അലമുറയിട്ട് കരഞ്ഞ് നമിതമോളുടെ കൂട്ടുകാര്‍..! ഇതെങ്ങനെ സഹിക്കാനാണ്..
മുവാറ്റുപുഴക്ക് ആകെ വേദനയായി മാറുകയാണ് നിർമല കോളജ് അവസാന വർഷ ബികോം വിദ്യാർത്ഥിനി നമിതയുടെ അപ്രതീക്ഷിത വിയോഗം.കോളേജിൽ നിന്ന് പരീക്ഷ കഴിഞ്ഞു കൂട്ടുകാർക്ക് ഒപ്പം വീട്ടിലേക്ക് പോകുന്നതിന് വേണ്ടി റോഡ് മുറിച്ചു കടന്ന നമിതയെയും കൂട്ടുകാരിയേയും അമിത വേഗതയിൽ ബൈക്ക് യാത്രികൻ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.22 വയസ്സ് ഉള്ള ആൻസൺ റോയിയാണ് നമിതയെ ഇടിച്ചു തെറിപ്പിച്ചത്.ഇയാൾക്കും അപകടത്തിൽ പരിക്കേറ്റു.കോളേജിന് മുന്നിലൂടെ സ്ഥിരം ആയി ബൈക്ക് ഇരപ്പിച്ചു ഷോ കാണിക്കുന്നവനാണ്.അപകടം ഉണ്ടാകും മുൻപ് കോളേജ് പരിസരത്തു അമിത വേഗതയിൽ ഇയാൾ ചുറ്റി കറങ്ങിയിരുന്നു.കോളേജിന് മുന്നിൽ ബൈക്ക് ഇരപിച്ച ഇയാളും വിദ്യാർത്ഥികളുമായി തർക്കം ഉണ്ടാക്കി.തുടർന്ന് സ്ഥലം വിട്ട ഇയാൾ അമിത വേഗതയിൽ പാഞ്ഞെത്തിയാണ് അപകടം ഉണ്ടാക്കിയത്.അതെ സമയം ക്ലാസ് കഴിഞ്ഞു കളി ചിരിയോടെ യാത്ര പറഞ്ഞു പിരിഞ്ഞ പ്രിയ സഹപാഠി ഇനി ഒരിക്കലും തിരികെ വരാതെ മടങ്ങി എന്ന് വിശ്വസിക്കാൻ ആയിട്ടില്ല ഉറ്റ സുഹ്യത്തുക്കൾക്ക്.നമിതയുടെ മൃതദേഹം സൂക്ഷിച്ച നിർമല ഹോസ്പിറ്റലിൽ രാത്രി വൈകിയും ഉറ്റ സുഹ്യത്തുക്കൾ തരിച്ചിരിപ്പായിരുന്നു.കണ്ണഞ്ചിപ്പിക്കുന്ന വേഗത്തിൽ എത്തിയ ബൈക്ക് നമിതയുടെ ജീവൻ എടുത്തത് കണ്ടു നിന്ന സഹപാഠികളിൽ പലരും തളർന്നു വീണു.
അപകട ശേഷവും ജീവന്റെ തുടിപ്പ് ഉണ്ടായിരുന്നു നമിതയിൽ.നമിതയുമായി ഹോസ്പിറ്റലിലേക്ക് തിരിച്ച വാഹനത്തിന് പിന്നാലെ കോളേജ് വിദ്യാർത്ഥികൾ എല്ലാം കൂട്ടമായി ഹോസ്പിറ്റലിൽ എത്തി.മരണം സ്ഥിരീകരിച്ചതോടെ ഇവരിൽ പലർക്കും ദുഃഖം നിയന്ത്രിക്കാൻ ആയില്ല.ക്‌ളാസിലും കോളേജിലും ഏറ്റവും ശാന്ത സ്വഭാവക്കാരിയും എല്ലാവരുമായി സൗഹ്യദം സൂക്ഷിച്ചിരുന്ന വിദ്യാർത്ഥിനി ആയിരുന്ന നമിത കുടുംബത്തിന്റെ വലിയ പ്രതീക്ഷ ആയിരുന്നു.നമിതയെ പ്രവേശിപ്പിച്ച അതെ ഹോസ്പിറ്റലിൽ തന്നെയാണ് റോയിയെ പ്രവേശിപ്പിച്ചത്.അപകട ശേഷം ഹോസ്പിറ്റലിൽ വെച്ച് വാഹനം ആയാൽ ഇടിക്കും എന്ന് വാഹനം ഓടിച്ചിരുന്ന ആൻസൺ കൂസലില്ലാതെ പ്രതികരിച്ചത് വിദ്യാർത്ഥികളുടെ രോക്ഷത്തിന് ഇടയാക്കി.ഇതോടെ ഹോസ്പിറ്റൽ പരിസരത്തു സംഘർഷമായി.അതെ സമയം റോയ് വിവിധ കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
@All rights reserved Typical Malayali.
Leave a Comment