അതിനൊരു കാരണമുണ്ട്; 18 വര്‍ഷത്തെ സന്തോഷകരമായ ദാമ്പത്യ ജീവിതത്തിന്റെ രഹസ്യം വെളിപ്പടുത്തി ജ്യോതിക!ഏഴ് വര്‍ഷത്തെ പ്രണയം, 18 വര്‍ഷത്തെ ദാമ്പത്യം.

അതിനൊരു കാരണമുണ്ട്; 18 വര്‍ഷത്തെ സന്തോഷകരമായ ദാമ്പത്യ ജീവിതത്തിന്റെ രഹസ്യം വെളിപ്പടുത്തി ജ്യോതിക!ഏഴ് വര്‍ഷത്തെ പ്രണയം, 18 വര്‍ഷത്തെ ദാമ്പത്യം. എന്താണ് ഈ 25 വര്‍ഷക്കാലത്തെ സന്തോഷകരമായ ബന്ധത്തിന്റെ രഹസ്യം എന്ന് ജ്യോതിക വെളിപ്പെടുത്തുന്നു. ആദ്യമായി കണ്ടപ്പോള്‍ ഞങ്ങള്‍ക്കിടയില്‍ ഉണ്ടായ ആ ബന്ധമാണ് ഇപ്പോഴും മുന്നോട്ട് കൊണ്ടുപോകുന്നത് എന്നാണ് ജ്യോതിക പറയുന്നത്
surya jyothika friendship
18 വര്‍ഷത്തെ സന്തോഷകരമായ ദാമ്പത്യ ജീവിതത്തിന്റെ രഹസ്യം വെളിപ്പടുത്തി ജ്യോതിക!

തമിഴ് സിനിമയിലെ എന്ന് മാത്രമല്ല, സൂര്യ – ജ്യോതിക ദമ്പതികളെ ആരാധിക്കുന്നവര്‍ക്കെല്ലാം അവരൊരു മാതൃകാ ദമ്പതിമാര്‍ തന്നെയാണ്. ഭാര്യയെ സൂര്യ എത്രമാത്രം ബുഹമാനിക്കുന്നു എന്നും, കരിയറില്‍ ഇരുവരും എത്രത്തോളം പിന്തുണ നല്‍കിയാണ് മുന്നോട്ട് പോകുന്നത് എന്നും പല അഭിമുഖങ്ങളിലും രണ്ടു പേരും പറഞ്ഞ കാര്യങ്ങളെല്ലാം പലപ്പോഴും വൈറലായിരുന്നു. ജ്യോതികയെ സൂര്യ ട്രീറ്റ് ചെയ്യുന്ന രീതികണ്ട് ‘ദ പെര്‍ഫക്ട് ജെന്റില്‍മാന്‍’ എന്നാണ് ആരാധകര്‍ അദ്ദേഹത്തെ വിശേഷിപ്പിയ്ക്കുന്നത്.

മക്കളായതിന് ശേഷം അഭിനയത്തില്‍ നിന്നും മാറി നിന്ന തനിക്ക് ഇന്റസ്ട്രിയിലേക്ക് തിരിച്ചുവരാന്‍ ഏറ്റവും അധികം പിന്തുണ നല്‍കിയ സൂര്യയാണ് എന്ന് ജ്യോതിക പറഞ്ഞിരുന്നു. എന്തിനേറെ, ജ്യോതിക തിരിച്ചു വന്ന ചിത്രവും, തിരിച്ചുവരവില്‍ തുടക്കത്തില്‍ ജ്യോതിക ചെയ്ത സിനിമകളും നിര്‍മിച്ചത് സൂര്യയുടെ 2ഡി എന്റര്‍ടൈന്‍മെന്റ്‌സ് തന്നെയാണ്. ജ്യോതികയുടെ സിനിമാ സെറ്റുകളിലും, സിനിമാ പ്രമോഷനുകളിലും സജീവമായി എത്തുന്ന സൂര്യയുടെ ഫോട്ടോകളും വീഡിയോകളും എല്ലാം വൈറലാവുന്നുണ്ട്. ഇതുപോലെ പരസ്പരം സപ്പോര്‍ട്ട് ചെയ്യുന്ന മറ്റൊരു ജോഡി ഇന്റസ്ട്രിയില്‍ ഇല്ല എന്ന് അടിവരയിട്ടു പറയാന്‍ സാധിക്കും എന്ന് ആരാധകര്‍ പറയുന്നു.

ഏഴ് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് സൂര്യയും ജ്യോതികയും വിവാഹിതരായത്. വിവാഹം കഴിഞ്ഞിട്ട് ഇപ്പോള്‍ 18 വര്‍ഷങ്ങള്‍. മൊത്തത്തില്‍ കാല്‍ നൂണ്ടാണ്ട് പിന്നിടുന്ന ജീവിതം. എങ്ങനെയാണ് 25 വര്‍ഷക്കാലമായി ഇത്ര സന്തോഷത്തോടെ പോകാന്‍ കഴിയുന്നത് എന്ന് ചോദിച്ചാല്‍ ജ്യോതികയ്ക്ക് അതിന് കൃത്യമായ മറുപടിയുണ്ട്, അതിന് കാരണം ഞങ്ങളുടെ സൗഹൃദമാണ് എന്ന് ജ്യോതിക പറയുന്നു.

തമിഴ് ഇന്റസ്ട്രിയിലേക്ക് ഞാന്‍ ആദ്യമായി വന്ന സമയത്ത്, എന്റെ ആദ്യത്തെ ഹീറോ ആയിരുന്നു സൂര്യ. എനിക്ക് ഇന്റസ്ട്രിയില്‍ ഏറ്റവും ആദ്യം കിട്ടിയ സുഹൃത്ത് സൂര്യയാണ്. ആ സൗഹൃദം ഇന്നും ഞങ്ങള്‍ക്കിടയിലുണ്ട്. അങ്ങനെയൊരു ബന്ധമാണ് ഇന്നും ഞങ്ങളെ ഇത്തരത്തില്‍ മുന്നോട്ട് കൊണ്ടുപോകുന്നത് എന്ന് ഞാന്‍ വിശ്വസിക്കുന്നു- ജ്യോതിക പറഞ്ഞു.

ഇരുവരും ഒന്നിച്ചുള്ള സിനിമ വരാന്‍ സാധ്യതയുണ്ടോ എന്ന് ചോദിച്ചപ്പോള്‍, തീര്‍ച്ചയായും അങ്ങനെ ഒരു നല്ല സ്‌ക്രിപ്റ്റ് വന്നാല്‍ അഭിനയിക്കും എന്ന് ജ്യോതിക വ്യക്തമാക്കി. അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇരുവരും ഒന്നിച്ച് അഭിനയിക്കുന്നു എന്ന തരത്തിലുള്ള വാര്‍ത്ത സത്യമാണോ എന്ന ചോദ്യത്തിന്, അതിന് ഇതുവരെ സ്ഥിരീകരണം ആയിട്ടില്ല എന്നായിരുന്നു പ്രതികരണം.

1999 ല്‍ പുറത്തിറങ്ങിയ പൂവെല്ലാം കേട്ടുപ്പാര്‍ എന്ന ചിത്രത്തിലാണ് ആദ്യമായി സൂര്യയും ജ്യോതികയും ഒന്നിച്ചഭിനയിച്ചത്. അതിന് ശേഷം പതിനൊന്നോളം സിനിമകളില്‍ ഇരുവരും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. പതിയെ സൗഹൃദം പ്രണയമായി. 2006 ല്‍ ആയിരുന്നു വിവാഹം. രണ്ട് മക്കളാണ് സൂര്യയ്ക്കും ജ്യോതികയ്ക്കും.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *