ശ്വാസം മുട്ടിയാലും മോനിഷ നിർത്തില്ലായിരുന്നു”! എന്റെ പ്രാണന്റെ ഓരോ തുടിപ്പിലും അവളാണ്; ശ്രീദേവി ഉണ്ണി പറയുന്നു!

നിറഞ്ഞ ചിരിയും നെറ്റിയിൽ ഒരു മഞ്ഞക്കുറിയും നിറഞ്ഞ നിഷ്കളങ്കതയും ഉള്ള ഒരു പാവാടക്കാരി, അതാണ് മലയാളികളുടെ മനസ്സിൽ ഇന്നും മോനിഷ. 1992 ഡിസംബർ 5 ആം തീയതി ആയിരുന്നു വാഹനാപകടത്തിന്റെ രൂപത്തിൽ 21 ആം വയസ്സിൽ വിധി ആ അഭിനയ പ്രതിഭയെ തട്ടിയെടുത്തത്. മോനിഷ ഈ ലോകത്തോട് വിട പറഞ്ഞിട്ട് 30 വർഷം പിന്നിടാൻ ഒരുങ്ങുകയാണ്. ഇന്നും മോനിഷ മരിക്കാത്തതും ആ ഓർമ്മകളുമായി മാത്രം ജീവിക്കുന്ന ഒരാൾ ഉണ്ട്, മകളെ ജീവനെപ്പോലെ സ്നേഹിച്ച, കണ്മുന്നിൽ മകളെ നഷ്ടപ്പെട്ട ഒരമ്മ, മോനിഷയുടെ അമ്മയും നർത്തകിയും നടിയുമായ ശ്രീദേവി ഉണ്ണി.

അടുത്തിടെ അമൃത ടീവിയുടെ സൂപ്പർ അമ്മയും മകളും വേദിയിൽ എത്തിയ ശ്രീദേവി മകളെ കുറിച്ച് പറഞ്ഞ വാക്കുകൾ കേൾക്കുന്നവരിൽ വേദന ഉളവാക്കുന്നതാണ്. “എന്റെ പ്രാണനിൽ ഓരോ തുടുപ്പിലും മോനിഷയുടെ ഓർമ്മകൾ ആണ്. അതാണ് സത്യം. ചെറിയ വയസുമുതൽ മോനിഷ ഒരു കലാകാരി ആയിരുന്നു. അവൾ നടക്കുന്നത് കാണുമ്പോൾ തന്നെ അറിയാം ഒരു കലാകാരി ആണ്, ഡാൻസർ ആണ് എന്നൊക്കെ. അച്ഛനും അമ്മയും എന്ന നിലയ്ക്ക് അവളുടെ എല്ലാ കഴിവുകളും മനസിലാക്കി ആണ് ഞങ്ങൾ പ്രോത്സാഹിപ്പിച്ചത്.

മോനിഷയുടെ പ്രെസൻസ് ശരിക്കും എപ്പോഴും ഒരു ആഘോഷം ആയിരുന്നു. അന്നത്തെ കാലത്ത് ഇന്നത്തെ പോലെ ഉള്ള ഷോകളോ ടീവി പരിപാടികളോ ചാനലുകളോ ഒന്നും ഉണ്ടായിരുന്നില്ല. ആകെ ഉണ്ടായിരുന്നത് സ്റ്റേജിൽ വരുന്ന പരിപാടികളും ഞങ്ങളുടെ അസോസിയേഷന്റെ പരിപാടികളും മാത്രമാണ്. പക്ഷെ എന്നും വൈകിട്ട് മോൾ സ്‌കൂൾ വിട്ട് വന്നിട്ട് ഞങ്ങളും ഓഫീസ് ഒക്കെ കഴിഞ്ഞ് വന്നിട്ട് പിന്നെയുള്ള പ്രധാന എന്റർടൈൻമെന്റ് മോനിഷയുടെ പാട്ടും ഡാൻസും അഭിനയവും ഒക്കെ ആയിരുന്നു.

ഒരു മൂന്നുവയസ്സിലൊക്കെ മോനിഷ ഭംഗിയായിട്ട് പാടിയിട്ട് ഒരു കൈകൊട്ടിക്കളി ഒക്കെ മുഴുവൻ ചെയ്യുമായിരുന്നു. കൊഞ്ചിയുള്ള കുട്ടികളുടെ ഭാഷയിൽ തന്നെയാണ്. പക്ഷെ ശ്വാസം മുട്ടിയാലും പാട്ട് നിർത്തില്ല. അന്നത്തെ കാലത്ത് അത് റെക്കോർഡ് ചെയ്യും. എല്ലാ അമ്മമാരോടും ഞാൻ പറയുന്നത് നിങ്ങളുടെ മക്കൾ നിങ്ങളുടെ നിധിയാണ്. കിട്ടുന്ന അവസരങ്ങൾ ഉപയോഗിക്കുക. അതൊന്നും കളയാതിരിക്കുക. ഞാൻ ഇതൊക്കെ കണ്ടിട്ട് ഇപ്പോൾ ജീവിതത്തിൽ ആനന്ദിക്കുകയാണ്. ജീവിതം ആഘോഷിക്കുക” എന്നാണ് ശ്രീദേവി ഉണ്ണി സൂപ്പർ അമ്മയും മകളും വേദിയിലെ മത്സരാർത്ഥികളോട് പറഞ്ഞത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *