ലാൽ സാർ വളരെ ഓപ്പൺ ആണ്…മനസ്സിൽ തോന്നിയത് അതുപോലെ പറയും.

ശിവാജി ഗണേശൻ എന്ന ഇതിഹാസ താരത്തിന്റെ പിറന്നാളിന്‌ പങ്കെടുക്കാൻ വന്ന നാലുവയസ്സുകാരി സുന്ദരിക്കുട്ടിയെ സിനിമയിൽ അഭിനയിപ്പിക്കണം എന്ന് ആദ്യമായി പറഞ്ഞത് നടികർ തിലകം ശിവാജിയായിരുന്നു.

എന്ന ആ കുട്ടിയുടെ ആദ്യ സിനിമ 1982 ൽ പുറത്തിറങ്ങിയ ‘നെഞ്ചങ്ങൾ’. അതേ വർഷം തന്നെ 4 സിനിമകൾ. പല ഭാഷകളിലായി ഇന്നും വിജയകരമായി തുടരുന്ന സിനിമാജീവിതം. മീനയുടെ പുതിയ സിനിമയും ജീവിതവും മനോരമ ഓൺലൈനുമായി പങ്കുവയ്ക്കുന്നു …

അമ്മയാണ് സിനിമയും കഥാപാത്രങ്ങളും തീരുമാനിച്ചിരുന്നത്. കുഞ്ഞായിരുന്നപ്പോൾ സിനിമയും അതിന്റെ പ്രസക്തിയും അറിയില്ലായിരുന്നു. ആറേഴു വയസായപ്പോൾ മുതൽ സിനിമ മനസിലായിത്തുടങ്ങി. സ്കൂളിൽ ചെന്നാൽ കൂട്ടുകാരുടെ അമ്മമാരും അച്ഛന്മാരും ഒക്കെ സിനിമയുടെ വിശേഷങ്ങൾ തിരക്കും അപ്പോഴാണ് സിനിമ എന്താണെന്നും ഞാൻ ഒരു ആർട്ടിസ്റ്റാണെന്നും മനസ്സിലായിത്തുടങ്ങിയത്. ഇക്കഴിഞ്ഞ വര്ഷമൊക്കെയും ഇഷ്ടത്തോടെ മാത്രമാണ് സിനിമ ചെയ്തത്.

ആദ്യം നായകന്മാരെ ‘അങ്കിൾ’ എന്നും വിളിച്ചിട്ട് ഹീറോയിനായപ്പോൾ അവരെ ‘സർ’ എന്നും വിളിക്കേണ്ടി വന്നു. ആദ്യം കുറച്ച് വിഷമമൊക്കെ തോന്നിയിരുന്നു. പിന്നെ അത് സന്തോഷവും ആശയക്കുഴപ്പവും ചേർന്ന് തോന്നലുകളായിരുന്നു. എല്ലാം ഒരു പുതിയ അനുഭവമായിരുന്നു. ഞാൻ കൂടുതൽ സംസാരിക്കുന്ന ആളല്ല. ആരോടും കൂടുതൽ മിണ്ടാനൊന്നും പോയിരുന്നില്ല. അതുകൊണ്ടു തന്നെ പുതിയ കാര്യങ്ങളൊക്കെ വളരെ ശ്രദ്ധിച്ച് നിരീക്ഷീച്ച് പഠിക്കാൻ പറ്റി. എന്നിലെ നടിയെ വളർത്തിയത് ആ ശീലമാണ്.

മറ്റു ഭാഷകളിലും തിരക്കായപ്പോൾ അങ്ങനെയുള്ള പല റോളുകളും എനിക്ക് നഷ്ടപ്പെടുത്തേണ്ടി വന്നു. അങ്ങനെ ഒഴിവാക്കിയിട്ടുള്ള സിനിമകൾ വലിയ ഹിറ്റാകുമ്പോൾ വിഷമവും തോന്നിയിട്ടുണ്ട്. പടയപ്പയിലെ രമ്യ കൃഷ്ണൻ ചെയ്ത കഥാപാത്രം അവതരിപ്പിക്കാൻ എന്നെ ക്ഷണിച്ചിരുന്നു. രജനികാന്ത് – മീന ജോഡി ഹിറ്റായ സമയമായിരുന്നു അത്. അപ്പോൾ ഇങ്ങനെ നെഗറ്റീവ് റോൾ ചെയ്യണോ എന്ന് അമ്മയ്ക്കു സംശയമായി. രജനിസാറിനും സംവിധായകനും അത് ശരിയാണെന്നു തോന്നി. അങ്ങനെയാണ് ആ റോൾ വേണ്ടെന്നുവച്ചത്. പിന്നീട് ആ സിനിമ വലിയ വിജയമായപ്പോൾ വിഷമം തോന്നിയിട്ടുമുണ്ട്.

അമ്മ രാജമല്ലിക കുഞ്ഞായിരിക്കുമ്പോൾ മദ്രാസിലേക്ക് കുടിയേറിയവരാണ് കുടുംബം. അച്ചച്ചനും അമ്മമ്മയോടും അമ്മ സംസാരിച്ചിരുന്നത് മലയാളത്തിലാണ്. അപ്പോഴും എനിക്ക് മലയാളം അറിയില്ല. എന്റെ കൂട്ടുകാരെല്ലാം തമിഴും തെലുങ്കും സംസാരിക്കുന്നവരായിരുന്നു. അച്ഛൻ തെലുങ്കാണ് സംസാരിച്ചിരുന്നത്. സിനിമയിൽ വന്നിട്ടാണ് മലയാളം പഠിച്ചത്.

എന്റെ സ്വഭാവത്തോടു ചേർന്നു നിൽക്കുന്ന ഒരു കഥാപാത്രമാണത്. കൂടുതൽ സംസാരിക്കാത്ത ഇൻട്രോവേർട്ട് ആയിട്ടുള്ള കഥാപാത്രമായിരുന്നല്ലോ. ഞാൻ കൂടുതൽ സംസാരിക്കില്ല. പക്ഷേ ഇന്ദുവിന്റെ അത്ര ഇൻട്രോവേർട്ട് അല്ല. എങ്കിലും ഏകദേശം എന്റെ സ്വഭാവവുമായി ചേർന്നു നിൽക്കുന്ന ഒരു റോളായിരുന്നു അത്. വളരെ പാവവും സ്വീറ്റുമായിട്ടുള്ള ഒരു കഥാപാത്രമായിരുന്നല്ലോ. എനിക്കു തന്നെ എന്നെ ആ റോളിൽ കണ്ടപ്പോൾ വളരെ പാവമായി തോന്നി. ഡയറക്ടർ രഞ്ജിത്തിന് ആ റോളിനെപ്പറ്റി നല്ല ധാരണയുണ്ടായിരുന്നു. എങ്ങനെ ചെയ്യണം, എത്ര പെർഫോമൻസ് വരെ ആകാം എന്നൊക്കെ.

ലാൽ സാർ ഒരു ഭക്ഷണപ്രിയനാണ്. അതുപോലെതന്നെ ഹെൽത്ത് കോൺഷ്യസും. മമ്മൂക്ക ബോൾഡ് ആൻഡ് ബ്രേവ് ആണ്. മനസ്സിൽ തോന്നിയത് അതുപോലെ പറയും. വളരെ ഓപ്പൺ ആണ്. വളരെ നല്ല ക്യാരക്ടറാണ്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *