ദൈവം ഇത്ര ക്രൂരനാണോ.. മഹേഷിന്റെ ജീവിതം തകർത്ത ആ നിമിഷം

നടനും മിമിക്രി താരവുമായ കൊല്ലം സുധിയുടെ മരണത്തിന്റെ ഞെട്ടലിൽ നിന്നും കേരളക്കര ഇനിയും മോചിതരായിട്ടില്ല. വടകരയിൽ നിന്നും പരിപാടി കഴിഞ്ഞെത്തിയ സംഘം സഞ്ചരിച്ചിരുന്ന കാർ ഒരു പിക്കപ്പുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടർന്നാണ് സുധി മരണപ്പെട്ടത്.ഈ അപകട വാർത്ത പുറത്തു വന്നതുമുതൽ സുധിക്കൊപ്പം കാറിൽ സഞ്ചരിച്ചിരുന്ന അപകടം പറ്റിയ മറ്റുള്ളവരുടെ പേരുകളും പുറത്തു വന്നിരുന്നു. അപകടത്തിൽ പെട്ട വണ്ടിയിൽ ഉണ്ടായിരുന്ന ബിനു അടിമാലിയുടെയും മഹേഷ് കുഞ്ഞുമോന്റെയും ഉല്ലാസ് അരൂരിന്റെയും നില ഗുരുതരം ആണെന്ന് ആയിരുന്നു ആദ്യം പുറത്തു വന്ന വാർത്തകൾ. എന്നാൽ ബിനു അടിമാലി അപകടനില തരണം ചെയ്തു എന്നും എല്ലിന് പൊട്ടലേറ്റ ഉല്ലാസ് ചികിത്സയില്‍ തുടരുകയാണ് എന്നും ആണ് പുതിയ റിപ്പോർട്ടുകൾ. ഉല്ലാസും ബിനു അടിമാലിയും നിലവിൽ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലാണ് ചികിത്സയിൽ കഴിയുന്നത്. ഇവർക്കൊപ്പം അപകടത്തിൽ പെട്ട മഹേഷിനെ ചുറ്റിപ്പറ്റിയാണ് സമൂഹ മാധ്യമങ്ങളിലെ ചർച്ചകൾ. മഹേഷിന്റെ ആരോഗ്യ സ്ഥിതി വെളിപ്പെടുത്തുന്ന ഒരു കുറിപ്പ് മഹേഷിന്റെ സുഹൃത്ത് ഫേസ്‌ബുക്കിൽ പങ്കു വച്ചതോടെ ആണ് ഈ ചർച്ചകൾ ആരംഭിച്ചത്. “അപകടത്തിൽ ഒപ്പം ഉണ്ടായിരുന്ന മഹേഷ് എന്ന പേര് കേട്ടെങ്കിലും ഇത് നിങ്ങൾ ആണെന്ന് അറിഞ്ഞിരുന്നില്ല” എന്നാണ് മഹേഷിന്റെ ഫോട്ടോ കാണുമ്പോൾ ആരാധകർ പറയുന്നത്.

കൊറോണ സമയത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ ശബ്ദം അനുകരിച്ചുള്ള വിഡിയോയിലൂടെയാണ് മഹേഷ് കുഞ്ഞുമോൻ എന്ന അനുഗ്രഹീത കലാകാരൻ ശ്രദ്ധേയനാകുന്നത്. പിണറായി വിജയൻ ഒരു പാട്ട് പാടിയാൽ എങ്ങിനെ ഉണ്ടാകും എന്നും നരേന്ദ്ര മോഡി ആ പാട്ടിനെ ഏറ്റുപാടുന്നതും ഒക്കെയായി ആരാധകരെ വിസ്‌മയിപ്പിച്ചു കൊണ്ട് പിന്നീടങ്ങോട്ട് മഹേഷിന്റെ വളർച്ചയുടെ കാലഘട്ടം ആയിരുന്നു. മെക്കാനിക്കലില്‍ ഡിപ്ലോമ കഴിഞ്ഞ് പല സ്ഥാപനങ്ങളിലായി ജോലി ചെയ്തു വരികയായിരുന്നു മഹേഷ് . കോവിഡ് വ്യാപനമുണ്ടായതോടെ വെറുതെ ഇരിക്കുന്ന ഒരു സാഹചര്യം ഉണ്ടായപ്പോൾ മിമിക്രി കലാകാരനായ ചേട്ടന്റെ പ്രചോദനത്തിലാണ് പിണറായി വിജയൻറെ ശബ്ദം അനുകരിച്ച് വിഡിയോ ചെയ്തത്. ഒരു തമാശപോലെ മഹേഷ് ചെയ്ത ആ വീഡിയോ ശ്രദ്ധിക്കപെടുമെന്നു മഹേഷ് കരുതിയിരുന്നില്ല. തുടർന്നങ്ങോട്ട് മഹേഷ് ചെയ്ത എല്ലാ അനുകരണ വീഡിയോകൾക്കും മികച്ച സ്വീകാര്യത ലഭിക്കുകയായിരുന്നു.വിനീത് ശ്രീനിവാസൻ, വിജയ് സേതുപതി, ബാബു രാജ് എന്നിങ്ങനെ പല താരങ്ങളുടെയും ശബ്ദം മഹേഷ് അനുകരിക്കാറുണ്ട്. ഈ അടുത്തിടെ ബിഗ്‌ബോസ് മലയാളം സീസൺ ഫൈവിലെ മത്സരാർത്ഥികളുടെ ശബ്ദം മഹേഷ് അനുകരിച്ചത് ഏറെ വൈറൽ ആയിരുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *