഴിതാ ഇൻസ്റ്റാഗ്രാമിൽ കുഞ്ഞാറ്റ പങ്കുവച്ച പുതിയ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ ആവുന്നത്.”തിളങ്ങുന്ന സുവർണ്ണ മണിക്കൂർ” എന്ന് പറഞ്ഞുകൊണ്ടാണ് കുഞ്ഞാറ്റ തന്റെ പുതിയ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. നിരവധി ആരാധകരാണ് ചിത്രം ഇതിനോടകം ലൈക്ക് ചെയ്തിരിക്കുന്നത്. കുഞ്ഞാറ്റ വളർന്നു വലിയ കുട്ടിയായി എന്നത് വിശ്വസിക്കാൻ പോലും പറ്റുന്നില്ല എന്നാണ് ആരാധകരുടെ അഭിപ്രായം. 2000 ലാണ് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളായ ഉർവശിയും മനോജ് കെ ജയനും ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ വിവാഹത്തിലൂടെ ഒന്നാവുന്നത്. 2000 മെയ് രണ്ടിന് ഇവർ വിവാഹം കഴിച്ചു. 2001 നവംബറിൽ ഇവർക്ക് കുഞ്ഞാറ്റ എന്ന് വിളിക്കുന്ന മകൾ തേജാലക്ഷ്മിയും പിറന്നു.
ഏഴു വയസ്സുള്ളപ്പോൾ
ദാമ്പത്യ ജീവിതത്തിലെ പൊരുത്തക്കേടുകൾ കാരണം കുഞ്ഞാറ്റയ്ക്ക് ഏഴു വയസ്സുള്ളപ്പോൾ 2008 ഇരുവരും ബന്ധം വേർപ്പെടുത്തി. അന്നുമുതൽ അച്ഛനൊപ്പം ആണ് കുഞ്ഞാറ്റയുടെ താമസം. എന്ന് കരുതി അമ്മയുമായുള്ള ബന്ധത്തിന് ഒരു കോട്ടവും സംഭവിച്ചിട്ടില്ല. ഇടയ്ക്കിടെ അമ്മയെ കാണാൻ കുഞ്ഞാറ്റ പോകാറുണ്ട്. 2011ൽ മനോജ് കെ ജയൻ ആശ എന്ന പെൺകുട്ടിയെ വിവാഹം കഴിച്ചു. മനോജിന്റെ വിവാഹത്തിനുശേഷം 2013ലാണ് ചെന്നൈയിലെ ബിൽഡർ ആയ ശിവപ്രസാദുമായി ഉർവശിയുടെ വിവാഹം. രണ്ടുപേർക്കും ഈ ബന്ധത്തിൽ വേറെ മക്കളുമുണ്ട്.
കോടതി മുറിയിൽ നിന്നും
അച്ഛന്റെയും അമ്മയുടെയും വേർപിരിയൽ കുഞ്ഞായിരുന്ന മകൾക്ക് വേദന ഉണ്ടാക്കിയെങ്കിലും അവൾ അതിനോട് പൊരുത്തപ്പെട്ടാണ് വളർന്നുവന്നത്. അച്ഛനും അമ്മയ്ക്കും കുഞ്ഞ് അനിയന്മാർക്കും ഒപ്പം കുഞ്ഞാറ്റ ഹാപ്പിയാണ്. കുഞ്ഞാറ്റയുടെ ഓരോ പുതിയ ചിത്രങ്ങൾ കാണുമ്പോഴും ആരാധകർ ഏറ്റവും അധികം ചർച്ച ചെയ്യുന്നത് ദിലീപിന്റെയും മഞ്ജു വാര്യരുടെയും മകൾ മീനാക്ഷിയെ കുറിച്ചാണ്. മലയാള സിനിമയുടെ ലേഡീ സൂപ്പർസ്റ്റാർ എന്ന് വിളിക്കേണ്ട ഉർവശിയുടെ ജീവിതത്തിൽ സംഭവിച്ചതെല്ലാം ആരാധകർക്കും ഏറെ പരിചയമുള്ള കാര്യങ്ങളാണ്. കോടതി മുറിയിൽ നിന്നും വിവാഹബന്ധം ഏർപ്പെടുത്തി മകളെയും അച്ഛനു നൽകി നിരാശയോടെ മടങ്ങുന്ന ഉർവശിയുടെ മുഖം ഇന്നും മലയാളി പ്രേക്ഷകരുടെ മനസ്സിൽ മായാതെ കിടക്കുന്നുണ്ട്.
അമ്മയുടെ വില
ഇത്തരമൊരു ദൃശ്യം തന്നെയാണ് കോടതി മുറിയിൽ നിന്നും മഞ്ജു വാര്യർ ഇറങ്ങിപ്പോകുന്നതും. വിവാഹബന്ധം വേർപ്പെടുത്തുമ്പോൾ മീനാക്ഷിയും കുഞ്ഞാറ്റയും അച്ഛനൊപ്പം പോയതും അമ്മയ്ക്കൊപ്പം പോകാതിരുന്നതും ഏറെ ചർച്ചയായിരുന്നു. പക്ഷേ വർഷങ്ങൾക്കു ശേഷം കണ്ടത് അമ്മയ്ക്കൊപ്പം പോകാതിരുന്ന കുഞ്ഞാറ്റ അമ്മയ്ക്കൊപ്പം ഉള്ള ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നതാണ്. കാലങ്ങൾ മാറിയപ്പോൾ അമ്മയുടെ വില മനസ്സിലാക്കിയതും അമ്മയുടെ സ്നേഹം മനസ്സിലാക്കിയതും തന്നെയാണ് അമ്മയ്ക്കരിക്കലേക്ക് കുഞ്ഞാറ്റയെ എത്തിച്ചേർന്ന് സോഷ്യൽ മീഡിയ ചർച്ചകളിൽ പറയുന്നു. എന്നാൽ ഇതുവരെയും മീനാക്ഷി ഇതുപോലെ മഞ്ജുവാര്യരെ തിരക്കി പോയിട്ടില്ല.
വെറുക്കപ്പെട്ടവരാവുന്നത് എങ്ങിനെയാണ്
കുഞ്ഞാറ്റ ഉർവശിയെ തിരക്കി പോകുന്നതിൽ അച്ഛനായ മനോജിന് യാതൊരു തരത്തിലുള്ള എതിർപ്പുമില്ല. അവൾക്ക് അവളുടെ അമ്മയുടെ സ്നേഹവും കാര്യത്തിലും ആവശ്യമാണെന്ന് തന്നെ ആയിരിക്കാം മനോജിന്റെയും തീരുമാനം. കുട്ടിക്കാലത്ത് അവൾക്ക് നഷ്ടപ്പെട്ട അമ്മയുടെ സ്നേഹം കുഞ്ഞാറ്റ ഇപ്പോൾ അനുഭവിക്കുന്നുണ്ട്. കുഞ്ഞാറ്റയുടെ അച്ഛനും അമ്മയ്ക്കും ഒപ്പമുള്ള ചിത്രങ്ങൾ കാണുന്ന ആരാധകർ ഏറ്റവും അധികം അഭിപ്രായപ്പെടുന്നത് മഞ്ജു വാര്യരുടെ മകളെപ്പോലെയല്ല ഈ കുട്ടി, അമ്മയോട് സ്നേഹമുള്ള കുട്ടിയാണ്, ജീവിതകാലം മുഴുവൻ ഇത് നിലനിന്നു പോകട്ടെ എന്നാണ്. അച്ഛനും അമ്മയും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ അവർ വേർപിരിയും എന്ന് കരുതി എങ്ങനെയാണ് മക്കൾക്ക് അച്ഛനോ അമ്മയോ വെറുക്കപ്പെട്ടവരാവുന്നത്.
അവരിന്നും ഒറ്റക്കാണ്
രണ്ടു ഭാഗത്തും പറയാനുള്ളത് കേൾക്കാനും അച്ഛന്റെയും അമ്മയുടെയും ഭാഗത്ത് ചിന്തിക്കാനും മക്കൾക്ക് സാധിക്കണം. മീനാക്ഷി ക്കും ഇതുപോലെ അമ്മയെ സ്നേഹിച്ചു കൂടെ. അമ്മയുടെ കാര്യത്തിൽ കുഞ്ഞാറ്റയ്ക്ക് യാതൊരു അതിർവരമ്പുകളും സൃഷ്ടിക്കാത്ത മനോജ് കെ ജയൻ ബഹുമാനം അർഹിക്കുന്ന വ്യക്തിയാണ്. ദിലീപ് കണ്ടു പഠിക്കേണ്ടതും ഇതുതന്നെയാണ്. മീനാക്ഷി മനസ്സിലാക്കേണ്ട ഒരു കാര്യം കുഞ്ഞാറ്റയുടെ അമ്മയായ ഉർവശി വേറെ കല്യാണം കഴിക്കുകയും അതിൽ ഒരു കുട്ടി ജനിക്കുകയും അവർ ഒറ്റയ്ക്കല്ല എന്നുള്ളതുമാണ്. പക്ഷേ മഞ്ജുവാര്യർ അങ്ങനെയല്ല, അവരിന്നും ഒറ്റക്കാണ്. അവർക്ക് ഒരു ആശ്വാസമായി മകളെങ്കിലും ഉണ്ടാവണമെന്ന് ആരാധകരായ ഞങ്ങൾ പോലും ആഗ്രഹിക്കുമ്പോൾ ആ അമ്മ മനസ്സ് എത്രത്തോളം ആഗ്രഹിക്കുന്നുണ്ടാകും. അമ്മയുടെ സ്നേഹം മനസ്സിലാക്കി ഒരിക്കലെങ്കിലും അമ്മയുടെ അടുത്തേക്ക് ഒന്ന് പോയിക്കൂടെ.
@All rights reserved Typical Malayali.
Leave a Comment