ഇത് ഇവിടെ കിട്ടില്ല, അങ്ങ് യു എസ്സിൽ നിന്നാണ്; എന്റെ ഗ്ലാസ് ഞാൻ ആർക്കും തരില്ല; ആ വൈറൽ വീഡിയോക്ക് പിന്നിൽ
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് മീര അനിൽ. ഒരു സമയത്ത് നടിയായും പിന്നീട് തിരക്കുള്ള അവതാരക ആയും മീര സ്ക്രീനിൽ നിറയാൻ തുടങ്ങീട്ട് വർഷങ്ങൾ ആയി. അടുത്തിടെയാണ് തന്റെ പ്രായം മുപ്പത്തിയാറ് ആയി. വർഷങ്ങൾ ആയി നിങ്ങൾ എന്നെ കാണുന്നതല്ലേ എന്ന ചോദ്യം മീര ആരാധകരോടും സഹപ്രവർത്തകരോടും ആയി ചോദിക്കുന്നത്. വ്യത്യസ്ത ശൈലിയിലുള്ള അവതരണ രീതിയാണ് മീരയെ വളരെ പെട്ടെന്ന് പ്രേക്ഷകരുടെ പ്രിയങ്കരിയാക്കിയത്.
ലോക്ക് ഡൗൺ കാലത്തായിരുന്നു മീരയുടെ വിവാഹം. അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങായിരുന്നു. മുല്ലപ്പള്ളി സ്വദേശി വിഷ്ണുവാണ് മീരയുടെ കഴുത്തിൽ താലി കെട്ടിയത്. മിനിസ്ക്രീൻ പ്രേക്ഷകർ ആഘോഷമാക്കിയ താര വിവാഹമായിരുന്നു ഇവരുടേത്. വിവാഹശേഷം ഭർത്താവിന് ഒപ്പമാണ് പരിപാടികൾ എല്ലാം അറ്റൻഡ് ചെയ്യാൻ മീര എത്തുന്നത്. വിദേശത്തും സ്വദേശത്തും ഷോ അറ്റൻഡ് ചെയ്യാൻ പോകുന്ന മീരക്ക് നല്ലൊരു തുകയാണ് ഈ ഫീൽഡിൽ നിന്നും ലഭിക്കുന്നത്. വലിയ ഒരു സൂപ്പർ താരത്തിന് ലഭിക്കുന്ന സ്വീകരണമാണ് കാമറക്ക് മുൻപിലേക്ക് മീര എത്തിയാൽ ലഭിക്കുക.
നർമ്മത്തിൽ കലർന്ന മറുപടിയും കണ്ടർ ടോക്കുകളും കൊണ്ട് മീര മറ്റുള്ള അവതാരകരിൽ നിന്നും വ്യത്യസ്ത ആണ്. പറയാൻ ഉള്ള കാര്യങ്ങൾ വ്യക്തമായി തന്നെ താരം പറയാറുണ്ട്. അടുത്തിടെ ഒരു ഈവന്റ് അറ്റൻഡ് ചെയ്യാൻ എത്തിയപ്പോൾ മീരയുടെ കൂളിംഗ് ഗ്ലാസ് തരുമോ എന്നായി മാധ്യമ പ്രവർത്തകർ. എന്നാൽ ഇത് തന്നിട്ട് ചെന്നാൽ വീട്ടിൽ വിഷ്ണു കയറ്റില്ല, ഞാൻ ഇത് മാത്രം ആർക്കും തരില്ല എന്നായി മീര. മുൻപും തന്റെ കൂളിംഗ് പ്രണയത്തെ കുറിച്ച് മീര പറഞ്ഞിട്ടുണ്ട്. തനിക്കും മമ്മൂട്ടിക്കും ഒക്കെ വീക്ക്നെസ് ആണ് കൂളിംഗ് ഗ്ലാസ് എന്നാണ് മീര പറഞ്ഞത്.
ഈ ഗ്ളാസ് യു എസ്സിൽ നിന്നും വാങ്ങിയതാണ്. അതും തല്ലുകൂടി വാങ്ങിയത്. തരില്ല എന്നും മീര പറയുന്നുണ്ട്. പട്ടുസാരി ഉടുത്താണ് മീര ചടങ്ങിൽ പങ്കെടുക്കാൻ എത്തിയത്. അവിടെയും വെറൈറ്റി ലുക്കിൽ എത്തിയപ്പോൾ ചോദ്യങ്ങൾ ഏറെ ഉണ്ടായി. അതിനിടയിലാണ് തന്റെ പ്രായത്തെ കുറിച്ചുകൂടി മീര പറയുന്നത്. ഈ ചിങ്ങം കഴിഞ്ഞാൽ തനിക്ക് മുപ്പത്തിയാറ് വയസ്സ് ആയെന്നും ഒരു മടിയും കൂടാതെ തുറന്നു പറയുന്നുണ്ട് താരം.
സോഷ്യൽ മീഡിയ ഏറെ ആഘോഷമാക്കിയ താര വിവാഹമായിരുന്നു മീരയുടേയും വിഷ്ണുവിന്റേയും. ഇതിൻരെ കാരണവും മീര തുറന്നു പറഞ്ഞിരുന്നു. പ്രണയം പിന്നീട് വീട്ടുകാരുടെ അനുവാദത്തോടെ അറേൻജ്ഡ് വിവാഹമാക്കുകയായിരുന്നു. ലോക്ഡൗണിൽ അധികം പേരെ വിളിക്കാതെ നടത്തേണ്ടി വന്ന വിവാഹം .
@All rights reserved Typical Malayali.
Leave a Comment