മോഹന്‍ലാലിന്റെ അമ്മ കിടപ്പിലായതിന്റെ കാരണമിത്..!! 87കാരി ശാന്തമ്മയ്ക്ക് സംഭവിച്ചത്.. ഇപ്പോഴത്തെ അവസ്ഥ..!!
മോഹൻലാലിന്റെ അമ്മ; നമ്മുടെയും; സ്നേഹനിറങ്ങളാൽ സേതു എഴുതിയ ചിത്രം – സ്നേഹക്കൽക്കണ്ടം പോലെ മധുരിക്കുന്ന ആ പേരാണ്, അതു മാത്രമാണ് ശാന്തകുമാരിയെന്ന അമ്മയോട് മലയാളിയമ്മമാർക്ക് അസൂയ തോന്നാനുള്ള ഏക കാരണം – മോഹൻലാൽ! മലയാള സിനിമകൾ കാണുന്ന ഏതമ്മയുടെയും ആഗ്രഹമാണ് മോഹൻലാലിനെപ്പോലെ ഒരു മകൻ. കുസൃതി കാട്ടിച്ചിരിക്കുന്ന, മടിയിൽ തലവച്ചു കിടന്ന് വർത്തമാനം പറയുന്ന, അമ്മയെ പ്രാണനെപ്പോലെ ചേർത്തുപിടിക്കുന്ന മകൻ. സ്ക്രീനിൽ കവിയൂർ പൊന്നമ്മയും കെപിഎസി ലളിതയും സുകുമാരിയുമൊക്കെ ലാലിന്റെ അമ്മമാരായി എത്തിയപ്പോൾ ആ സിനിമാ മുഹൂർത്തങ്ങൾ കണ്ടിരുന്ന മലയാളികളുടെ കണ്ണും ഹൃദയവും നിറഞ്ഞിരുന്നു. സ്ക്രീനിനു പുറത്തും ലാൽ അങ്ങനെയൊരു മകനാണ്.
തന്റെ അമ്മയെ നെഞ്ചോടു ചേർത്തു പിടിക്കുന്ന, അമ്മയെ ഓർത്തു കണ്ണുനിറയുന്ന മകൻ. മോഹൻലാലിനെയും അദ്ദേഹത്തിന്റെ സിനിമകളെയും പോലെ നമുക്കു പ്രിയപ്പെട്ടതാണ് അദ്ദേഹത്തിന്റെ അമ്മയും. അഭിമുഖങ്ങളിൽ സ്വകാര്യ ജീവിതത്തെക്കുറിച്ച് വളരെ ചുരുക്കം വാക്കുകളിൽ ഒതുക്കുകയാണ് അദ്ദേഹത്തിന്റെ പതിവെങ്കിലും ആ അമ്മ നമുക്ക് സുപരിചിതയാണ്. മലയാളത്തിന്റെ പ്രിയനടൻ അറുപതിലേക്കു കടക്കുമ്പോൾ ആ അമ്മയെ എങ്ങനെയാണ് ഓർക്കാതിരിക്കുക. ആ ചിന്തകളിലേക്ക് മനോഹരമായ ഒരു ചിത്രവുമായി എത്തിയിരിക്കുകയാണ് സംവിധായകനും ചിത്രകാരനായ സേതു ഇയ്യാൽ. സേതുവിന്റെ വരകൾ സിനിമാലോകത്തിന് ഏറെ പ്രിയപ്പെട്ടതാണ്.
@All rights reserved Typical Malayali.
Leave a Comment