മോഹൻലാൽ കുടുംബത്തിലെ മരണങ്ങളിൽ പങ്കെടുക്കില്ല, സഹായം ചെയ്യില്ല’; ആരോപണവുമായി പിതൃസഹോദര പുത്രൻ ബിജു
മലയാളത്തിന്റെ സൂപ്പർസ്റ്റാർ മോഹൻലാലിനെതിരെ (Mohanlal) ആരോപണവുമായി അദ്ദേഹത്തിന്റെ പിതാവിന്റെ സഹോദരപുത്രൻ ബിജു ഗോപിനാഥൻ നായർ. വർഷങ്ങളായുള്ള പല കാര്യങ്ങളും ഇദ്ദേഹം ഒരു യൂട്യൂബ് ചാനലിൽ ആരോപണമെന്ന നിലയിൽ ഉന്നയിക്കുന്നു. ഈ വിഷയം സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറുകയും ചെയ്തിട്ടുണ്ട്. മോഹൻലാലിനേക്കാളും അടുപ്പം അദ്ദേഹത്തിന്റെ ജ്യേഷ്‌ഠൻ പ്യാരിലാലിനോടായിരുന്നു എന്നും ബിജു.മോഹൻലാൽ ഏതോ വലയത്തിനുള്ളിൽ ആണെന്നും, ഒടിയൻ സിനിമയ്ക്കായി നടത്തിയ മേക്കോവറുകൾ അദ്ദേഹത്തിന് മുഖത്തു നീണ്ടു നിൽക്കുന്ന പ്രശ്നങ്ങൾ സൃഷ്‌ടിച്ചുവെന്നും ബിജു. മോഹൻലാലിന് താടിയെടുക്കാൻ സാധിക്കില്ല എന്നും ബിജു. അതിനൊരു കാരണവും ആരോപിക്കുന്നു.കിലുക്കത്തിലും ചിത്രത്തിലും മറ്റും കണ്ട മോഹൻലാലിൻറെ പഴയ രൂപത്തിലേക്കെത്താൻ പ്രയാസമാണ്. താടിയെടുക്കാൻ പറ്റില്ല. ഷേവ് ചെയ്താൽ അലർജി പ്രശ്നമാണ്’.ജീവിതത്തിൽ ശോഭിക്കാൻ അദ്ദേഹത്തിന് അഭിനയമാണ് ചേർന്ന മാർഗമെന്ന് ഒരു ജ്യോത്സ്യൻ പ്രവചിച്ചത്രേ.
ബിസിനസ് പറ്റില്ല. ഇടയ്ക്ക് ഒരു ഇടിവ് വന്നുവെങ്കിലും 84 വയസു വരെ മോഹൻലാൽ സിനിമയിൽ നിറഞ്ഞു നിൽക്കുമെന്നും പ്രവചനമുണ്ടെന്നു ഇദ്ദേഹം വാദിക്കുന്നു.ഒരുപാടു പേരെ സഹായിക്കുമെങ്കിലും കുടുംബത്തിനുള്ളിൽ അങ്ങനെയല്ല എന്ന് ബിജു. ഒരിക്കൽ രണ്ടു ലക്ഷത്തിന്റെ അത്യവശ്യം വന്നു. അന്ന് ആന്റണി പെരുമ്പാവൂരിനെ വിളിച്ചു. ആന്റണി വരാൻ പറഞ്ഞ് ചേട്ടന്റെ കയ്യിൽ നിന്നും പണം വാങ്ങിത്തന്നു’.ചേച്ചി (സുചിത്ര) ഒരിക്കൽ 40,000 രൂപ തന്നു. അല്ലാതെ സഹായം വേണമെന്ന് ചോദിക്കുകയോ തരികയോ ഉണ്ടായിട്ടില്ല. തിരിച്ചു കൊടുക്കാൻ മാർഗ്ഗമില്ലാത്തത് കൊണ്ടാണ് ആ പണം തിരിച്ചു കൊടുക്കാത്തത് എന്ന് ബിജു.പിന്നെ 13 ലക്ഷം ചോദിച്ചപ്പോൾ ഇല്ലെന്നു പറഞ്ഞു. മരണം നടന്നാൽ ബന്ധുവീട്ടിൽ വരില്ല. എന്റെ അച്ഛൻ മരിച്ചിട്ട് വന്നില്ല. സിനിമാ നടൻ ആകുമെന്ന് പറഞ്ഞ് ജാതകം എഴുതിയ ബന്ധുവിനെ കാണാൻ വന്നില്ല. ജീത്തു ജോസഫിന്റെ സിനിമയുടെ ഷൂട്ടിങ്ങിനു തിരുവനന്തപുരത്തു വന്നിട്ട് പോലും കാണാൻ വന്നില്ല’ എന്നും ബിജു ആരോപിക്കുന്നു. ‘മാസ്റ്റർ ബിൻ’ എന്ന യൂട്യൂബ് ചാനലിലാണ് ബിജു അഭിമുഖം നൽകിയത്.അതേസമയം, മോഹൻലാൽ മലയാളത്തിൽ ‘മലൈക്കോട്ടൈ വാലിബൻ’ എന്ന സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണ്. ‘എമ്പുരാൻ’ സിനിമയുടെ ആദ്യഘട്ട ഷൂട്ടിംഗ് കഴിഞ്ഞു. ‘റമ്പാൻ’ എന്ന ചിത്രത്തിന്റെ പ്രഖ്യാപനം അടുത്തിടെയായിരുന്നു.
@All rights reserved Typical Malayali.
Leave a Comment