മീരയുടെ വിവാഹത്തിന് ഈ സംഗതി ശ്രദ്ധിച്ചോ ; കേട്ടത് സത്യമെങ്കിൽ കോടികൾ പൊട്ടിയിട്ടുണ്ടാകും; ബാക്കി അങ്ങ് യുകെയിൽ

മീര നന്ദന്റെ വിവാഹമായിരുന്നുവല്ലോ കഴിഞ്ഞ മൂന്നുനാലു ദിവസങ്ങളായി സോഷ്യൽ മീഡിയയിലെ സംസാരം. വിമർശനങ്ങൾക്കും ഒരു പഞ്ഞവും ഉണ്ടായിരുന്നില്ല. എന്നാൽ അതിനൊന്നും മുഖം കൊടുക്കാൻ മീരയോ കുടുംബമോ റെഡിയുമല്ല. മലയാളം അത്ര വശം അല്ലാതെ ഇരുന്നിട്ടും ശ്രീജു ഒറ്റ മാധ്യമങ്ങളോട് പോലും മുഖം കറുപ്പിച്ച് ഒരു സംസാരം പോലും ഉണ്ടായില്ല.

നിങ്ങളെ കാണുന്നതാണ് എന്റെ ടെൻഷൻ എന്നായിരുന്നു മീര പ്രതികരിച്ചത്. അപ്പോഴും സംഗതി മനസിലാകാതെ ശ്രീജു ചില യൂ ട്യൂബ് ചാനലുകൾക്ക് മുൻപിലായി നിന്നു. മീരയെ ആദ്യം കണ്ടുമുട്ടിയ സംഭവം മുതൽ അവരുടെ ഹണിമൂൺ ട്രിപ്പിനെക്കുറിച്ചുകൂടി ചാനലുകൾ ചോദിച്ചതോടെ പരിഹാസം കലർന്ന മറുപടി നൽകാനും മീര റെഡി ആയി.

ലണ്ടനിൽ ആയിരിക്കും അടുത്ത റിസപ്‌ഷൻ എന്നും, നിങ്ങൾ എല്ലാവരും അങ്ങോട്ട് വരുമല്ലോ അല്ലേ എന്നായിരുന്നു മീര ചോദിച്ചത്. എന്നാൽ ഇതിൽ നിന്നൊക്കെ ശ്രദ്ധിക്കേണ്ട മറ്റു ചില സംഗതികൾ ഉണ്ട്. മീരയുടെ വിവാഹത്തിന്റെ ചിലവുകളും ആ വിവാഹത്തിന് എത്തിയ അതിഥികൾ ധരിച്ച വസ്ത്രങ്ങളും.

കല്യാൺ ജ്യൂവലറി ഉടമയുടെ വീട്ടിൽ എല്ലാ വർഷവും നടക്കുന്ന നവരാത്രി ഉത്സവത്തിൽ ബോളിവുഡ് മുതൽ ഇങ്ങു മോളിവുഡ് വരെയുള്ള സിനിമ മേഖലയിൽ നിന്നുള്ള ആളുകൾ പങ്കെടുക്കാൻ എത്തും. ആ പങ്കെടുക്കാൻ ഉള്ളവർക്ക് വലിയ വിലയുള്ള സമ്മാനവും അദ്ദേഹം നൽകാറുണ്ട്. റിപ്പോർട്ടുകൾ ശരി എങ്കിൽ ഏവർക്കും ഡ്രെസുകളും അദ്ദേഹം സമ്മാനമായി നൽകാറുണ്ട് അത് ധരിച്ചാണ് പലരും എത്തുന്നത് എന്നാണ് സൂചന.അതെ പോലെ മീരയുടെ വിവാഹത്തിൽ ശ്രദ്ധിച്ചാൽ ഒരു സംഗതി മനസിലാകും. മീരയുടെ വിവാഹദിനം താര സുന്ദരിമാർ അണിഞ്ഞ വസ്ത്രങ്ങളുടെ നിറം. അങ്ങ് യു എസിൽ നിന്നുവരെ എത്തിയ സംവൃത പോലും വധുവായ മീര ധരിച്ച വസ്ത്രത്തിനു മാച്ചാകുന്ന നിറത്തിലുള്ള സാരിയാണ് അണിഞ്ഞത്.

മീരയുടെ അമ്മ, കാവ്യാ മാധവൻ, ആൻ അഗസ്റ്റിൻ അങ്ങനെ മീരയുടെ അടുത്ത സുഹൃത്തുക്കൾ എല്ലാം സാരിയിൽ ഒരു യൂണിഫോമിറ്റി വരുത്താൻ ശ്രദ്ധിച്ചിട്ടുണ്ട്. ഗെസ്റ്റുകൾക്കുള്ള വസ്ത്രങ്ങൾ പോലും മീരയുടെ വീട്ടിൽ നിന്നാണോ നൽകിയത് എന്നാണ് ഇപ്പോൾ ആരാധകരുടെ ചോദ്യം.

ഹൽദിയും വിവാഹവും റിസെപ്ഷ്യനും അടക്കം ഏകദേശം അഞ്ചുദിവസത്തോളം നീണ്ടുനിന്ന വിവാഹ മാമാങ്കത്തിനായി കോടികൾ ആണ് പൊടിച്ചിട്ടുണ്ടാവുക എന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയ പറയുന്നത്. കാണാൻ വളരെ സിംപിൾ ലുക്ക് ആണ് മീരയ്ക്ക് എങ്കിലും അണിഞ്ഞിരുന്ന ആഭരണങ്ങൾക്കും മറ്റുമായി നല്ലൊരു തുക തന്നെ ചിലവായിട്ടുണ്ടാകും. ഫൈവ് സ്റ്റാർ ഹോട്ടലിലെ റിഎസെപ്ഷ്യനും മറ്റുമായി ഭീമായ തുക തന്നെ ആയിട്ടുണ്ടാകുമല്ലോ എന്നുള്ള ചർച്ചകൾ ആണ് ഇപ്പോൾ നടക്കുന്നത്. മീര ഒരു മകളാണ് അതുകൊണ്ടുതന്നെ അതിഗംഭീരമായി തന്നെ വിവാഹം നടത്തിയിട്ടുണ്ടാകും. ചെറുപ്പം മുതൽ തന്നെ അധ്വാനിക്കുന്ന കുട്ടിയാണ് അപ്പോൾ കോടികൾ ആസ്തി അവൾ തന്നെ നേടിയിട്ടുണ്ടാകും എന്ന ചർച്ചയും സജീവമാണ്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *