കല്യാണത്തിന് വെറും 20 പേരേ ഉണ്ടായിരുന്നുള്ളൂ, പ്രസവവും കുഞ്ഞിന്റെ മാമോദീസയും എല്ലാം സിംപിളായിരുന്നു; വിശേഷങ്ങള്‍ പങ്കുവച്ച് മിയ
ചെറിയ ചെറിയ റോളുകളിലൂടെ മലയാളത്തിലെ മുന്‍നിര താരനിരയിലേക്ക് വന്ന നടിയാണ് മിയ ജോര്‍ജ്. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം തുടങ്ങിയ മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം മാത്രമല്ല, തമിഴ് – തെലുങ്ക് സിനിമാ ലോകത്തും മിയ ശ്രദ്ധേയയാണ്. കല്യാണവും പ്രസവുമൊക്കെ കഴിഞ്ഞ് അഭിനയത്തില്‍ നിന്ന് ബ്രേക്കെടുക്കുന്നവരാണ് മിക്ക നായികമാരും. എന്നാല്‍ മിയയുടെ കാര്യത്തില്‍ അങ്ങനെ ഒന്നും ഉണ്ടായിരുന്നില്ല. വിവാഹത്തിന് ശേഷം ഇപ്പോള്‍ കൂടുതല്‍ സജീവമാവുകയാണ് നടി.
നടി ആനി അവതരിപ്പിയ്ക്കുന്ന, അമൃത ടിവിയില ആനീസ് കിച്ചണ്‍ എന്ന ഷോയില്‍ എത്തിയ നടി വിശേഷങ്ങള്‍ പങ്കുവച്ചു. വിവാഹത്തിന് ആരെയും ക്ഷണിക്കാതിരുന്നതിന്റെ പിണക്കം ആനി പറഞ്ഞപ്പോഴാണ്, കല്യാണത്തിന് വെറും 20 പേരേ ഉണ്ടായിരുന്നുള്ളൂ. തന്റെ കാര്യത്തില്‍ പ്രസവവും കുഞ്ഞിന്റെ മാമോദീസയും എല്ലാം സിംപിളായിരുന്നു എന്ന് മിയ പറഞ്ഞത്.
കൊവിഡ് കാലത്തായിരുന്നു വിവാഹവും പ്രസവവും എല്ലാം. വിവാഹത്തെ കുറിച്ച് എല്ലാവര്‍ക്കും അറിയാമായിരുന്നുവെങ്കിലും, ചടങ്ങുകള്‍ എല്ലാം സിംപിളായിരുന്നു എന്ന് മിയ പറയുന്നു. ആദ്യമായി പെണ്ണു കാണാന്‍ വന്ന ആളായിരുന്നു അശ്വിന്‍, ആളെ തന്നെ ഞാന്‍ കെട്ടുകയും ചെയ്തു. സിനിമ കാണുന്ന ആളാണെങ്കിലും, മിയ എന്ന ആര്‍ട്ടിസ്റ്റ് ഉണ്ട് എന്നറിയാമെങ്കിലും എന്നെ കുറിച്ച് ഒന്നും അശ്വിന് അറിയില്ലായിരുന്നു. എന്റെ ഫുള്‍ നെയിം പോലും അറിയാതെയാണ് പെണ്ണ് കാണാന്‍ വന്നത്.
പെണ്ണ് കണ്ട് പോയതും, ലോക് ഡൗണ്‍ ആയി. എല്ലാവരും വീടുകളില്‍ സ്റ്റക്കായി. അപ്പോള്‍ പിന്നെ വേറെ പണിയൊന്നും ഇല്ല, ഞങ്ങള്‍ ഫുള്‍ ടൈം ഫോണ്‍ വിളിയായി. അങ്ങനെയാണ് കൂടുതല്‍ അറിഞ്ഞതും പ്രണയിച്ചതും- മിയ പറഞ്ഞു.
കൊവിഡ് കാലത്ത് തന്നെയാണ് പ്രസവം കഴിഞ്ഞതും. ഏഴാം മാസത്തിലാണ് പ്രസവിച്ചത്. പ്രി മെച്വേഡ് ബേബി ആയതുകൊണ്ട് തന്നെ മകന് ചെറുപ്പം മുതലേ നല്ല ശ്രദ്ധ ആവശ്യമായിരുന്നു. 21 ദിവസത്തോളം ഇന്‍ക്യുബിലേറ്ററിലായിരുന്നു കുഞ്ഞ്. ഭാരം തീരെ കുറവായിരുന്നു. പിന്നെ പതിയെ പതിയെ എല്ലാം ഓകെയാക്കി എടുക്കുകയായിരുന്നു. ഇപ്പോള്‍ ആള് പെര്‍ഫക്ട് ഓകെയാണ്. 3 വയസ്സായി.
വരുന്ന പ്രജക്ടുകളെ കുറിച്ചും മിയ പറഞ്ഞു. വെബ് സീരീസും സിനിമകളുമൊക്കെയായി തിരക്കിലാണ് താരം. അതിനിടയില്‍ പല കഥകളും കേള്‍ക്കുന്നുണ്ട്. അതുകൂടാതെ ഇപ്പോള്‍ അമൃത ടിവിയിലെ സൂപ്പര്‍ ഫാമിലി എന്ന ഷോയുടെ മെന്റര്‍ കൂടെയാണ്. അതിന്റെ സന്തോഷവും മിയ പങ്കുവയ്ക്കുന്നു.
@All rights reserved Typical Malayali.
Leave a Comment