മേഘ്‌നാ വിന്‍സെന്റിന്റെ മുന്‍ ഭര്‍ത്താവിന് വീണ്ടും വിവാഹം ഡിവോഴ്‌സ് വാര്‍ത്ത അറിയിച്ച് കുടുംബം
കുറച്ചും കൂടി മുൻപ് സ്കാൻ ചെയ്തിരുന്നു എങ്കിൽ ഈ പ്രശ്നം മരുന്നിൽ ഒതുങ്ങിയേനെ. എന്നാൽ ഞരമ്പിലെ വീക്കം ആണ് പ്രശ്നം ആയത്. എന്തെങ്കിലും ലക്ഷണം വരുമ്പോൾ തന്നെ ഡോക്ടറിനെ കാണുക.ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയതാരങ്ങളിലൊരാളാണ് മേഘ്‌ന വിന്‍സെന്റ്. ചന്ദനമഴയിലെ അമൃതയായി ഗംഭീര പ്രകടനമാണ് മേഘ്‌ന കാഴ്ചവെച്ചത്. ചന്ദനമഴ പൂര്‍ത്തിയാക്കിയതിന് പിന്നാലെയായി അന്യഭാഷയിലേക്ക് ചേക്കേറുകയായിരുന്നു മേഘ്‌ന. നീണ്ടനാളത്തെ ഇടവേള അവസാനിപ്പിച്ച് മിസിസ് ഹിറ്റ്‌ലറിലൂടെയായിരുന്നു താരം വീണ്ടും മിനിസ്‌ക്രീനിലേക്കെത്തിയത്. ജ്യോതി എന്ന കഥാപാത്രത്തെയാണ് മേഘ്‌ന അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ താരത്തിന്റെ പുത്തൻ വിശേഷമാണ് വൈറലായി മാറുന്നത്. തന്റെ വാച്ചിയമ്മയുടെ ആരോഗ്യപ്രശ്നത്തെക്കുറിച്ചാണ് മേഘ്ന പുത്തൻ വീഡിയോയിൽ പറയുന്നത്. കണ്ണിന്റ നേർവിന് ഒരു ചെറിയ വിഷയം ഉണ്ട്. ഉടനെ തന്നെ സ്കാൻ ചെയ്യണം എന്ന് പറഞ്ഞപ്പോഴാണ് കാര്യങ്ങൾ വ്യക്തമായത് എന്ന് മേഘ്ന പറയുന്നു. വാച്ചിയമ്മയുടെ കണ്ണിനു മുൻപേ തന്നെ തിമിര ശസ്ത്രക്രിയ നടത്തിയിരുന്നു. പിന്നീടാണ് ചെറിയൊരു വീക്കം കണ്ടത്. അങ്ങനെയാണ് ആശുപത്രിയിലേക്ക് പോകുന്നത്.- മേഘ്ന പറഞ്ഞു തുടങ്ങുന്നു.
സ്കാൻ ചെയ്തപ്പോൾ.മൂന്നുനാലു മാസമായി വീക്കം കുറയാൻ വേണ്ടി നമ്മൾ ട്രീറ്റ് മെന്റ് ചെയ്തു കൊണ്ടിരിക്കുന്നുണ്ടായിരുന്നു. എന്നാൽ വീക്കം കുറഞ്ഞിട്ടും കാഴ്ച ശരിയാകുന്നുണ്ടായിരുന്നില്ല. അപ്പോൾ കാര്യം അറിയാൻ വേണ്ടിയാണു സ്കാൻ ചെയ്യുന്നത്. സ്കാൻ ചെയ്തപ്പോൾ ആണ് അറിയുന്നത്, വലതു കണ്ണിന്റെ ബാക്കിൽ ഉള്ള ഒരു നേർവിൽ ചെറിയ ഒരു വീക്കം ഉണ്ട് എന്നും ആ നീര് പുറത്തോട്ട് ഇറങ്ങിയതാണ് എന്നും ഡോക്ടർ പറഞ്ഞതായി മേഘ്ന പറയുന്നു.
ഇനിയും വച്ചുകൊണ്ടുപോകാൻ ആകില്ല.മരുന്ന് വച്ച് അത് ഭേദമാക്കാമായിരുന്നു. എന്നാൽ ഇന്ന് കുറയും നാളെ കുറയും എന്ന് വച്ചുകൊണ്ട് ഇരുന്നിട്ടാണ് ഇത്രയും കൂടിയത് മേഘ്ന പറഞ്ഞു. ചെറിയ ഒരു സർജറി വഴി ആയിട്ടായിരിക്കും ആ സംഭവം എടുത്തുകളയുക. ഇനിയും വച്ച് താമസിപ്പിക്കാൻ ആകില്ല, ഇനിയും വച്ചാൽ അത് ഒരു മേജർ സർജറിയിലേക്ക് പോകും, ഈ ഒരു ഏജിൽ അത് പ്രശ്നം ആകുമെന്നാണ് ഡോക്ടർ പറഞ്ഞതെന്നും മേഘ്ന വ്യക്തമാക്കി.വാച്ചിയമ്മ ഓക്കേ ആയി.ഇപ്പോൾ വാച്ചിയമ്മ ഓക്കേ ആയിട്ടുണ്ട്. കുഞ്ഞൊരു സർജറിയെ വേണ്ടിവന്നുള്ളൂ. പ്രാർത്ഥിച്ച എല്ലാവർക്കും നന്ദി – എന്നും മേഘ്ന പറഞ്ഞു. കുറച്ചും കൂടി മുൻപ് സ്കാൻ ചെയ്തിരുന്നു എങ്കിൽ ഈ പ്രശ്നം മരുന്നിൽ ഒതുങ്ങിയേനെ. എന്നാൽ വച്ചിയമ്മ അതത്ര സീരിയസ് ആക്കിയില്ല. നിങ്ങൾ ആണെങ്കിലും എന്തെങ്കിലും തരത്തിലുള്ള സിംപ്റ്റംസ് കണ്ടാൽ അപ്പോൾ തന്നെ അത് എന്ത് രോഗം ആണെങ്കിലും ചികിത്സ തേടണം എന്നും മേഘ്ന വ്യക്തമാക്കി.
@All rights reserved Typical Malayali.
Leave a Comment