എന്തിനാ മീനൂട്ടി അമ്മയെ അവോയ്ഡ് ചെയ്യണേ എന്ന ചോദ്യത്തിന് മീനാക്ഷിയുടെ മറുപടി ഇങ്ങനെ.

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളാണ് മഞ്ജുവാര്യരും ദിലീപും കാവ്യമാധവനുമൊക്കെ. ഇവരുടെ ജീവിതത്തിൽ സംഭവിച്ചതെല്ലാം ഞെട്ടലോടെ മാത്രമേ ആരാധകർ കേട്ടിട്ടുള്ളൂ. മഞ്ജുവുമായി വിവാഹമോചനം നേടി കാവ്യയെ ദിലീപ് വിവാഹം ചെയ്തു. മഞ്ജുവിൻ്റെ മകൾ ദിലീപിനും രണ്ടാനമ്മ കാവ്യയ്ക്കും ഒപ്പമാണ് കഴിയുന്നത്. വിവാഹമോചന സമയം മീനാക്ഷിക്ക് അച്ഛനൊപ്പം നിൽക്കാനായിരുന്നു താല്പര്യം. മുമ്പ് മഞ്ജു സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. എന്നല്ലാതെ മഞ്ജുവിൻ്റെ റെയ്ഞ്ച് മീനാക്ഷിക്ക് അറിയില്ലായിരുന്നു. ഒന്നും ചെയ്യാതെ വീട്ടിൽ ഇരിക്കുന്ന അമ്മയെ മാത്രമാണ് മീനാക്ഷി കണ്ടത്. ഒരു വീട്ടമ്മയുടെ കർക്കശത്തിൽ വളർത്തി വന്ന അമ്മയെക്കാളും അവൾക്ക് പ്രിയപ്പെട്ടത് എല്ലാ ആഗ്രഹങ്ങളും സാധിച്ചു നൽകിയ അച്ഛൻ്റെ സാമീപ്യമാണ്. അച്ഛൻ്റെ വീട്ടിൽ നിന്നും വെറുംകൈയോടെ പടിയിറങ്ങുന്ന മഞ്ജുവിനൊപ്പം പോകാൻ സ്വാഭാവികമായും മീനാക്ഷി ഇഷ്ടപ്പെട്ടില്ല.മഞ്ജുവാകട്ടെ മകളുടെ ഇഷ്ടം നടക്കട്ടെ എന്നാണ് കണ്ണീരോടെ കോടതിയിൽ പറഞ്ഞത്. മകൾക്ക് വേണ്ടി പിടിവലി നടത്താതെ മഞ്ജു അവരുടെ ജീവിതത്തിൽ നിന്നും ഇറങ്ങിപ്പോയി. മകൾ മടങ്ങി വരും എന്ന് പ്രതീക്ഷിച്ചായി പിന്നീട് മഞ്ജുവിൻ്റെ ജീവിതം. പക്ഷേ അമ്മയെ മറന്ന മട്ടിലായിരുന്നു മീനാക്ഷിയുടെ ജീവിതം. കാവ്യയുടെ പിറന്നാളിന് ആശംസകൾ അറിയിക്കുന്ന മീനാക്ഷി അതേ മാസം വരുന്ന പെറ്റമ്മയുടെ പിറന്നാൾ മനപ്പൂർവ്വം മറന്നു. അമ്മയെ കാണാൻ പോലും താൽപര്യപ്പെട്ടില്ല.ഇപ്പോഴിതാ ഇത്രയും ക്രൂര മനസ്സോടെ ജീവിക്കുന്നതിനു പിന്നിലെ കാരണം മീനാക്ഷി പറഞ്ഞിരിക്കുകയാണ്. ഇതോടൊപ്പം മീനാക്ഷി വർഷങ്ങൾക്കുശേഷം അമ്മയെക്കണ്ട വിശേഷവും പുറത്തെത്തുകയാണ്.

സിനിമ റിപ്പോർട്ടറായ പല്ലിശ്ശേരി ആണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. പല്ലിശ്ശേരിയുടെ വാക്കുകളിങ്ങനെ. മഞ്ജു ചെന്നൈയിൽ ഒരു തമിഴ് സിനിമയുടെ ഷൂട്ടിങ്ങിനായി പോയിരുന്നു. ഈ സമയത്ത് മകൾ മീനാക്ഷിയും ചെന്നൈയിൽ ഉണ്ടെന്ന് മഞ്ജു അറിഞ്ഞു. മകളെ ഒന്ന് കാണണമെന്ന് ആ സമയം മഞ്ജുവിന് ആഗ്രഹം ഉണ്ടായി. പക്ഷേ വർഷങ്ങളായി തന്നെ കാണാൻ കൂട്ടാക്കാത്ത മകളെ കാണാൻ ഞാൻ നേരിട്ട് ചെന്നാൽ ഒരുപക്ഷേ മീനാക്ഷിയുടെ പ്രതികരണം എന്താണെന്ന് അറിയില്ല. അതുകൊണ്ട് മഞ്ജു ഈ കാര്യം ചെന്നൈയിലുള്ള മീനാക്ഷിക്ക് കൂടി അറിയാവുന്ന ഒരു ഫാമിലി ഫ്രണ്ടിനോട് പറഞ്ഞു.
മീഡിയേറ്റർ മീനാക്ഷിയെ നേരിൽ കാണുകയും അമ്മയെ കുറിച്ച് ചോദിക്കുകയും ചെയ്തു. അമ്മയെ ഇപ്പോൾ കണ്ടാൽ എന്താകും റിയാക്ഷൻ എന്ന ചോദ്യത്തിന് മീനാക്ഷി പറഞ്ഞത് കുറെനാളുകളായില്ലേ കണ്ടിട്ട്. കണ്ടുകഴിയുമ്പോൾ ഓടിപ്പോയി കെട്ടിപ്പിടിക്കും. ചിലപ്പോൾ കരയുകയും ചെയ്യുമെന്ന്. അമ്മയെ കാണണോ എന്ന ചോദ്യത്തിന് മീനാക്ഷി പറഞ്ഞത് ഞാൻ അച്ഛനോട് ചോദിക്കാതെ അമ്മയെ കണ്ടാൽ അച്ഛനത് വിഷമം ആകില്ലേ എന്നാണ്. ഉടൻതന്നെ വീഡിയേറ്റർ ദിലീപിനെ വിളിച്ചു. കാര്യം പറഞ്ഞപ്പോൾ മീനാക്ഷി അവളുടെ അമ്മയെ കാണുന്നതിൽ തനിക്ക് ഒരു എതിർപ്പുമില്ല എന്ന് ദിലീപും പറഞ്ഞു. അങ്ങനെ വർഷങ്ങൾക്കുശേഷം ചെന്നൈയിൽ വച്ച് മീനാക്ഷിയും മഞ്ജുവും തീർത്ത സ്വകാര്യമായ സന്ദർഭത്തിൽ കണ്ടുമുട്ടി. വർഷങ്ങളുടെ പരിഭവവും കണ്ണീരും എല്ലാം പറഞ്ഞു എന്ന് പല്ലിശ്ശേരി പറയുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *