ചുള്ളന്‍ ലുക്കില്‍ കോക്രി കാണിച്ച് മമ്മൂക്ക ചാക്കോച്ചനും ടൊവീനോയ്ക്കും ഉഗ്രന്‍ പണി മമ്മൂക്ക മൈക്കെടുത്തപ്പോള്‍ ചിരിയടക്കാനാകാതെ കാണികള്‍

പ്രേക്ഷകൻ എന്ന നിലയിൽ 2018 എന്നെ അത്ഭുതപ്പെടുത്തി നൂറ്റാണ്ടിൻ്റെ പ്രളയ കഥയുമായി ജൂഡ് ആൻ്റണി, അഭിനന്ദനങ്ങളുമായി മമ്മൂട്ടി.ഈ കാലഘട്ടത്തില്‍ ജീവിച്ചിരുന്ന ആരും മറന്നു പോകാത്ത ഒരു വര്‍ഷമാണ് 2018. നമ്മളെ ഒരുപാട് കാര്യം ഓര്‍മിപ്പിക്കുകയും നമ്മള്‍ ഒരുപാട് കാര്യം മറക്കാന്‍ ശ്രമിക്കുകയും പഠിപ്പിക്കുകയും ചെയ്ത വര്‍ഷമാണ് 2018. ജൂഡ് ആന്തണിയുടെ തലയില്‍ കുറച്ചു മുടി കുറവുണ്ടെങ്കിലും തലയില്‍ ബുദ്ധിയുണ്ടെന്നുമാണ് അദ്ദേഹം പറഞ്ഞത്.പ്രേക്ഷകൻ എന്ന നിലയിൽ 2018 എന്നെ അത്ഭുതപ്പെടുത്തി നൂറ്റാണ്ടിൻ്റെ പ്രളയ കഥയുമായി ജൂഡ് ആൻ്റണി, അഭിനന്ദനങ്ങളുമായി മമ്മൂട്ടി.2018 ടീസര്‍ ചര്‍ച്ചയാകുന്നു
ചിത്രത്തിന് അഭിനന്ദനവുമായി മമ്മൂട്ടി.ചിത്രത്തില്‍ അണിനിരക്കുന്നത് 125-ലേറെ താരങ്ങള്‍.കേരള ജനതയ്ക്ക് ഒരുകാലഘട്ടത്തിൻ്റെ ദുരന്തത്തെ അടയാളപ്പെടുത്തുന്ന വര്‍ഷമാണ് 2018. മഹാപ്രളയത്തിൻ്റെ അവശേഷിപ്പുകള്‍ ഇന്നും വേട്ടയാടുന്ന മനുഷ്യര്‍ക്ക് ഇന്നും മറക്കാന്‍ സാധിച്ചിട്ടില്ല ആ വര്‍ഷം. ജൂഡ് ആൻ്റണി ജോസഫ് അണിയിച്ചൊരുക്കുന്ന പുതിയ ചിത്രമായ 2018-ൻ്റെ ടീസര്‍ പുറത്തുവന്നതോടെ പ്രളയകാലം വീണ്ടുപം ചര്‍ച്ചകളില്‍ നിറയുകയാണ്. ചിത്രത്തെയും അണിയറ പ്രവര്‍ത്തകരേയും അഭിനന്ദിച്ച് നടന്‍ മമ്മൂട്ടി പങ്കുവെച്ച വാക്കുകളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. ചിത്രത്തിൻ്റെ ടീസര്‍ ലോഞ്ച് ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വേണു കുന്നപ്പിള്ളി, സി.കെ പത്മകുമാര്‍, ആൻ്റോ ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിൻ്റെ നിര്‍മാണം. കാവ്യഫിലിംസിൻ്റെ മൂന്ന് ചിത്രങ്ങളുടെ ലോഞ്ചിംഗ് നടന്ന ചടങ്ങിലാണ് 2018- ടീസര്‍ പുറത്തുവിട്ടത്. ടീസര്‍ കണ്ടിട്ട് വലിയ സന്തോഷം തോന്നിയെന്നും. ജൂഡ് ആന്തണിയുടെ തലയില്‍ കുറച്ചു മുടി കുറവുണ്ടെങ്കിലും തലയില്‍ ബുദ്ധിയുണ്ടെന്നുമാണ് അദ്ദേഹം പറഞ്ഞത്. ഈ കാലഘട്ടത്തില്‍ ജീവിച്ചിരുന്ന ആരും മറന്നു പോകാത്ത ഒരു വര്‍ഷമാണ് 2018. നമ്മളെ ഒരുപാട് കാര്യം ഓര്‍മിപ്പിക്കുകയും നമ്മള്‍ ഒരുപാട് കാര്യം മറക്കാന്‍ ശ്രമിക്കുകയും പഠിപ്പിക്കുകയും ചെയ്ത വര്‍ഷമാണ് 2018. നമുക്കാര്‍ക്കും സുപരിചിതമല്ലാത്ത വളരെ അപരിചിതമായ ഒരു പ്രകൃതി ദുരന്തം നമ്മളെ തൊട്ടു തലോടി തഴുകി. നമ്മുടെ ഭയപ്പെടുത്തി മുന്നോട്ട് പോയ വര്‍ഷം. പിന്നീട് അതിന്റെ അനുരണങ്ങള്‍ തൊട്ടടുത്ത വര്‍ഷങ്ങളില്‍ വന്നെങ്കിലും ഈ പ്രളയം നമ്മളെ തയ്യാറെടുപ്പിക്കുകയായിരുന്നെന്നും മമ്മൂട്ടി പറഞ്ഞു.ടെലിവിഷന്‍ പ്രോഗ്രാമുകളുടെയും ടെലിവിഷന്‍ ഷോകളിലൂടെയും ഈ പ്രളയത്തെക്കുറിച്ചുള്ള ഒരുപാട് കാര്യങ്ങള്‍ നമ്മള്‍ അറിഞ്ഞിട്ടുണ്ട്. കാഴ്ചകള്‍ കണ്ടു നമ്മള്‍ അത്ഭുതപ്പെടുകയും ഭയക്കുകയും ചെയ്തിട്ടുണ്ട്. നമ്മള്‍ സങ്കടപ്പെട്ടു ഒരുപാട് പേരെ നമുക്ക് നഷ്ടമായി. എങ്കിലും നമ്മള്‍ അറിയാത്ത, നമ്മള്‍ കേട്ടിട്ടില്ലാത്ത, നമ്മുടെ കണ്‍വെട്ടത്ത് ഒട്ടും വന്നു പോകാത്ത ഒത്തിരി ആളുകളുടെ കഷ്ടപ്പാടുകളും സാഹസങ്ങളും ഈ സിനിമയിലൂടെ പുറത്തു വരുമെന്നാണ് കരുതുന്നത്. പത്രത്തില്‍ വായിച്ചാണ് വിവിധ നായകന്മാരെക്കുറിച്ച് നമ്മള്‍ അറിയുന്നത്. സിനിമയിലൂടെ അവരെ കാണുമ്പോള്‍ കുറച്ചുകൂടി ഊര്‍ജ്ജവും ആവേശവും നമ്മളിലേക്ക് എത്തും എന്ന ബോധ്യമുണ്ട്. ഒരു പ്രേക്ഷകന്‍ എന്ന നിലയില്‍ ഈ സിനിമ എന്നെ തികച്ചും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. നമ്മള്‍ ഇങ്ങനെ വെറുതെ ഇത് ഹോളിവുഡ് ആണ് എന്നൊക്കെ പറയുന്നത് എന്ന് ഈ സിനിമ ബോധ്യപ്പെടുത്തിയേക്കാം. അത്രത്തോളം വിശ്വസനീയമായ രീതിയിലാണ് ഇതിൻ്റെ ഓരോ ഷോട്ടുകളും ജൂഡ് ഒരുക്കിയിരിക്കുന്നതെന്നും മമ്മൂട്ടി പറഞ്ഞു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *