ഭരണങ്ങാനത്തെ പള്ളിയില്‍ കണ്ണീരോടെ പ്രാര്‍ത്ഥന..!! നടി മോഹിനിയുടെ ഇപ്പോഴത്തെ അവസ്ഥ കണ്ടോ..!!

മുട്ടിപ്പായി പ്രാർത്ഥിച്ച് മോഹിനി! സമാധാനമില്ലാത്ത ജീവിതത്തിൽ ആശ്രയമായത് യേശു; കുടുംബത്തിനൊപ്പം ഭരണങ്ങാനത്ത്.2013 ലാണ് മോഹിനി ക്രിസ്തുമതവിശ്വാസിയായി ക്രിസ്റ്റീന എന്ന് പേര് സ്വീകരിച്ചത്. തഞ്ചാവൂരിലെ ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ച മഹാലക്ഷ്മി സിനിമയ്ക്ക് വേണ്ടിയാണ് മോഹിനി എന്ന പേര് സ്വീകരിച്ചതും.actress mohini visited st alphonsa shrine church bharananganam viral pics.മുട്ടിപ്പായി പ്രാർത്ഥിച്ച് മോഹിനി! സമാധാനമില്ലാത്ത ജീവിതത്തിൽ ആശ്രയമായത് യേശു; കുടുംബത്തിനൊപ്പം ഭരണങ്ങാനത്ത്
ഒരുകാലത്ത് മലയാളസിനിമയിലെ ശാലീന സുന്ദരിയായിരുന്നു നടി മോഹിനി. ഗസല്‍, പഞ്ചാബി ഹൗസ്, പരിണയം, വേഷം തുടങ്ങിയ മലയാള സിനിമകളിലൂടെ ശ്രദ്ധേയായ മോഹിനി മതം മാറിയത് പ്രേക്ഷകര്‍ക്ക് ഞെട്ടലായിരുന്നു. ഹിന്ദു ബ്രഹ്മാണ കുടുംബത്തില്‍ ജനിച്ച മോഹിനി എന്തിന് ക്രിസ്തു മതം സ്വീകരിച്ചു എന്നായി പിന്നെ ചർച്ച. തനിക്ക് പ്രാർത്ഥന ജീവിതത്തിൽ എത്രത്തോളം മാറ്റങ്ങൾ വരുത്തിയെന്ന് മോഹിനി പലകുറി തുറന്ന് പറഞ്ഞിട്ടും ഉണ്ട്. ഇപ്പോഴിതാ കഴിഞ്ഞദിവസം മുതൽ സോഷ്യൽ മീഡിയയിൽ നിറയുന്നത് മോഹിനിയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ ആണ്.മഹാലക്ഷ്മി ആദ്യം മോഹിനിയായി.ഭരണങ്ങാനത്ത് വിശുദ്ധ അൽഫോൻസാമ്മയുടെ കബറിടം സന്ദർശിക്കാൻ എത്തിയ മോഹിനിയുടെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. ഈശോയെ തന്റെ രക്ഷകനും നാഥനുമായിട്ടാണ് താൻ കാണുന്നതെന്ന് പലകുറി മോഹിനി പറഞ്ഞിട്ടുണ്ട്. കോയമ്പത്തൂരിൽ തമിഴ് ബ്രാഹ്മണകുടുംബത്തിൽ ജനിച്ച താരത്തിന്‍റെ ആദ്യത്തെ പേര് മഹാലക്ഷ്മി എന്നായിരുന്നു. സിനിമയിലെത്തിയപ്പോൾ സ്വീകരിച്ച പേരാണ് മോഹിനി. പിന്നീടത് ക്രിസ്റ്റീനയായി.

2010 ൽ വിവാഹത്തോടെ അമേരിക്കയിലേക്ക് കുടിയേറിയ മോഹിനിയുടെ ശരിക്കുള്ള പേര് മഹാലക്ഷ്മി എന്നായിരുന്നുവെങ്കിലും കർത്താവിലുള്ള തന്റെ വിശ്വാസം ആണ് പിന്നീട് ക്രിസ്റ്റീന എന്ന പേരിലേക്ക് എത്തിച്ചതെന്നും മോഹിനി പറഞ്ഞിട്ടുണ്ട്. ക്രിസ്റ്റീന എന്നാൽ ക്രിസ്തുസാക്ഷി എന്നാണ് അർഥം എന്നും താരം പറഞ്ഞിരുന്നു. വിശ്വാസത്തിലുറച്ച് ജീവിക്കാൻ അവന്റെ സഹായം കൂടിയേ തീരൂ എന്നാണ് താൻ വിശ്വസിക്കുന്നതെന്നും മോഹിനി മുൻപൊരിക്കൽ ശാലോം ടിവിയിൽ സംസാരിക്കവെ തുറന്നുപറഞ്ഞു.
മോഹിനിയുടെ പൂർവ്വികർ തഞ്ചവൂർകാരാണ് . മോഹിനി വളർന്നതും പഠിച്ചതും ചെന്നൈയിലാണ്. സിനിമയുമായി ഒരു ബന്ധവും ഇല്ലായിരുന്ന മോഹിനി തീർത്തും അപ്രതീക്ഷിമായിട്ടാണ് സിനിമയിലേക്ക് എത്തിയത്. മോഹിനിയുടെ അച്ഛന്റെ സുഹൃത്ത് വഴിയാണ് അവർ സിനിമയിലേക്ക് എത്തിയത്. 2013-ലാണ് മോഹിനി ക്രിസ്തുമതം സ്വീകരിച്ചത്. ജീവിതത്തിലെ ഇരുണ്ട ദിനങ്ങൾ കർത്താവ് മാറ്റി എന്നാണ് തന്റെ വിശ്വാസം എന്നും മോഹിനി മുൻപൊരിക്കൽ പറഞ്ഞിരുന്നു.നന്നായി പോകുന്ന നമ്മുടെ ജീവിതത്തിൽ എപ്പോഴാണ് ഒരു സ്പീഡ് ബ്രെയ്ക്ക് വരിക എന്നറിയില്ല. വിവാഹശേഷം എന്റെ ശാരീരിക ആരോഗ്യവും മാനസിക ആരോഗ്യവും മോശമായി. ജീവിതം തന്നെ മടുത്തു. നിരാശ ചിന്തകളുമായി വളരെയധികം ബുദ്ധിമുട്ടി. ഒട്ടനവധി ഡോക്ടർമാരെക്കണ്ട് ചികിത്സ നടത്തി പരിഹാരം ഉണ്ടായില്ല. നെഗറ്റീവ് ചിന്തകളിൽ നിന്നും വിടുതൽ കിട്ടാനായി കൃസ്തീയ ആരാധനയും സുവിശേഷങ്ങളും എനിക്ക് തുണയായി. ആ മതത്തിലേക്ക് മാറി.- എന്നാണ് മതം മാറ്റത്തെ കുറിച്ച് മോഹിനി പ്രതികരിച്ചത്.വീട്ടിൽ ജോലിക്കുനിന്ന ക്രൈസ്തവ പെൺകുട്ടിയുടെ ബൈബിൾ കഥപുസ്തകമെന്ന മട്ടിൽ മറിച്ചു നോക്കിയപ്പോൾ ആണ് ആ വിശ്വാസത്തെ കുറിച്ച് താൻ അറിയുന്നതെന്നും മോഹിനി പറഞ്ഞിട്ടുണ്ട്. “അന്ന് രാത്രിയിലാണ്, എന്റെ പാപങ്ങളിൽനിന്നും വേദനയിൽനിന്നും എന്നേക്കുമായി മോചനം നൽകാൻ കഴിവുള്ള യേശുക്രിസ്തു എന്ന സത്യവെളിച്ചത്തെ ഞാൻ ദർശിക്കുന്നത്.ബാല്യം മുതൽ ഞാൻ തിരഞ്ഞ പരിപൂർണ്ണനായവനെ അന്നു മുതൽ ഞാൻ അനുഭവിക്കാൻ തുടങ്ങി. ഇതായിരുന്നു തുടക്കം എന്നാണ് മോഹിനി പറഞ്ഞിട്ടുള്ളത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *