ഒരു പ്രായം കഴിഞ്ഞാൽ ലാലേട്ടൻ സന്യാസ ജീവിതത്തിലേക്കോ; ഒന്നും തള്ളിക്കളയാൻ ആകില്ലെന്ന് മഹാനടൻ
ഒരു പ്രായം കഴിഞ്ഞാൽ ലാലേട്ടൻ സന്യാസ ജീവിതത്തിലേക്കോ; ഒന്നും തള്ളിക്കളയാൻ ആകില്ലെന്ന് മഹാനടൻ
സിനിമ ചെയ്യുന്നതും ആത്മീയതും രണ്ടും രണ്ടുഫീൽ ആണല്ലോ. അഭിനയം ഒരു മെഡിറ്റേഷൻ തന്നെയാണ്. നമ്മൾ മറ്റൊരാളായി മാറുക ആണല്ലോ അഭിനയിക്കുമ്പോൾ. ഒരു യാത്രയാണ് സിനിമ ചെയ്യുന്നതും.
മോഹൻലാല്‍ നായകനാകുന്ന നേര് എന്ന ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍. നേരിന്റെ വിശേഷങ്ങൾ ആണ് സോഷ്യൽ മീഡിയ നിറയെ. ജീത്തു ജോസഫ് സംവിധാനം നിർവ്വഹിക്കുന്ന ചിത്രം ഡിസംബര്‍ 21നാണ് തീയേറ്ററുകളിലേക്ക് എത്തുന്നത്. ഇപ്പോഴിതാ നേരിന്റെ വിശേഷങ്ങൾ പങ്കിടുന്ന കൂട്ടത്തിൽ മോഹൻലാൽ പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.നേര് എന്ന സിനിമയിലെ ഒരു കഥാപാത്രം മാത്രമാണ് വിജയമോഹൻ. വില്ലൻ എന്നോ നായകൻ എന്നോ എന്നൊന്നും പറയാൻ ആകില്ല. ഒരു നിസ്സഹായ അവസ്ഥയിലൂടെ ഇയാൾ പോകുന്ന കാര്യങ്ങളാണ് സിനിമയിൽ കാണിക്കുന്നത്, ഒരു ഇമോഷണൽ ഡ്രാമ എന്ന് വിശേഷിപ്പിക്കാം. ഒരു കോർട്ട് റൂം ഡ്രാമ എന്ന് പറയാം മോഹൻലാൽ പറയുന്നു.ജീവിതത്തിൽ സൗഹൃദത്തിന് ഇത്ര മേൽ വാല്യൂ എന്തുകൊണ്ട് കൊടുക്കുന്നു എന്ന് അവതാരകൻ ചോദിക്കുമ്പോൾ അതിന്റെ വാല്യൂ കാത്തു സൂക്ഷിക്കേണ്ടത് ഒരു മനുഷ്യന്റെ ധര്‍മ്മം എന്നാണ് മോഹൻലാൽ പറഞ്ഞത്. ഒരാളോട് നല്ല രീതിയിൽ ചിരിച്ചു സംസാരിക്കുക, നല്ല രീതിയിൽ പെരുമാറുക എന്നത് നമ്മുടെ ബേസിക് സംഗതിയാണ്. നമുക്ക് ഓരോ ആളുകളൾക്കും പേഴ്സണൽ ആയി പല വിഷയങ്ങൾ ഉണ്ടായേക്കാം. എന്നാൽ അത് മറ്റുള്ളവരിലേക്ക് എത്തിക്കാതെ പോസിറ്റിവ് ആയ സംഗതികൾ സ്പ്രെഡ് ചെയ്യാൻ ശ്രമിച്ചാൽ എല്ലാവരിലും സന്തോഷം നിറയും.
ഇവിടെ വന്നു ഞാൻ സീരിയസ് ആയി ഇരുന്നാൽ ഈ അഭിമുഖത്തിന്റെ മുഖം തന്നെ മാറും അല്ലേ. സൗഹൃദം എല്ലാ സ്ഥലത്തും സംഭവിക്കുന്നതാണ്. എന്നാൽ നല്ല സുഹൃത്തുക്കൾ സംഭവിക്കുന്നത് കുറവായിരിക്കും അല്ലേ. നല്ല സൗഹൃദം എന്നും ഇഷ്ടപെടുന്ന ആളാണ് ഞാൻ. എനിക്ക് എല്ലാ രീതിയിലും ഉള്ള സുഹൃത്തുക്കൾ ഉണ്ട്. സ്പിരിച്വൽ തോട്ട്സ് ഉള്ള സുഹൃത്തുക്കളുണ്ട്. ചെറുപ്പകാലം മുതൽക്കേ അത്തരക്കാർ ഉണ്ട്. ചിലപ്പോൾ അത്തരത്തിലുള്ള ചിന്തകൾ ചെറുപ്പം മുതലേ ഉണ്ടായതുകൊണ്ടാകാം ഇങ്ങനെ ഒക്കെ ആയതും.
ഒരു പ്രായം കഴിഞ്ഞാൽ ആത്മീയമായ ചിന്തയിലേക്ക് മാറാനുള്ള സാധ്യത ഉണ്ടോ എന്ന ചോദ്യത്തിന് മലയാളത്തിന്റ മഹാ നടൻ പ്രതികരിച്ചത് ഇങ്ങനെ ആയിരുന്നു.”സാധ്യത നമുക്ക് അറിയില്ലല്ലോ, ഒന്നും തള്ളിക്കളയാൻ ആകില്ല. അതിനുവേണ്ടി ശ്രമിക്കുന്നില്ല. പിന്നെ നമ്മുടെ ജീവിതത്തിന്റെ പോക്ക് എങ്ങനെ എന്ന് നിർവചിക്കാൻ നമുക്ക് സാധിക്കില്ലല്ലോ. അറിഞ്ഞാൽ അതിന്റെ രസവും പോകുമല്ലോ. മനഃപൂർവ്വം അതിലേക്ക് പോകാൻ താത്പര്യമില്ല, പക്ഷെ അതിലെ പല കാര്യങ്ങളോടും എനിക്ക് ഉള്ളുകൊണ്ട് ഒരുപാട് ഇഷ്ടവുമാണ്. അത് എന്റെ സുഹൃത്തുക്കൾ കാരണമാണ്.കുറച്ചുനാളത്തേക്ക് ആത്മീയത സംഭവിക്കാൻ സാധ്യത ഇല്ല. ചിലപ്പോൾ സംഭവിച്ചേക്കാം. സംഭവിക്കാതെയും ഇരിക്കാം.നല്ല സിനിമകൾ ചെയ്യാൻ ഭാഗ്യം ചെയ്ത ആളാണ് ഞാൻ. അത്തരത്തിൽ സംവിധായകരും, സ്ക്രിപ്റ്റ് റൈറ്റേഴ്സും ഉണ്ടാകട്ടെ എന്നാണ് പ്രാർത്ഥന. നല്ല സ്ക്രിപ്പിറ്റ് എന്ന് നമുക്ക് എവിടെയും പറയാൻ ആകില്ല. അത് അങ്ങനെയാണ്. ഏതൊരു നടനും ആഗ്രഹിക്കുന്നത് നല്ലൊരു സ്ക്രിപ്പിറ്റിനുവേണ്ടിയാണ്. ഞാൻ ഒരു കൊച്ചുകുട്ടി തന്നെയാണ് ഇപ്പോളും. ചൈൽഡ് എന്നത് ഒരു ക്യൂരിയോസിറ്റിയാണ് എപ്പോഴും. ഒരു പുതുമ ഉണ്ടാകുമ്പോളാണ് എല്ലാം സുഖമാകുന്നത്- മോഹൻലാൽ വെറൈറ്റി മീഡിയയോട് പറയുന്നു.
@All rights reserved Typical Malayali.
Leave a Comment