കണ്ണൻ എനിക്ക് അത്രയും ഇമ്പോർട്ടന്റ് ആണ്! ഗുരുവായൂർ കണ്ണന് മുൻപിൽ മീരക്ക് താലികെട്ട്!

നടി മീര നന്ദൻ വിവാഹിതയായി. ഗുരുവായൂർ അമ്പലനടയിൽ വച്ചാണ് മീരയെ ശ്രീജു താലികെട്ടി സ്വന്തമാക്കിയത്. ഒരുപാട് ഇമോഷൻസിലൂടെ കടന്നുപോയ്കൊണ്ടിരിക്കുകയാണ്. ഒന്നും പറയാൻ വാക്കുകൾ കിട്ടുന്നില്ലെന്ന് വിവാഹശേഷം മാധ്യമങ്ങളോടായി മീര പറഞ്ഞു.

വിവാഹത്തെക്കുറിച്ചൊക്കെ ചിന്തിക്കുമ്പോൾ തന്നെ ഗുരുവായൂർ അമ്പല നടയിൽ വച്ച് വിവാഹം കഴിക്കണം എന്നായിരുന്നു. കണ്ണൻ എനിക്ക് അത്രയും ഇമ്പോർട്ടന്റ് ആണെന്നും മീര പ്രതികരിച്ചു.

അറേഞ്ച്ഡ് ലവ് മാര്യേജ് എന്നാണ് ശ്രീജു പ്രതികരിച്ചത്. ദുബായിൽ വച്ചായിരുന്നു, ആദ്യം കണ്ടുമുട്ടിയത് ശ്രീജു പറയുന്നു.

സിനിമയിൽ നല്ല അവസരങ്ങൾ വന്നാൽ ചെയ്യും. ഇപ്പോൾ എഫ് എം ലെ ജോലിയാണ് മെയിൻ. സമാധാനമായി ജീവിക്കണം അത് മാത്രമേ ആഗ്രഹം ഉള്ളൂവെന്നും മീര പറഞ്ഞു.

മാട്രിമോണി സൈറ്റ് വഴിയാണ് മീരയും ശ്രീജുവും പരിചയപ്പെടുന്നത്. ശേഷം ഇരുവരുടേയും രക്ഷിതാക്കൾ പരസ്പരം സംസാരിച്ചു. തുടർന്ന് തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയെ കാണാൻ ശ്രീജു ലണ്ടനിൽ നിന്ന് ദുബായിലേക്ക് പറന്നു എന്നാണ് നിശ്ചയശേഷം മീര പറഞ്ഞത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *