അച്ഛന്റെ മരണശേഷമുള്ള അമ്മ മീനയുടെ ജീവിതത്തെപ്പറ്റി മകള്‍ നൈനിക പൊതുവേദിയില്‍ പറഞ്ഞതുകേട്ടാല്‍ സഹിക്കില്ല

എന്തിനാ അമ്മ അവർ അങ്ങനെ എഴുതി വിടുന്നതെന്ന് എന്റെ മോൾ ചോദിക്കുമ്പോൾ ഉത്തരമില്ല; നമ്മളും മനുഷ്യരല്ലേ; മീന പറയുന്നു.എന്തിന് വേണ്ടിയാണ് ഇങ്ങനെ നെഗറ്റീവ് ആയ കാര്യങ്ങൾ എഴുതി വിടുന്നത് എന്ന് എനിക്ക് അറിയില്ല. ഞാൻ മനുഷ്യൻ ആണ് എന്ന് ചിന്തിക്കാതെയാണ് അവർ ഇങ്ങനെ എഴുതിവിടുന്നത്. എങ്ങനെ സാധിക്കുന്നു.സൗത്ത് ഇന്ത്യൻ സിനിമ ഇന്ഡസ്ട്രിയിൽ നല്ല മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട് എന്ന് പറയുകയാണ് ഏഷ്യാനെറ്റിന് നൽകിയ അഭിമുഖത്തിൽ മീന. ടെക്നോളജിയിലും, കംഫര്ട്ട് വൈസിലും മാറ്റങ്ങൾ വന്നു തുടങ്ങി. എന്നാൽ ഇക്വാളിറ്റിയിൽ ഇനിയും കുറച്ചുകൂടെ മാറ്റങ്ങൾ വരാൻ ഇരിക്കുന്നു. ദൃശ്യം രണ്ടാം ഭാഗം വരുമ്പോൾ എനിക്ക് അത് ചെയ്യാൻ പറ്റുമോ എന്ന് സംശയം ഉണ്ടായിരുന്നു. ഞാനത് പറയുകയും ചെയ്തു. ഒന്നാം ഭാഗത്തിൽ എത്തുമ്പോൾ ഒരിക്കലും ഇത്രയും സൂപ്പർ ഹിറ്റ് ആകും എന്ന് ഒരിക്കലും വിചാരിച്ചില്ല- മീന പറയുന്നു.എന്റെ സ്പെഷ്യൽ താങ്ക്സ് മോളോടാണ്.വിവാഹം കഴിഞ്ഞു കഴിഞ്ഞാൽ ഫാമിലിയുമായി ചുരുങ്ങുന്നത് അതും അല്ലെങ്കിൽ ഏതെങ്കിലും ക്യാരക്ടർ റോളിൽ ഒതുങ്ങുന്നത് ഒക്കെയാണ് ഞാൻ കണ്ടിട്ടുള്ളത്. ഞാനും മാനസികാമയി അങ്ങനെ പോകാം എന്ന് തീരുമാനിക്കുന്നതിന് ഇടയിലാണ് ദൃശ്യം ഒന്ന് എന്നിലേക്ക് വരുന്നത്. അന്ന് മോൾക്ക് രണ്ടര വയസ്സായിരുന്നു പ്രായം. അതിനു എന്റെ കുടുംബത്തോട് ആണ് എനിക്ക് നന്ദി പറയാനുള്ളത്, പ്രത്യേകിച്ചും എന്റെ മോളോട്. അവൾ കാരണം ആണ് എനിക്ക് തിരികെ വരാൻ കഴിഞ്ഞത്.

മകൾ ഇപ്പോൾ അഭിനയത്തിൽ നിന്നും ബ്രേക്ക് എടുത്തിരിക്കുകയാണ്. നമ്മൾ പഠിച്ച ഒരു സമയത്തെ പോലെയല്ല ഇപ്പോൾ ഉള്ളത്. കോച്ചിങ്ങും ട്യൂഷനും ഒക്കെയുണ്ട്, അതൊന്നും ഇല്ലാതെ ഷൂട്ടിങ്ങിനു പോയാൽ പിന്നെ പഠനം അത്ര ഈസി ആയിരിക്കില്ല. അതുകൊണ്ട് തന്നെ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ഇപ്പോൾ. അതിനുശേഷം മാത്രമേ അഭിനയത്തെക്കുറിച്ച് ചിന്തിക്കുന്നുള്ളൂ. എന്റെ ബ്രോ ഡാഡിയും ദൃശ്യവും മോൾക്ക് ഒരുപാട് ഇഷ്ടമുള്ള ചിത്രങ്ങളാണ്- മീന പറയുന്നു.ഹരികൃഷ്‌ണൻസിലെ കഥാപാത്രം നഷ്ടം ആയതിൽ ഒരുപാട് സങ്കടം ഉണ്ട്. അന്ന് ഞാൻ ഒരുപാട് ബിസി ആയിരുന്നു. അതേപോലെ തമിഴിൽ ഒരുപാട് സിനിമകൾ പടയപ്പാ, ദൈവം മകൻ, അങ്ങനെ കുറെ ചിത്രങ്ങൾ ഒക്കെയും ഉണ്ട്. നെഗറ്റീവ് ഷെയ്ഡ് ആയ ഒരു കഥാപാത്രം, അല്ലെങ്കിൽ ഒരു ക്ലാസ്സിക്കൽ ഡാൻസിംഗ് പെർഫോമൻസ് ഉള്ള കഥാപാത്രം ചെയ്യണം എന്ന് ആഗ്രഹം ഉണ്ട്. അത് വിവാഹത്തിനു മുൻപേ ആഗ്രഹിച്ചതായിരുന്നു എന്നും നടി പറയുന്നു.ജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങളെ അതിജീവിക്കാൻ സഹായകം ആയത് എന്റെ ചുറ്റിനും പിന്തുണ നൽകുന്ന ആളുകൾ കാരണം ആണ്. അതിൽ പ്രേക്ഷകരും ഉണ്ട്. എന്നെ വെറുതെ വിടുകയേ ഇല്ല. ഇതൊക്കെ ഒരു അനുഗ്രഹം ആയി കരുതുന്നു. ഒരു പ്രതിസന്ധി വരുമ്പോൾ എന്റെ ചുറ്റിനും ഉള്ള ആളുകൾ പിന്തുണയ്ക്കുന്നത് തീർത്തും ഞാൻ പ്രതീക്ഷിച്ചതിനും അപ്പുറത്താണ്. ശരിക്കും ഞാൻ അതിൽ ബ്ലെസ്ഡ് ആണ്.എവിടെ നിന്നാണ് ഇത്രയധികം ഗോസ്സിപ്പ്സ് എന്നെ കുറിച്ച് വരുന്നത് എന്ന് എനിക്ക് അറിയില്ല. ഈ സമയത്ത് ഇത്രപെട്ടെന്ന്, എങ്ങനെ അങ്ങനെ തോനുന്നു അവർക്ക് എന്ന് എനിക്ക് അറിയില്ല. ഞാൻ ഒരു സെലിബ്രിറ്റി ആയതുകൊണ്ടോ ഒരു സ്ത്രീ ആയതുകൊണ്ടോ ചുമ്മാ പടച്ചുവിടാമോ ഇത്തരത്തിലുള്ള ഗോസിപ്പുകൾ. ചെറുപ്പം മുതലേ ഗോസിപ്പുകൾ കേൾക്കേണ്ടി വന്നിട്ടുണ്ട്. ഞാൻ അത് മൈൻഡ് ചെയ്തിട്ടില്ല.എല്ലാ സമയത്തും ഞാൻ ഇഗ്നോർ ചെയ്യുക പതിവാണ്. പക്ഷെ നമ്മളും മനുഷ്യർ അല്ലെ, ചില സമയം സെൻസിറ്റീവ് ആയ സമയം ഉണ്ടാകും. ആ സമയത്തും ഇതേപോലെ സാധനങ്ങൾ വെറുതെ എഴുതിവിട്ടാൽ അത് നമ്മളെ നിരാശരാക്കും. കഴിവതും ഞാൻ ഇത്തരം വാർത്തകളെ ഒഴിവാക്കാറുണ്ട്. എങ്കിലും എന്റെ ചുറ്റിനും ഉള്ള ആളുകളെ ഇത് ഒരുപാട് ബാധിക്കാറുണ്ട് എന്നതാണ് സത്യം.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *